ബുദ്ധ തീവ്രവാദം ؟

0
1755

ബുദ്ധ തീവ്രവാദം എന്ന പേരില്‍ ടൈം മാഗസിനില്‍ വന്ന കവര്‍ സ്റ്റോറിക്കെതിരെപ്രതിഷേധം വ്യാപകമായിരുന്നു . വസ്തുതകളെ അതെ പടി വിശദീകരണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ടൈം മാഗസിനെതിരെ മ്യാന്‍മാര്‍രംഗത്തെത്തിയിരിക്കുകയാണ്.

മ്യാന്‍മാറിലെ റോഹിംഗ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശഹത്യയെകുറിച്ചാണ് ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറിയില്‍ പറയുന്നത്. ദി ഫേസ് ഓഫ്ബുദ്ധിസ്റ്റ് ടെറര്‍ എന്ന പേരിലാണ് കവര്‍ സ്റ്റോറി.

രണ്ടായിരത്തി പതിമൂന്നു ജുലൈ ലക്കം മാഗസിനിലാണ് ബുദ്ധ തീവ്രവാദത്തെ  കുറിച്ചുള്ള ലേഖനം ടൈംമാഗസിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യാന്‍മാര്‍ ഭരണകൂടം ലോക ശ്രദ്ധ അവരുടെ മത വൈരത്തില്‍ നിന്നും ഉദ്ഭവിക്കുന്ന വൃത്തികേടുകളിലേക്ക് തിരിയുമെന്നു കണ്ടു  കവര്‍സ്‌റ്റോറിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട് ബുദ്ധമത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുമെന്നുംആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മതമാണ് ബുദ്ധമതമെന്നുംതങ്ങളുടെ പൗരന്മാരില്‍ ഭൂരിഭാഗം പേരും ബുദ്ധമത വിശ്വാസികളാണെന്നും ഇവരെഅപമാനിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും മ്യാന്മാര്‍ തങ്ങളുടെ ഔദ്യോഗികവെബ്‌സൈറ്റില്‍ പറയുന്നു. പക്ഷെ മുസ്ലിം വിരുദ്ധത കടന്നു കൂടിയ അഭിനവ ബുദ്ധമത വാക്താക്കളെ നിയന്ത്രിക്കുന്നത്തില്‍ എന്തോ ഭരണ കൂടം ഇത്ര ശുഷ്കാന്തി കാണിക്കുന്നതായി അറിയിന്നില്ല.

റോഹിംഗ്യാ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള വംശഹത്യക്ക് നേതൃത്വം കൊടുത്തവിരാദു എന്ന ബുദ്ധ സന്യാസിയുടെ ചിത്രമാണ് മാഗസിന്റെ കവര്‍ ഫോട്ടോ.വംശഹത്യക്ക് തെളിവുകളായി നിരവധി ഫോട്ടോകളും ഇരകളുടെ അനുഭവങ്ങളുംലേഖനത്തില്‍ ഉണ്ട്.

മുസ്‌ലീങ്ങള്‍ വംശവര്‍ധന നടത്തുന്നവരാണെന്നും സ്വന്തം സമൂഹത്തെകൊന്നൊടുക്കുന്നവരാണെന്നുമുള്ള വിവാദ പരാമര്‍ശം നടത്തിയത് വിരാദുആയിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ 969 എന്ന വര്‍ഗീയ സംഘടനയുടെനേതാക്കളില്‍ പ്രധാനിയാണ് ഇയാള്‍.

മ്യാന്‍മാറില്‍ റോഹിംഗ്യാ മുസ്‌ലീങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍കാഴ്ച്ചയാണ് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്.

മാഗസിനെതിരെ ഓണ്‍ലൈന്‍ പരാതി തയ്യാറാക്കി വ്യാപക ഒപ്പു ശേഖരണവുംനടക്കുന്നുണ്ട്. ഇതിനകം നിരവധി  ബുദ്ധമതക്കാര്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. പക്ഷെ മാഗസിന്‍ ഉയര്‍ത്തുന്ന അതി ഭീകരമായ പ്രശ്നങ്ങള്‍ കണ്ടില്ലന്നു നടക്കുകയാണ് ആധുനിക ബുദ്ധമത നേതാക്കളും വാക്താക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here