ഇസ്ലാം മതം ‘സ്ഥാപിച്ചത്’ മുഹമ്മദ് നബിയാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നില്ല. മറിച്ച് അല്ലാഹു മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരിൽ അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത മതം “ഇസ്ലാം” ആണെന്ന് ഖുർആൻ പറയുന്നു. ഒരു പാട് ജനസമൂഹങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. ഇതിൽ പല സമൂഹങ്ങളിലേക്കും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു (ഖുർആൻ സൂറ അൽ-ഫാതിർ- 35:24 കാണുക) ആ പ്രവാചകന്മാരെല്ലാം തങ്ങളുടെ ദൌത്യം നിറവേറ്റി.
ഏകദൈവത്തിൽ വിശ്വസിക്കാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. ‘അല്ലാഹു’ എന്നപേരിലാണ് ഖ്വുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്.
ഇസ്ലാം മതം എന്നാൽ ആദം മുതൽ ഉള്ളതാണെന്നാണ് മുസ്ലിം വിശ്വാസം. മനുഷ്യവംശത്തിന്റെ നേര്‍വഴിക്കുള്ള സഞ്ചാരത്തിനു വേണ്ടിയാണ് ഇസ്ലാമിന്റെ അവതീര്ണ്ണം. അഥവാ അതിനു മനുഷ്യോല്പത്തിയോളം പ്രായവും ചരിത്രവുമുണ്ട്. ത്രികാല ജ്ഞാനിയും സര്‍വലോക രക്ഷിതാവുമായ അല്ലാഹുവാണ് അതിനു മനുഷ്യന് വേണ്ടി നിശ്ചയിച്ചത്.
വിശേഷബുദ്ധിയുംചിന്താശേഷിയും അരുളി , നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവുംനല്കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര്‍ജീവിതത്തിന്റെ വിവിധ തുറകളില്‍ പാലിക്കേണ്ട വിധിവിലക്കുകള്പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കി. ഈ സമ്പൂര്‍ണ്ണ നിയമ നിര്‍മാണമാണ് ഇസ്ലാം. അത് പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് അവന് പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാ ലഘട്ടങ്ങളില്വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത്സ്രഷ്ടാവിന്റെ വിധിവിലക്കുകള്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്.സര്വശക്തനുള്ള സമ്പൂ ര്‍ണ സമര്‍പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനംചെയ്ത ആദര്‍ശം. അവരുടെ ഉപദേശ നിര്‍ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്റെഅടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവസമ ര്‍പ്പണത്തിന്റെ ആദര്‍ശം – ഇസ്ലാം – ഏതെങ്കിലുമൊരു പ്രവാചകനോ തിരു നബി മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമയോ സ്ഥാപിച്ചതല്ല
മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്ആന് പറയുന്നത്, ‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്.
അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാന്‍ മുസ്ലിംകള് ബാധ്യസ്ഥരാണ്. അവര്‍ക്കിടയില്‍ ഒരുവിധ വിവേചനവും കല്പിക്കാവതല്ല. മുസ്ലിംകള് ഇപ്രകാരം പ്രഖ്യാപിക്കാന്‍ ശാസിക്കപ്പെട്ടിരിക്കുന്നു: “പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്റെ സന്തതികള്‍ എന്നിവര്ക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശെ, യേശു എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്ക്കും അവരുടെ നാഥങ്കല്‍നിന്നവതരിപ്പിച്ചിട്ടുള്ള മാര്ഗദര്ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്ത്തികളല്ലോ.”(ഖുര്‍ആന്‍ 3:84)
പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവര്‍ ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഖുര്‍ആനിന്റെ വിശുദ്ധവാക്യങ്ങള് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാല്‍ മുഹമ്മദ് നബിയല്ല ഇസ്ലാമിന്റെ സ്ഥാപകന്‍. ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യന് മുതല്‍ മുഴുവന്‍ മനുഷ്യര്‍ക്കും ദൈവം നല്കിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങള്ക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്. അവര്‍ ദൈവത്തിന്റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരില്‍നിന്നു തന്നെ ദൈവത്താല്‍ നിയുക്തരായ സന്ദേശവാഹകര്‍ മാത്രമാണ്. ഭൂമിയില്‍ ജനവാസമാരംഭിച്ചതു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇത്തരം അനേകായിരം ദൈവദൂതന്മാര് നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബിതിരുമേനി.