ശാസ്ത്രവും മതവും

0
1965

ശാസ്ത്രവും മതവും ഒന്നാണ് , ശാസ്ത്രം പറയുന്നത് മുഴുവന്‍ മതം ആദ്യമേ പറഞ്ഞിട്ടുണ്ട് എന്നൊക്കെ തെളിയിക്കാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത്. കാരണം ശാസ്ത്രത്തിനു ഒരിക്കലും ആത്യന്തിക സത്യങ്ങളില്ല. അത് മറിയും മറിഞ്ഞും നില്ക്കും , സത്യവും മിഥ്യയും പറയും. ഉള്ളത് പറയും ഇല്ലാത്തത്‌ പറയും , ഉറപ്പുള്ളതും അനുമാനങ്ങളും പറയും. ഇതിനോട് ആത്യന്തിക സത്യങ്ങള്‍ മാത്രം പറയേണ്ട മതത്തെ കൂട്ടി കെട്ടാന്‍ ശ്രമിച്ചാല്‍ എങ്ങിനെ സാധിക്കും ? നമുക്ക് പറയാനുള്ളതും തെളിയിക്കനുള്ളതും ഒന്നേ ഉള്ളൂ.. മതവും ശാസ്ത്രവും പരസ്പര പൂരണമാണ്. ശാസ്ത്രം ഒരു അന്വേഷണ വഴിയാണ്. അതില്‍ ഐഹിക ജീവിതത്തിന്റെ പരമാവധി ആസ്വദിക്കാനുള്ള ജ്ഞാനനത്തിനു വേണ്ടിയുള്ള അന്വേഷണ പഠന സപര്യയാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here