ഖദീജ ബീവി (റ)

0
1608

പ്രവാചര്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രഥമ പത്‌നിയാണ് ബീവി ഖദീജ (റ) അവിടത്തെ ജീവിതത്തെ ഇത്ര അധികം ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമില്ല പ്രവാചക പത്നിമാരില്‍ . പ്രവാചകരിലൂടെ അവതരിച്ച വിശുദ്ധ ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു. വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു .നബി (സ)യുടെ താങ്ങും തണലുമായിരുന്നു അവര്‍. സാമ്പത്തികമായും മാനസികമായും സമൂഹത്തില്നി(ന്നും സര്വ്വുവിധ വ്യഥകളും നേരിട്ടിരുന്ന കാലത്ത് പ്രവാചകര്ക്കും ഇസ്‌ലാമിനും പിന്തുണയായി വര്ത്തി്ച്ചത് മഹതിയുടെ ഇച്ഛാശക്തിയും സമ്പൂര്ണ് സമര്പ്പരണ മനസ്ഥിതിയുമാണ്. അതുകൊണ്ടുതന്നെ, പ്രവാചകരുടെ സാമൂഹിക-വൈയക്തിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഒരു അദ്ധ്യായമായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാഥിമ ബിന്തു് സായിദിന്റെയും മകളായി ജനിച്ച ഖദീജ ബീവി.

LEAVE A REPLY

Please enter your comment!
Please enter your name here