സ്ത്രീ വസ്ത്രം എന്തിനാണ് സ്റ്റതസ്കോപ്‌ കൊണ്ടളക്കുന്നത് ؟

നൂറ്റാണ്ടുകളായി മുസ്ലിമീങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ വിശ്വാസ കര്മ്മണ നടപടികളെ ചോദ്യം ചെയ്യുന്ന പ്രവണതയെ കേവലം അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ കഴിയില്ല.

0
2131

നമ്മുടെ രാജ്യത്തിന്റെ്ഭരണ ഘടന വ്യാഖ്യാനിക്കാനും കോടതിയില്‍ പോയി അത് വിശദീകരിക്കാനും യോഗ്യത നേടേണ്ടതുണ്ട്. രോഗം നിര്ണ്ണ യിച്ചു മരുന്ന് കുറിക്കാനും ഔദ്യോഗിക യോഗ്യതയുള്ള ഒരു ഡോക്ടര്‍ ആവണം എന്ന് സമൂഹവും നിയമവും നിഷ്കര്ഷിടക്കുന്നുണ്ട് . ഇങ്ങിനെ അതത്‌ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ നിശ്ചിത യോഗ്യതകള്‍ പൊതുവായി അംഗീകരിക്കപ്പെട്ടു പോരുന്നുണ്ട്. ഓരോ മേഖലക്കും അതിര്‍ വിരമ്പുകളുണ്ട്എന്നത് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. മതത്തിന്റെ് കാര്യത്തിലാവുമ്പോള്‍ ഈ അതിര്‍ വിരമ്പുകളെ അതിലംഘിച്ച്‌ കിടയ്ക്കാം എന്നാരും നിനയ്ക്കരുത്. അതതു മേഖലകളുടെ അര്ഹുത നേടാതെ അവിടെ പ്രവര്ത്തി്ക്കാനും അഭിപ്രായം പറയാനും ജനാധ്യപത്യ ഇന്ത്യ നല്കു ന്ന സ്വാതന്ത്ര്യമാണെന്ന് വ്യഖ്യാനിക്കുന്ന അല്പന ബുദ്ധികളെ ജനമദ്ധ്യത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടതും അത്തരം അനര്ഹുമായ കൈകടത്തലുകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കേണ്ടതും ഒരു സാമൂഹ്യ ബാധ്യതയാണ്.

മലവും മൂത്രവും പരിശോധിച്ച് അണുക്കളുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തി രോഗ നിര്ണ്ണോയം നടത്തേണ്ടവര്ക്ക്ോ ആ മേഖലയില്‍ തന്നെ ഒരുപാട് ചെയ്യാനുണ്ട്; അര്ഹംതഇല്ലാത്ത പക്ഷം അവര്‍ മറ്റു മേഖലയില്‍ പ്രത്യേഗിച്ചും വളരെ സൂക്ഷ്മത പുലര്ത്തേ്ണ്ട മത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വരരുത്.
നൂറ്റാണ്ടുകളായി മുസ്ലിമീങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ വിശ്വാസ കര്മ്മണ നടപടികളെ ചോദ്യം ചെയ്യുന്ന പ്രവണതയെ കേവലം അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ കഴിയില്ല. വിശാലമായൊരു സാംസ്കാരിക വിപ്ലവം തന്നെ സ്ത്രീജനങ്ങള്ക്ക്യ‌ നേടികൊടുത്ത ഇസ്ലാമിന്റെ പരിപാവനമായ ആശയങ്ങളെ ജന മധ്യത്തില്‍ വ്യഭിചരിക്കുന്നതു ആ ഇസ്ലാമിന്റെ മക്കളുടെ പേരില്‍ നടത്തുന്ന , അതില്‍ നിന്നും കിട്ടുന്ന അന്നം ഭുജിക്കുന്ന ഒരു കേന്ദ്ര നായകന് തീരെ ഭൂഷണമല്ല.
ശരീഅത്ത് വിമര്ശ നം കൊണ്ട് കുപ്രസിദ്ധമായ ഒരു കുടുമ്പ പാരമ്പര്യത്തെ തേച്ചുമിനുക്കി മെച്ചപ്പെടുത്തി എടുക്കാനുള്ള അവസരം നല്കിപയ ഈയൊരു പുരുഷായുസ്സ് ആ പാരമ്പര്യത്തിന്റെ ചീത്തപ്പേര് പൂര്വോരപരി ശക്തിയായി നില നിര്ത്താ നാണ് ഉപയോഗപ്പെടുത്തിയത് എന്ന് വരുമ്പോള്‍ അത് വളരെ ഖേദകരവും സാംസ്കാരിക കേരളത്തിനു അപമാനവുമാണ്.
അന്യപുരുഷന്മാ്ര്ക്കി ടയില്‍ സ്ത്രീ ശരീരം പൂര്ണ്ണ മായും മറയ്ക്കപ്പെടുക എന്നത് ഇസ്ലാമിന്റെക അധ്യാപനമാണ്. സച്ചരിതരായ മുഉമിനാത്തുകള്‍ അതിനെ പതിനാലു നൂറ്റാണ്ടുകളായി അനുവര്ത്തിമവരുന്നു. ഫസലും എം എന്‍ കാരശ്ശേരിയുമൊക്കെ അടങ്ങുന്ന കാനേഷുമാരി മുസ്ലിംകള്‍ ചിലപ്പോള്‍ ഇതൊന്നും ദഹിക്കാതെ മാറി നിന്നിരിക്കാം എന്ന് കരുതി സത്യാ വിശ്വാസികള്‍ അനുവര്ത്തിക വരുന്ന ഒരു കാര്യത്തെ അനിസ്ലാമികമായി ചിത്രീകരിക്കരുത്.
തന്റെീ ഇസ്ലാം വിമര്ശിനത്തില്‍ വിവരദോഷം കൊണ്ട് നിറയ്ക്കുന്ന പതിവ് ശൈലി ‘മുഖം മൂടിയും മനുഷ്യാവകാശവും’(മാതൃഭൂമി ഡിസ 10/2014 ) എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലും എം എന്‍ കാരശ്ശേരി തെറ്റിച്ചില്ല. ‘മുഖവും മുന്ക യ്യും ഒഴിച്ചുള്ള ശരീരത്തിന്റെ ബാക്കി മാത്രമാണ് അന്യപുരുഷന്മാരുടെ സാനിധ്യത്തില്‍ മറക്കേണ്ടതായിട്ടുള്ളതു എന്നാണു നാളിതു വരെ മത പാഠശാലകളില്‍ പഠിപ്പിച്ചു വരുന്നത്’ എന്നാണ് അദേഹത്തിന്റെ വാദം. ഏതാണാവോ ആ പാഠശാലകള്‍? മുസ്ലിംകള്ക്ക്ത അത്തരം പാഠശാലകള്‍ പരിചയം കാണില്ല.
സത്യാ വിശ്വാസികളുടെ വസ്ത്രധാരണ എങ്ങിനെ വേണം മെന്നു ഖുര്ആണന്‍ വ്യക്തമാക്കുന്നുണ്ട്.

يا ايها النبي قل لازاجك وبناتك ونساء المؤمنين يدنين عليهن من جلابيهن ذلك ادنى ان يعرفن فلا يؤذين وكان الله غفورا رحيما

ഓ നബിയെ , നിങ്ങളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും ,അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: ഇത് അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും ഏറ്റവും അനുയോജ്യമായതാണ് . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അല്അഅഹ്സാബ് /53
സ്ത്രീയുടെ ഔറത്തിനെ കര്മ്മ ശാസ്ത്രം നാലായി തരം തിരിക്കുന്നുണ്ട്. ഒന്ന്; അന്യപുരുഷന്മാരെ സംബന്ധിച്ചുള്ള ഔറത്ത്. അത് മുഖവും മുന്ക്യ്യും ഉള്പ്പെുടെയുള്ള ശരീരത്തിന്റെ പൂര്ണ് ഭാഗമാകുന്നു. രണ്ട്; തനിച്ചോ വൈവാഹിക ബന്ധം നിഷിദ്ധമായവരുടെ കൂടെ ആകുമ്പോഴോ ഉള്ള ഔറത്ത്. അത് മുട്ടുപൊക്കിളിനിടയിലുള്ള സ്ഥലമാകുന്നു മൂന്ന്; അമുസ്ലിം സ്ത്രീകളുടെ സാനിദ്ധ്യത്തിലുള്ള ഔറത്താണ്. ജോലി സമയത്ത് സാധാരണഗതിയില്‍ വെളിവാകുന്ന ഭാഗമമോഴിച്ചുള്ള ഭാഗമാണിത്. നാല്; നിസ്കാരത്തിലെ ഔറത്ത്. മുഖവും മുന്കയ്യും ഒഴികെയുള്ള സ്ഥലമാണത് . ഇആനത്ത് 1/185. വെളിവാക്കുന്നത് കൊണ്ട് നാശം ഭയപ്പെടുമ്പോള്‍ മറക്കല്‍ നിര്ബലന്ധവും വെളിവാക്കല്‍ കുറ്റകരവുമാകുന്നു (തുഹ്ഫ 7/192, ഫതാവ 1/199).
മുഖം മറക്കുന്ന പര്ദ്ദു ഇസ്ലാമിന് യോജിച്ചതല്ലെന്ന എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ പരാമര്ശസത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്മാകന്‍ എം വീരാന്കുനട്ടി ഷോ കോസ് നോട്ടിസ് അയച്ചത്‌ തീര്ത്തും അവസരോചിതമായി ചെയ്തതാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളിലെ സച്ചരിതരായ സ്ത്രീകള്‍ നൂറ്റാണ്ടുകളായി ധരിക്കുന്ന വസ്ത്ര രീതിയാണു മുഖം മറയ്ക്കുക എന്നത്. അത് അവരുടെ അവകാശമാണ്. ഫസല്‍ ഗഫൂറിന്റെ പരാമര്ശ്ങ്ങള്‍ പലപ്പോഴും മുസ്ലീം സമുദാത്തില്‍ അതൃപ്തിയും പ്രതിഷേധവും സൃഷ്ടിക്കുന്നതാണ്. ഫസലിന്റെ അവകാശ ധ്വംസനം ധ്വനിപ്പിക്കുന്ന പരാമര്ശടങ്ങള്ക്കെയതിരെ ചെയര്മാംന്‍ ചെയ്ത ഈ നടപടി ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ രംഗത്ത് നടത്തിയ ഏറ്റവും നല്ല കാര്യമായി എടുത്തു പറയേണ്ടതുണ്ട്.
സ്ത്രീകളെ സംബന്ധിച്ച ഇസ്ലാമിലേ നിയമങ്ങള്‍ അപഗ്രഥനം നടത്തിയാല്‍ മനസ്സിലാവുന്ന കാര്യം, സ്ത്രൈണവ പ്രകൃതിയെ യാതാര്ത്ഥ്യ ബോധത്തോടെ ഉള്ക്കൊളണ്ടാണ് ഇസ്ലാമിന്റെ കര്മ്മ് ശാസ്ത്രം നിര്ദ്ധാ രണം യ്യപ്പെട്ടിട്ടുള്ളത് എന്നാണ്. അവളുടെ പ്രാകൃതിയുടെ മൃദുലതയും സൌന്ദര്യവും പരിഗണിച്ചു ഏതു വിധേനയും അവള്‍ മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്നു ഇസ്ലാം ആഗ്രഹിക്കുന്നു. അടിസ്ഥാനപരമായി കുടുംബത്തിലെയും സമൂഹത്തിലെയും ഭാരിച്ച ഉത്തര വാദിത്തം പുരുഷനാണ്. സ്ത്രീയില്‍ നിന്നും ആവശ്യപ്പെടുന്നത് സ്‌നേഹ മസൃണമായ പിന്താങ്ങലുകലളാണ്. സാമൂഹിക വളര്ച്ച യ്ക്കുള്ള അവള്ക്കു മാത്രം നിര്വാഹിക്കാന്‍ കഴിയുന്ന പൂരണമാണ് സന്താന പരിപാലനവും ഗൃഹഭരണവും. പുറത്തു പോയി കുടുംബം നോക്കി നടത്തേണ്ട ബാധ്യത അവള്ക്കി ല്ല. അവള്ക്കു എല്ലാ സുഖ സൌകര്യങ്ങളും നിര്വമഹിച്ചു തരേണ്ടത് ഭര്ത്താ വോ , പിതാവോ ആണ്. അവരുടെ അഭാവത്തില്‍ സമൂഹ നേതൃത്വത്തിനു അവളുടെ സംരക്ഷണ ബാധ്യതയുണ്ട്. ഈ ആവശ്യം അംഗീകരിച്ചു കിട്ടാന്‍ ഖാളിയേയോ ഇസ്ലാമിക ഭരണ സംവിധാനങ്ങളെയോ അവര്ക്ക് സമീപിക്കാം.
ജീവിത സന്ധാരണത്തിനു മറ്റു വഴികളില്ലാതാവുമ്പോള്‍ മാന്യമായ ജോലി തേടാനും അവര്ക്ക് അര്ഹവതയുണ്ട്. ആവശ്യമുള്ള കാര്യങ്ങള്ക്ക് വേണ്ടി സ്ത്രീ പുറത്തിറങ്ങാനും , അനിവാര്യമായ ചില വിവഹാരങ്ങള്ക്ക്് വേണ്ടി അന്യ പുരുഷന്മാര്ക്ക് മുന്നില്‍ തന്നെ മുഖവും മുന്ക്യ്യും പ്രദര്ശിലപ്പിക്കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട്. ഇസ്ലാം നിശ്ചയിച്ച ജില്ബാമബ് ഒരിക്കലും മാറ്റാന്‍ പറ്റാത്ത ഒരു കീറാമുട്ടിയായി അവളെ പ്രതിസന്ധിയിലാക്കുന്നു എന്ന് വരുത്തി തീര്ക്കാ ന്‍ ഇല്ലാകഥകള്‍ കാരശ്ശേരിക്കാരന്‍ മെനഞ്ഞുണ്ടാക്കുകയാണ് ലേഖനത്തിനോടുവില്‍. യുക്തിരഹിതമായതും അതിശോയക്തി കലര്ന്നനതുമായ താരതമ്യവും അസംബന്ധങ്ങളും കുത്തി നിറച്ചു ഇസ്ലാം വിമര്ശോനത്തിന്റെ മൊത്തം കുത്തക ഏറ്റെടുക്കുകയാണ് ടിയാന്‍. കുട്ടികളെ അക്ഷരവും സംകാരവും പഠിപ്പിക്കേണ്ടവര്‍ തന്നെ ലോകത്തെ സംസ്കാരത്തിന്റെം ഉത്തുംഗപതത്തിലേക്ക് കൈപിടിച്ച ഒരു പ്രത്യേയ ശാസ്ത്രത്തെ അയുക്തികലര്ന്നേ വാദമുഖങ്ങള്കൊതണ്ട് താറടിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം കണ്ടാല്‍ അറയ്കുന്ന ദംഷ്ട്രകള്‍ ഉള്ള ശുദ്രജീവികള്‍ക്ക് മുന്നിലേക്ക്‌ ഇസ്ലാമിനെ കീറി മുറിക്കാന്‍ സഹായിക്കുന്ന മുസ്ലിം നാമ ധാരകളാണ് സംകാരിക കേരളത്തില്‍ ദുരന്തം സൃഷിടിക്കുന്നത്. ഫസല്‍ ഗഫൂറിന്റെമ ജല്പനങ്ങള്ക്ക് ഒട്ടുമിക്ക ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും അര്ഹ്മായ അവഗണന നല്കിമയപ്പോള്‍ മാതൃഭൂമി പോലോത്ത മുത്തശ്ശി പത്രങ്ങള്‍ അതിനു മൈലേജ് കൊടുത്തെ മതിയാവൂ എന്ന് തോന്നിപ്പോയത് ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ‘പ്രത്യേഗ ഇഷ്ടം’ കൊണ്ടാണ് എന്ന് മനസ്സിലാവുന്നുണ്ട്. ഇസ്ലാമിനെ പിച്ചിചീന്താനും പച്ചയായി വ്യഭിചരിക്കാനും പറ്റിയ കൂലിഎഴുത്തുകാര്‍ ആവോളം അവര്ക്ക്ാ വിപണിയില്‍ ലഭ്യവുമാണ്.
മുഖം മറയ്ക്കുന്ന സ്ത്രീയുടെ ‘പ്രതിസന്ധി’ മാലോകരെ അരീക്കാന്‍ പറ്റിയ ചരക്കാണ്‌ കാരശ്ശേരി എന്ന് അദേഹത്തിന്റെ ട്രാക്ക് ഹിസ്റ്ററിയില്‍ നിന്നും കണ്ടെടുത്തതാവും. വിവാദം സൃഷ്‌ടിച്ച ഡല്ഹിി കൂട്ട ബലാല്സം ഗത്തിന്റെ പാശ്ചാത്തലത്തില്‍ മാതൃഭൂമിയില്‍ തന്നെ ‘സ്ത്രീ പീഡനവും വേഷവും’ എന്ന തലക്കെട്ടില്‍ ലെഖനം എഴുതി പര്ദ്ദമയെയും മറ്റു ഇസ്ലാമിക ചിന്നങ്ങളെയും കൊച്ചാക്കി , സ്ത്രീകളുടെ വേഷവും ലൈംഗികാതിക്രമവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സമര്ഥിശക്കാന്‍ പാട് പെട്ടു. എന്നാല്‍ എല്ലാവരും ഉറ്റു നോക്കുന്ന ലൈംഗികാതിക്രമം ഇന്നത്തെ കാലത്ത് ഇത്രയും കൂടാനുള്ള കാരണങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല. ടിയാന്റെ പുതിയ കണ്ടു പിടുത്തം വളരെ വിചിത്രമാണ് സാമൂഹ്യ സമ്മര്ദ്ദനമാണ് പോലും സ്ത്രീകളെ മുഖം മറയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങിനെ അല്ലാന്നു തെളിയിക്കുന്ന വസ്തുതകളെ മറച്ചു പിടിക്കാന്‍ അതിവിദൂര താരതമ്യങ്ങളുടെ മുന്‍‌കൂര്‍ ജാമ്യം എടുക്കുകയാണ് ടിയാന്‍ ചെയ്യുന്നത്. സാമൂഹ്യ സമ്മര്‍ദ്ദത്തിനെ തുടര്ന്ന് മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് മാത്രമാണോ താങ്കളുടെ പ്രശനം ? മാഷ് കോളേജില്‍ ന്യൂ ജനറേഷന്‍ പിള്ളേരെയല്ലേ പഠിപ്പിക്കുന്നത്. യൂറോപ്പിലും മറ്റു സ്കാന്റിനേവിയൻ രാജ്യങ്ങളിലും ഉടലെടുത്ത നാച്യുറലിസത്തിന്റെയും നൂഡിസത്തിന്റെയും സ്വാധീന വലയത്തില്‍ പെട്ട ചിലരെങ്കിലും നഗ്നരായി പ്രകൃതിയോട് ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ , അവരെ അതില്‍ നിന്നും പിന്മാറ്റുന്ന സമമര്ദ്ദം് തുണിയുടുക്കുന്ന സംസ്കാരത്തിന്റെ സാനിദ്ധ്യമല്ലേ ? അവരുടെ വ്യക്തി സ്വതന്ത്ര്യം നിഷേധിക്കാപ്പെടാതിരിക്കാന്‍ വേണ്ടി, അവരുടെ സമ്മര്ദ്ദം ഒഴിവാക്കാന്‍ താങ്കളും താങ്കളുടെ ആശ്രിതരും ഉടുമുണ്ടഴിക്കുമോ ?

LEAVE A REPLY

Please enter your comment!
Please enter your name here