വിവാഹം

0
1173

വിവാഹത്തെ നല്ല പോലെ പ്രോതസഹിപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ബ്രഹ്മചര്യത്തെയോ സന്യാസത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല. വിവാഹം എന്നത് ഇസ്‌ലാമില്‍ അതിപ്രധാനവും പരിപാവനവുമായ ഒരു ബന്ധമാണ്. പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലയോ, യുവ സമൂഹമേ, നിങ്ങളില്‍ വിവാഹം കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ അപ്രകാരം ചെയ്യട്ടെ. തീര്‍ച്ചയായും നിങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കുന്നതിനും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അത്‌ കാരണമായിത്തീരും (ബുഖാരി, മുസ്ലിം).

വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ  സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്. വൈവാഹിക ജീവിതത്തിലേക്ക് അത്തരം യോജിപ്പുള്ള ഒരിണയെ കൊണ്ട് വരാന്‍ ഓരോ മനുഷ്യനും ഇസ്ലാം സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നു. ജീഎവിതത്തില്‍ വന്നു ഭാവിക്കാവുന്ന ഒരുപാട് സംഘര്‍ഷങ്ങള്‍ക്കും പിരിമുരുക്കങ്ങള്‍ക്കും ഈ ജീവിതം ഒരുപാട് ആശ്വാസം നല്‍കുന്നു. സമധാനം സ്നേഹത്തിന്റെ പങ്കു വെപ്പ് എല്ലാം നടക്കണമെങ്കില്‍ അനുയോജ്യമായ ഇണയെ സ്വീകരിക്കണം എന്ന് ഇസ്ലാം നിസ്കര്‍ശിക്കുന്നു. നിങ്ങളില്‍ നന്നുതന്നെ നിങ്ങളുടെ ഇണകളെ അവന്‍ സൃഷ്ടിച്ചുതന്നിരിക്കുന്നു. ആ ഇണകളോട് ഒത്തുചേര്‍ന്നുകൊണ്ട് സമാധാനത്തോടു കൂടി നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടിയാണിത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു കാര്യമാണിത്. നിങ്ങള്‍ക്കിടയില്‍ (വിവാഹ ബന്ധത്തില്‍കൂടി) സ്‌നേഹവും കരുണയും അവന്‍ ഉറപ്പിച്ചുതന്നിരിക്കുന്നു. നിശ്ചയം ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (റൂം : 21)

‘ഇഹലോകം മുഴുവന്‍ വിഭവമാണ്‌; അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്‌’ (മുസ്ലിം). ദീനീ ബോധമുള്ളനല്ല ഇണയെ സ്വീകരിക്കാന്‍ ഇസ്ലാമില്‍ പ്രത്യേക പ്രോത്സാഹനം ഉണ്ട്.പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു  ‘നാലു കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‍ണ്‌ സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്‌. ധനം, തറവാട്‌, സൗന്ദര്യം, ദീനീ നിഷ്ഠ എന്നിവയാണത്‌. നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍’ (ബുഖാരി, മുസ്ലിം, അബൂദാവൂദ്‌). ധനം, തറവാട്‌, സൗന്ദര്യം എന്നിവ സ്ഥായിയല്ല. അവ ഏറിയും കുറഞ്ഞുമിരിക്കും. കുലമഹിമ ആപേക്ഷികമാണ്‌. കുടുംബങ്ങളിലുണ്ടാ‍വുന്ന ഏതെങ്കിലും അപമാനകരമായ സംഭവങ്ങളാല്‍ മഹിമ നഷ്ടപ്പെടാം. സൗന്ദര്യവും അപ്രകാരം തന്നെ. രോഗമോ വാര്‍ധക്യമോ കാരണമായി അതും നഷ്ടപ്പെടാം. അതുകൊണെ്ട ല്ലാമാണ്‌ മതനിഷ്ഠയുള്ളവളെ മുറുകെപിടിച്ച്‌ വിജയം നേടാന്‍ പ്രവാചകന്‍(സ) മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here