സ്ത്രീകള്ക്ക് പൊതു ഭരണം ഭൂഷണമല്ല

0
1579
സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നതിനോടുള്ള വിയോജിപ്പ്  കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ അതിശക്തമായി പ്രകടിപ്പിച്ചു. അത്  നാടിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നതാണ് കാരണം.

സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത്പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ
സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്ജ്ജവമുള്ള ഒരു പണ്ഡിതന്റെ അരാചകത്വത്തിനെതിരെയുള്ള സമരമായി കാന്തപുരത്തിന്റെ വക്കുകളെ നമുക്ക് ഉള്കൊണ്ട് കൂടെ. സ്ത്രീ സമൂഹത്തിന്റെ യതാർത്ഥ പങ്ക് സമൂഹ വികസനത്തിന്റെ എവിടെ വേണം എന്ന് പ്രഖ്യാപിക്കാൻ ബുദ്ധി ജീവികൾ എന്ന് പറയപ്പെടുന്നവർ പോലും പിന്തിരിപ്പൻ എന്ന് മുദ്ര കുത്തുമെന്ന ഭീതിയിൽ പിൻവാങ്ങുമ്പോൾ സ്ത്രീ വീടാണ് ഭരിക്കേണ്ടത് പൊതുഭരണം പുരുഷന്മാർക്കുള്ളതാണ് എന്ന് പറഞ്ഞ കാന്തപുരത്തിന്റെ ആർജവത്തിന് ഒരു ബിഗ്‌ സല്യൂട്ട്. അദ്ദേഹം ആയിരക്കണക്കിന് സ്ത്രീകള്ക്ക് ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട് എന്ന യാഥാർത്യവും കൂടെ വായിക്കുക

ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം ;
ഒരിക്കൽ ഒരാള് പ്രവാചകരോട് ചോദിച്ചു. ആരെയാണ് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത്. പ്രവാചകർ പറഞ്ഞു നിന്റെ ഉമ്മയെ. “പിന്നെ ആരെയാണ്” അപ്പോഴും പറഞ്ഞു ” നിന്റെ ഉമ്മയെ” വീണ്ടും ചോദിച്ചു പിന്നെ ആരെയാണ് ?  ” നിന്റെ ഉമ്മയെ” മൂന്നു പ്രാവശ്യവും ഉമ്മയെ പറഞ്ഞിട്ടും അദ്ദേഹം ചോദിച്ചു പിന്നെ ആരെയാണ് ? പ്രവാചകൻ അപ്പോഴാണ്‌ പറഞ്ഞത് ” നിന്റെ പിതാവിനെ ” എന്ന്

സ്ത്രീ സമൂഹത്തെ വളരെ കൂടുതൽ മഹത്വപ്പെടുത്തിയ മതമാണ്‌ ഇസ്ലാം. പുരുഷനേക്കാൾ മൂന്നു മടങ്ങ്‌ സ്ഥാനം സ്ത്രീക്ക് നല്കിയതായി കാണിക്കുന്ന തിരു വചനമാണ് മുകളിൽ

പക്ഷെ ഇത്, താരതമ്യേന കഴിവ് പുരുഷന് കൂടുതലാണ് , സ്ത്രീക്കത് കുറവാണ് എന്ന തിനു എതിരല്ല. ഇസ്ലാം പുരുഷൻറെ കഴിവിനെ ബാലൻസ് ചെയ്യുന്നത് സ്ത്രീയെക്കാളും വലിയ ഉത്തര വാദിത്തം കൊടുത്താണ്.

മാനിനു സിംഹത്തെ അപേക്ഷിച്ച് കഴിവ് കുറഞ്ഞതാണ്. അതംഗീകരിച്ചേ പറ്റൂ.ഉപമ ഏതു വിഷയത്തിലാണ് എന്നതിന് അനുസൃതമായിരിക്കും ഉപമേയത്തെയും ഉപമാനത്തെയും നിശ്ചയിക്കുക. സ്ത്രീയെ പെണ്സിംഹമായല്ലേ ഉപമിക്കേണ്ടത്‌ എന്ന് തിരുത്ത് പറയാതിരിക്കാനാണ് ഇങ്ങിനെ പറഞ്ഞത്.സ്ത്രീയുടെ മൃദുലതയും വാത്സല്യവും ആര്ദ്രതയുമൊക്കെയാണ് എനിക്കിങ്ങനെ ഒരുപമ നിശ്ചയിക്കാൻ പ്രചോദിതമായാത്. അപ്രകാരമുള്ള ഒരു ബന്ധം സ്ത്രീ പുരുഷ കഴിവിലും ഉണ്ട്. അതിനർത്ഥം എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെക്കാളും കഴിവ് കുറഞ്ഞവർ ആണ് എന്നൊന്നുമല്ല. പുരുഷന്മാരെക്കാൾ കഴിവ് കൂടിയ എത്രയോ സ്ത്രീകളുണ്ട്. പക്ഷെ അതിനെ സാമാന്യ വൽക്കരിച്ചു സ്ത്രീയും പുരുഷനും കഴിവിൽ സമന്മാരാണ് എന്ന് പറയാൻ പറ്റില്ല. ഒരു ലിംഗത്തിനും അതത്തിന്റെ കഴിവും പരിമിധിയും വക വെച്ചു കൊടുത്താൽ മാത്രമേ ചലനാത്മക സമൂഹത്തെ വാർത്തെടുക്കാൻ പറ്റൂ. ലിംഗ സമത്വത്തിനേക്കാൾ സമരം നയിക്കേണ്ട വിഷയം ലിംഗ നീതിയാണ്.

വസ്തുനിഷ്ടമായി കാര്യങ്ങളെ അപഗ്രഥിക്കാൻ കഴിവ് കുറഞ്ഞവർ അസഭ്യം പുലമ്പി ചർച്ച വഴി തിരിക്കാൻ ശ്രമിക്കും. അതറിയാം . അത് കൊണ്ട് അത്തരക്കർക്കൊന്നും ഇത് മറുപടിയാണ് എന്ന് വിചാരിക്കരുത്. അവരർഹിക്കുന്ന പരിഗണന തികഞ്ഞ അവജ്ഞയാണ്.

സ്ത്രീയും പുരുഷനും തമ്മിൽ ഡിഫ്റൻസ് ഇല്ല എന്ന് പറയുന്നതിനോട് ആര്ക്കും യോജിക്കാൻ കഴിയില്ല. എത്രയോ ശാസ്ത്രീയ പഠനങ്ങളിൽ ശാരീരികമായും മനസികയും കായികമായും പുരുഷനും സ്ത്രീയും ഒരുപാട് വിത്യാസങ്ങൾ ഉണ്ട്. തതനുസൃത മായ വകതിരിവ് അവരുടെ സാമൂഹ്യ ധർമ്മങ്ങളിലും വേണം. എങ്കിൽ മാത്രമാണ് ലിംഗ നീതി ഉറപ്പു വരുത്താൻ കഴിയൂ. സ്ത്രീയം പുരുഷനും പരസ്പരം ആശ്രയിച്ചു കഴിയുന്നവരാവണം. ഇണയുടെ അഭാവത്തിൽ സ്വയം പര്യപതമാവവരുത് ഇരുവരുടെയും വ്യക്തിത്വങ്ങൾ.

ഒരേ തട്ടകത്തിൽ മത്സരിക്കേണ്ടവരല്ല സ്ത്രീയും പുരുഷനും ; മറിച്ച് രണ്ടുപേരുടേയും ജൈവികവും മാനസികവുമായ നിലക്കനുസരിച്ചു ധർമ്മങ്ങൾ പങ്കു വെച്ച് ഏറ്റെടുത്തു പരസ്പര പൂരകമാവുകയാണ് വേണ്ടത്. ഇവിടെയാണ്‌ ഒരു ക്ഷേമ രാജ്യത്തിന്റെ വിജയം. നാടും വീടും ഒരേ സമയം സ്ത്രീയും പുരുഷനും പങ്കു വെക്കുന്നതിനു പകരം വീടിനോട് ഏറ്റവും ഇണങ്ങുന്ന സ്ത്രീ വീട് ഭരിക്കട്ടെ. മാനസികവും കായികവുമായി ഒരല്പം പ്രയാസം അനുഭവപ്പെടാൻ സാധ്യതയുള്ള നാടിൻറെ പൊതു ഭരണം ആണും നിർവഹിക്കട്ടെ. സ്ത്രീക്ക് വേണ്ടുന്ന എല്ലാ സാമ്പത്തിക , സംരക്ഷണ പിന്തുണ പുരുഷന്റെ ബധ്യതയുമായി മാറട്ടെ. എങ്കിൽ സംഘർഷമില്ലാതെ ജീവിക്കാൻ സമൂഹത്തിനാവും.
നമ്മൾ പ്രായോഗിക തലത്തിൽ അനുഭവിക്കുന്നത് എന്തെന്ന് വെച്ചാൽ ,പുറത്തു പോയി ജോലി ചെയ്തു വരുന്ന സ്ത്രീ തന്നെയാണ്  കുട്ടികൾക്കും ഭർത്താവിനും വേണ്ട എല്ലാ കാര്യങ്ങളും വീട്ടിലും നിർവഹിക്കുന്നത്. അടുക്കളപ്പണിയോ , അകം തുടക്കാലോ,  കുട്ടികളുടെ മല മൂത്ര വിസർജ്ജനം മാനേജ് ചെയ്യാലോ ഒന്നും ചെയ്യാൻ മനസ്സ് വെക്കാതെ ഭാര്യയെ പ്രതീക്ഷിക്കുന്ന ഭർതാക്കന്മാരാണ് ലോകത്ത് കൂടുതലും. ഇതൊക്കെ വീട്ടില് ആരെങ്കിലും ചെയ്തെ പറ്റൂ . കഷ്ടപ്പെട്ടു ജോലി കഴിഞ്ഞ് എത്തുന്ന സ്ത്രീ തന്നെ വീട്ടില് ഇതും ചെയ്യണം എന്ന് ശടിക്കുന്ന സാഹചാര്യം മറ്റു വാൻ കഴിയുമെങ്കിൽ  സ്ത്രീ ശാക്തീകരണ പ്രവർത്തകരുടെ പൊതുപ്രവർത്തനം ഒരൽപ്പമെങ്കിലും സാർത്ഥകമായേനെ. അത് കാണുന്നില്ല .അത് കൊണ്ട് തന്നെ സ്ത്രീ മനസ്സ് കൂടുതൽ സംഘർഷ ഭരിതവും ആണുങ്ങൾ കൂടുതൽ അലസന്മാരാവുകയും ചെയ്യു. കുടുംബ ജീവിതം ആഗ്രഹിക്കുന്ന പെണ്ണുങ്ങൾക്ക്‌ പൊതുപ്രവര്ത്തനം നല്ലതല്ലെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇതിനോട് ചേർത്തു വായിക്കുക.

തൊഴിലില്ലായ്മ ആണുങ്ങളിൽ വരുത്തുന്ന അത്ര പ്രതിസന്ധി സ്ത്രീകളുടെ കാര്യത്തിൽ രാജ്യത്തുണ്ടാക്കുകയില്ല. തൊഴിലും ബാധ്യതയും പുരുഷനു നല്കണം. പകരം സ്ത്രീക്ക് സംരക്ഷണവും സ്നേഹവും പുരുഷനിൽ നിന്നും കിട്ടണം. അത് കിട്ടാത്തിടത്തു രാജ്യത്തെ കോടതിയും നിയമ വ്യവസ്ഥിതിയും നന്നായി ഇടപെടണം.
അടുക്കളയിലും കിടപ്പറയിലും എല്ലാം സ്ത്രീയോടൊപ്പം പുരുഷനുമുണ്ടാവണം. അവളെ മാത്രം അവിടെ ഒതുക്കുകയല്ല. അവൾക്കു വേണ്ട പൊതു ജീവിതത്തിന്റെ സമ്മർദ്ധത്തിൽ നിന്നുള്ള സംരക്ഷണവും , സമാധാനവും ഭർത്താവിൽ നിന്നുള്ള പരിലാളനയും സ്നേഹവും എല്ലാം ഉറപ്പു വരുത്തുന്നതായിരിക്കണം കുടുംബ ജീവിതം.

സ്ത്രീയുടെ എല്ലാ പ്രശ്നങ്ങള്ക്കും കാരണം  ചില പുരുഷന്മാരാണ്. ഇതിനോട് യോജിക്കുന്നു. ചില കോർപറേറ്റ് തന്ത്രങ്ങളിലൂടെ അവർ നടത്തുന്ന ചതിക്കുഴികളെ മനസ്സിലാക്കാൻ പറ്റാതെ ആസ്വദിക്കുന്നവരും ആഘോഷിക്കുന്നവരുമാണ് പലപ്പോഴും ആധുനിക സ്ത്രീ സമൂഹം. അത് വഴി കുടുംബത്തിൽ നിന്നും അനിവാര്യമായി കിട്ടേണ്ട സ്നേഹം , ബഹുമാനം , സംരക്ഷണം  എന്നിവ അവൾ നഷ്ട്ടപ്പെടുത്തുന്നു. ഇതവളുടെ ജീവിതത്തെ കൂടുതൽ സംഘര്ഷ ഭരിതവും ദുരിതപൂരണവുമാക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന കോർപറേറ്റ് മായാ വലയത്തിൽ പ്രലോഭിതരായ ആധുനിക സ്ത്രീ മുന്നറിയിപ്പുകളെ ക്കൂടി തൃണവൽക്കരിക്കുന്നു. അഴിഞ്ഞാട്ടക്കാരായ സ്ത്രീകളുടെ പക്ഷം ചേർന്ന് വാദിക്കുന്നവർ ചില ശണ്ടന്മാരായ പുരുഷന്മാരാണ്. അവർക്കൊരിക്കലും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല അവർ എരിയുന്ന തീയിൽ പെറ്റ്രോൾ ഒഴിക്കുന്നവരാണ്. അവരുടെ ലക്ഷ്യം സ്ത്രീ ശരീരങ്ങളെ കൂടുതൽ ചൂഷണം ചെയ്യുകയും തരം കിട്ടുമ്പോൾ വിറ്റു കാഷാക്കലുമാണ്. രശ്മി ആർ നായരും രാഹുൽ പശുപാലനും ജീവിക്കുന്ന തെളിവുകളാണ്.

സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുന്ന പുരുഷമേധാവിത്തെ അംഗീകരിക്കാൻ കഴിയില്ല. അത്തരം ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചനം നേടാൻ അവൾക്കു അവകാശമുണ്ട്. സ്ത്രീ സ്വയമേവ ഏറ്റെടുക്കുന്ന ജോലിയല്ലാതെ അടിമപ്പണി ഭര്ത്താവിനു ചെയ്യേണ്ട ചുമതലയൊന്നും ഇസ്ലാമിലില്ല. കുട്ടിക്ക് ഉമ്മയുടെ  മുലപ്പാലല്ലാതെ ഭക്ഷണമാവാം എങ്കിൽ  അവൾ ആവശ്യപ്പെടുന്നമാത്രയിൽ കുട്ടികള്ക്ക് വേണ്ട മുലപ്പാല് പോലും നിരസിച്ചു കുട്ടിയുടെ ഭക്ഷണ ചുമതല ഭര്ത്താവിനു മേൽ അര്പ്പിക്കവുന്നതാണ്. സ്ത്രീ സംരക്ഷണം ഉപ്പ , ഭര്ത്താവ് , സഹോദരന്മാർ തുടങ്ങിയവർ ഏറ്റെടുത്തില്ലെങ്കിൽ അതിനെതിരെ നിയമ നടപടിയുണ്ട് ഇസ്ലാമിൽ. അതൊന്നും പുരുഷന്മാരുടെ ഔദാര്യമല്ല. സ്ത്രീകളുടെ അവകാശമാണ്. പുരുഷന്റെ കടമയും. അത്തരം സാഹചര്യങ്ങളിൽ മാന്യമായ തൊഴിൽ തേടാനുള്ള അവകാശവും അവൾക്കുണ്ട്.

തികഞ്ഞ ഇസ്ലാമിക അച്ചടക്കമുള്ള പ്രദേശങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെക്കാളും എത്ര അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ജീവിക്കുന്നത് എന്ന് കാണാൻ അറബ് ലോകത്തേക്ക് ഒരു യാത്രയാവാം. അവിടെങ്ങളിലെ ഒറ്റപ്പെട്ട പ്രയാസങ്ങളെ പെരുപ്പിച്ചു കാണിക്കുന്നില്ല എങ്കിൽ , പൊതുവെയുള്ള സ്ത്രീ ജീവിതം വളരെ വലിയ അന്തസ്സോടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here