ബദര്‍ യുദ്ധം

0
2372 

 

ബദ് രീങ്ങളുടെ പവിത്രത

ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമാണ് ബദര്‍യുദ്ധം. സര്വയുധ വിഭൂഷിതരായി  വരുന്ന ശത്രു വ്യൂഹത്തെ കേവലം 313 പേരടങ്ങുന്നഒരു ചെറു സംഘം ,ആവശ്യമായ ആയുധ അംഗ ബലമില്ലാതേ തങ്ങളുടെ വിശ്വാസ ശക്തി കൊണ്ട്നേരിട്ടു. മഹാ ത്യാഗികളായിരുന്ന അവര്‍ അല്ലാഹു ഇഷ്ടപ്പെട്ടവരുംസ്വര്‍ഗസ്ഥരായ പുണ്ണ്യാത്മാക്കളായിരുന്നുവെന്നത്‌ ഇസ്ലാമിന്റെ അധ്യാപനമാണ്. ഇത്തരം പുണ്യങ്ങള്‍ മുഴുക്കയും, അവരെഅനുസ്മരിക്കാന്‍ വിശ്വാസികളെ കടമപ്പെടുത്തുന്നുണ്ട്.
     വിശുദ്ധറമദാനിലൂടെ അല്ലാഹു  ബദ്‌രീങ്ങളുടെ മഹത്വം എടുത്തുപറയുന്നുണ്ട്. ഇതിനോട് യോജിച്ചു അവര്‍ അനുഷ്ഠിച്ചത്യാഗവും, അതിലൂടെ ലോകത്തിന് ലഭിച്ച ഗുണഫലങ്ങളും അനുസ്മരിച്ചുംദാനധര്‍മങ്ങള്‍ നടത്തിയും ബദ്ര്‍ ദിനം വിശ്വാസികള്‍  ആചരിക്കുന്നു. അത്  മഹാത്മാക്കളുടെ ജീവിത രീതികള്‍ പിന്തുടരാനും പ്രാവര്‍ത്തികമാക്കാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു. രക്തസാക്ഷികളെയും പുണ്യാത്മാക്കളേയും ഓര്‍ക്കുന്നത് പുണ്യമുള്ള കാര്യമാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. അതെ സമയം ഇത്തരം ആചാരങ്ങളില്‍ അനാചാരത്തിന്റെ ലാബിള്‍ പതിക്കുന്ന ചിലര്‍  ബദ്‌രീങ്ങളെ മറന്നുകളയാന്‍ പഠിപ്പിക്കുന്നവരും അവ മത വിരുദ്ധതയായി കാണുന്നവരുമാണ്.ബദറിനെ കുറിച്ചും അതില്‍പങ്കെടുത്തവരെ കുറിച്ചും അവര്‍ ഇസ്ലാമിന് നല്‍കിയ അസ്തിത്വത്തെ കുറിച്ചുംപഠിക്കാത്തവരും ചിന്തിക്കാത്തവരും തികഞ്ഞ നന്ദികെട്ടവരുമായെ അത്തരക്കാരെ കാണാന്‍ പറ്റൂ.
നിങ്ങള്‍ക്ക്എന്തുവേണമെങ്കലും ചെയ്യാം എല്ലാം നാം പൊറുത്തിരിക്കുന്നുവെന്ന് അല്ലാഹുഅവരോട് പറഞ്ഞതായി തിരുനബി(സ) നമ്മെ പഠിപ്പിക്കുന്നുണ്ട് . ഇത് തന്നെ അവരുടെ ഔന്നിത്യം വിളിച്ചോതുന്ന മഹത്വചനമാണ്.

ബദറില്‍ രക്ത സാക്ഷികള്‍ ആയവര്‍

 

1. ഔഫ്ബ്‌നുഅശ്‌റാഅ് (റ)
2. മുഅവ്വദ്ബ്‌നു അശ്‌റാത്ത് (റ)
3. ഹാരിസുബ്‌നു സുറാഖത്ത് (റ)
4. യസീദുബ്‌നു ഹര്‍സ് (റ)
5. റാഫിഉബ്‌നുല്‍ മുഅല്ലാ (റ)
6. ഉമൈറുബ്‌നുല്‍ ഹിമാം (റ)
7. സഅ്ദ്ബ്‌നു ഖൈസമത്ത് (റ)
8. മുബശ്ശിറുബ്‌നു അബ്ദുല്‍മുന്‍ദിര്‍ (റ)
9. ഉബൈദത്തുബ്‌നു ഹര്‍സ് (റ)
10. മിഹ്ജഅ് (റ)
11. ഉമൈറുബ്‌നു അബീവഖാസ് (റ)
12. ആഖിലുബ്‌നു ബുഹൈറുല്ലൈനീ (റ)
13. സഫ്‌വാനുബ്‌നു ബൈളാഉല്‍ഫിഅ്‌ല (റ)
14. ദുശ്ശിമാലൈനി (റ)

 

എന്നാല്‍ എല്ലാവരും ഒരേ ആഗ്രഹത്തോടെയും നിശ്ചയത്തോടെയും പോയതായിരുന്നത് കൊണ്ട് ബദറില്‍ പങ്കെടുത്ത എല്ലാവര്ക്കും രക്ത സാക്ഷികളുടെ പവിത്രത യുന്ടെന്നു ഇസ്ലാം പഠിപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here