നിയ്യത്ത്

0
1991

നിയ്യത്ത് എന്നാല്‍, മനസ്സില്‍ കരുതുക എന്നാണല്ലോ. മനസ്സിലില്ലാതെ നാവ് കൊണ്ടെന്തല്ലാമോ ഉരുവിട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. ഇനി ചെയ്യാന്‍ പോകുന്നത് നിസ്‌കാരമാണെന്നും അതിന്റെ പേരും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നും കരുതല്‍ നിര്‍ബന്ധമാണ്. കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ ഇമാം് ഇമാമാണെന്നും മഅ്മൂമ് ജുമുഅയിലും അല്ലാത്തതിലും തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്നും കരുതല്‍ നിര്‍ബന്ധമാണ്. ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതിക്കൊണ്ട് തക്ബീര്‍ ചൊല്ലണം. ഇതിന് പുറമെ ഖിബ്‌ലിയിലേക്ക് മുന്നിട്ട് എന്നും അല്ലാഹുവിന്ന് വേണ്ടി എന്നും റക്അത്തുകളുടെ എണ്ണവും അദാഅ്്, ഖളാഅ്് എന്നിവയില്‍ ഏതാണ് എന്നും കരുതല്‍ സുന്നത്തുണ്ട്. അത്‌പോലെ ഉച്ചരിക്കലും സുന്നത്താണ്. എന്നാല്‍ ആദ്യം കുറേ തവണ അറബിയിലും പിന്നെ അതിന്റെ പരിഭാഷയും പലതവണ അടുത്തുള്ളവര്‍ക്കൊക്കെ ശല്യമാകുന്ന രൂപത്തില്‍ പറയലും അതോടനുബന്ധിച്ച് ചില പ്രത്യേക രൂപത്തിലുള്ള അംഗ വിക്ഷേപങ്ങള്‍ കാണിക്കലും സുന്നത്തല്ല. അതൊരുതരം മനോരോഗമാണ്. വസ്‌വാസ്. യോഗ്യരായ ആളുകളെ സമീപിച്ച് അടിയന്തിരമായി ചികിത്സിച്ചിട്ടില്ലെങ്കില്‍ ഒരു ആരാധനയും ചെയ്യാന്‍ കഴിയാതെ വിനാശകരമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here