വി പി റജീനയുടെ മദ്രസാ ജീവിതം

0
2174
മാധ്യമം പത്രത്തിന്റെ സബ് എഡിറ്റർ വി പി റജീന ഈ അടുത്തായി പഴയ ചില “മദ്രസ്സ ഓർമ്മകൾ” ചികഞ്ഞെടുത്ത് ഫൈസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. മസാല നിറച്ച എഴുത്ത് പക്ഷെ ദുഷ്ട ലാക്കോടെ ആണെന്ന് മാത്രം.
ഇത് പ്രശ്നം ലൈംഗികതയുടെതാണ്. ഒരു പ്രത്യേഗ മത വിഭാഗത്തിന്റെതല്ല എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ കാമ കേളിയെ കുറിച്ച് ഇവിടെ വന്ന കമന്റുകൾ തെളിയിക്കുന്നു. മദ്രസ അടിസ്ഥാന ജനങ്ങളുടെ എല്ലാ നാട്ടിൻപുറങ്ങളിലും പടര്ന്നു പന്തലിച്ച ഒരു പ്രസ്ഥാനം ആയതു കൊണ്ട് തന്നെ അതിന്റെ നടത്തിപ്പിലും അതിൽ പഠിപ്പിക്കുന്ന അധ്യപകന്മാരെ സ്ക്രീൻ ചെയ്യുന്നതിലും അതതു മാനേജ്മന്റ്റ് പലയിടങ്ങളിലും പരാചയപ്പെടാറുണ്ട്. അതിൻറെ പ്രധാന കാരണം ഏറ്റവും ചെറിയ ശമ്പളത്തിൽ ജോലിക്ക് വരുന്നവരെ സ്വീകരിക്കുക എന്നതിൽ കവിഞ്ഞു അധ്യാപകന്റെ യോഗ്യതയോ ട്രാക്ക് ഹിസ്റ്ററിയോ തീരെ പരിശോധിക്കുന്നില്ല എന്നതാണ്. ഈ അവസരം മുതലെടുത്ത്‌ പല അലവലാകളും ഈ രംഗത്തേക്ക് കയറിപ്പറ്റി തോന്നിവാസങ്ങൾ ചെയ്യുന്നുണ്ട്. രക്ഷിതാക്കളും മാനേജ്മെന്റും കുട്ടികളും ഒന്നടങ്കം ജാകൃത പാലിക്കുകയും പ്രശ്ന പരിഹാരത്തെക്കുറിച്ച് ഉൽബുദ്ധരാവുകയും വേണം.
 
മാന്യമായ ശംബളം നിശ്ചയിച്ചു , യോഗ്യതയും , പരിചയവും , ട്രാക്ക് ഹിസ്റ്ററിയും പരിശോധിച്ച് നിയോഗിക്കപ്പെടുന്ന അദ്ധ്യാപകരാണ് നമ്മുടെ മദ്രസ്സകളിൽ വരേണ്ടത്. പുറമേ രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും ക്രിയാത്മക ഇടപെടലും വേണം. എങ്കിൽ ഇത്തരം പ്രശ്നങ്ങൾ കടന്നു വരില്ല. സുന്നി വിദ്യാഭ്യാസ ബോർഡ്‌ അത്തരം കാര്യങ്ങളിൽ അടുത്ത കാലങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിന്റെ മാറ്റവും കാണുന്നുണ്ട്.
 
പക്ഷെ …….അശ്ലീലത ചാലിച്ച് , ആർക്കൊക്കെ യോ വേണ്ടി വിഴുപ്പലക്കാൻ പോസ്റ്റു മുതലാളി എഴുന്നള്ളിച്ച ഈ പോസ്റ്റ് അവിവേകമായി പ്പോയി എന്ന് പറയാതിരിക്കാൻ വയ്യ.
ഇത്തരം വിവരങ്ങൾ വലിയ കണ്ടു പിടുത്തമായി ഇത്തരം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കപ്പെടുന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്. ആരുടെയൊക്കെ ഞരമ്പ്‌ രോഗം കുറെ കാലം ആസ്വദിക്കുകയും കുറെ കാലങ്ങൾക്ക് ശേഷം മറ്റൊരു സാഹചര്യത്തിൽ കുപ്പ തോണ്ടി മണപ്പിക്കുകയും ചെയ്തതിലെ ആസംഗത്യമാണ് ഞാൻ ചൂണ്ടുന്നത്.
ലേഖിക എഴുതിയത് അനുസരിച്ച് ; അധ്യാപകന് എന്തോ പേടിക്കപ്പെടണ്ട വൈകൃതമുണ്ടെന്നു മനസ്സിലാക്ക്കാൻ അന്ന് തന്നെ പ്രായം ഉണ്ടായിരുന്നു. ആ വൈകൃതത്തെ കൃത്യമായി ഒപ്പിയെടുത്തു കാലങ്ങളായി മനസ്സില് കൊണ്ട് നടന്നല്ലോ. നജ്മയെ കരുതി ക്കൂട്ടി തോല്പ്പിക്കുന്ന കാര്യവും മനസ്സിലാക്കാൻ അന്ന് പറ്റി.
എന്നിട്ടും അത് പുറത്തു പറഞ്ഞു തിരുത്താൻ ശ്രമിക്കാത്തത് അർത്ഥമാക്കുന്നത് അന്ന് തന്നെ പേടിയോടെ ആണെങ്കിലും അതൊക്കെ ആസ്വദിച്ചു എന്നതല്ലേ. ഇങ്ങിനെയുള്ള കൂട്ട് കേട്ടാണ് ഇത്തരം വൈകൃതങ്ങളുടെ മൈലേജ് കൂട്ടുന്നത്. റജീനക്ക് പോലും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു പിന്മാറാൻ പറ്റില്ല.
 
കിസ്സ്‌ ഓഫ് ലവ്, ഫാറൂക്ക് കോളേജ് ഇഷ്യൂ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഈ അടുത്തായി ഉയര്ന്നു വന്ന ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില ‘മത-സമുദായ’ സംഘടനകളുടെഓര്മ്മപ്പെടുത്തലുകൾ റജീനക്ക് അങ്ങ് ദഹിക്കുന്നില്ല. കാരണം അത് തന്നെ; ഞരമ്പ്‌ രോഗം ആസ്വദിക്കാനുള്ള തിടുക്കം.
ഒരു വേർത്തിരിവും വകതിരിവും കാണിക്കാതെ അഴിഞ്ഞാടുന്ന കോഴികളെ പോലോത്ത ആണുങ്ങളെയും പെണ്ണുങ്ങളെയും പൊതു സ്ഥലത്തും നടു റോട്ടിലും കിട്ടണം റജീനയെ പോലുള്ളവർക്ക്. ഈ കുത്തഴിഞ്ഞ സംസ്കാരം വന്നു കിട്ടാൻ ജമാഅത്തെ ഇസ്ലാമി മീഡിയ വണ്‍, വഴിയും സോളിടരിട്ടി പെണ് സംഘം വഴിയും കിണഞ്ഞു ശ്രമിക്കുന്ന്ട്. അങ്ങിനെ കലക്ക് വെള്ളത്തിൽ രജീനയെ പോലുള്ളവർക്ക് മീൻ പിടിക്കാം. രാഹുൽ പശുപാലിനും രശ്മി നായര്ക്കും മറ്റു ചുംബന സമരക്കാർക്കും പെണ് വാണിഭവും നടത്താം. അങ്ങിനെ എല്ലാ ഞെരമ്പ് രോഗികള്ക്കും ഒരു ശുഭ കാലം വരുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് റജീന മോൾ ഇപ്പ്രായത്തിലും.

LEAVE A REPLY

Please enter your comment!
Please enter your name here