ലൈലത്തുല്‍ ഖദ്‌ര്‍

0
1647

വിധിനിര്‍ണായക രാവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഈ പുണ്യങ്ങളുടെ പുണ്യ രാവ് റമദാനിലെ

അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിലൊന്നിലാണ് .അഥവാ21 ,23, 25, 27, 29രാവുകള്‍ . മാലാഖമാരുടെനായകനടക്കം (ജിബ്രീല്‍ മണ്ണിലേക്കിറങ്ങി വരുന്ന അവര്‍ണ്ണനീയ അസുലുഭ ദിവ്യ മുഹൂര്‍ത്തങ്ങള്‍ അതിന്റെ സാരാംശങ്ങളോടെ

മനസ്സിലാക്കാന്‍ ആ ശുഭാഗമനത്തെക്കുറിച്ച് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും (അധ്യായം:98 -” അല്‍ ഖദ്‌ര്‍ഒരായുഷ്ക്കാലത്തെ ആത്മീയ സാഫല്യം ഒരൊറ്റ രാവില്‍ സമ്മേളിതം!

പ്രവാചകര്‍ പറയുന്നു : വിശ്വാസത്തോടുംപ്രതിഫലേഛയോടും കൂടി ലൈലത്തുല്‍ ഖദ്റി ല്‍ നിന്ന് നമസ്കരിച്ചാല്‍ അവന്റെകഴിഞ്ഞുപോയപാപങ്ങള്‍ പൊറുക്കപ്പെടും’ (മുത്തഫഖുന്‍ അലൈഹി)

യൈനബ്നുഅബ്ദുര്‍റഹ്മാന്‍(റ ) തന്റെ പിതാവി ല്‍ നിന്നും, ഞാന്‍ അബൂബകര്‍(റ ) യുടെസാന്നിദ്ധ്യത്തില്‍ ലൈലത്തുല്‍ ഖദ്റിനെ സംബന്ധി ച്ച് പറഞ്ഞു, അപ്പോള്‍അബൂബകര്‍(റ )പറഞ്ഞു: അത് അവസാനപത്തിലെ ഒറ്റ രാവിലായിരിക്കും വരുകയെന്ന്പ്രവാചകന്‍(സ്വ ) യില്‍ നിന്ന് ഞാന്‍ കേട്ടു, അങ്ങിനെ പ്രവാചകന്‍(സ്വ )യില്‍ നിന്ന് കേട്ടത് മുതല്‍ ഞാനതിനെ അവസാന പത്തിലല്ലാതെഅന്വേഷിക്കാറില്ല’ (അഹ്മദ്)

ലൈലത്തുല്‍ഖദ്ര്‍ റമളാനിലെ അവസാന പത്തിലുള്ള ഒറ്റ രാവുകളിലായിരിക്കും എന്നതിനാല്‍അവസാന പത്തില്‍ നാം അതിനെ പ്രതീ ക്ഷിക്കുകയാണ് വേണ്ടത്.

ലൈലത്തുല്‍ ഖദ്ര്‍ രഹസ്യമാക്കി വെച്ചതിലെ തത്വം:

അവസാനപത്തിലെ ഒറ്റ രാവുകളില്‍ അത് വരുമെന്ന് പ്രവാചകന്‍(സ്വ ) നമുക്ക്അറിയിച്ചുതന്നു. അത്കൊണ്ട് തന്നെ അവസാന പത്തിലെ എല്ലാ ഒറ്റരാവുകളിലും ഇന്ന്ലൈലത്തുല്‍ ഖദ്ര്‍ ആയിരിക്കുമെന്ന് വിചാരിച്ച് വിശ്വാസികള്‍ കൂടു തല്‍സല്‍കര്‍മ്മങ്ങള്‍ ചെയ്യും. അത് വിശ്വാസികള്‍ക്ക്തന്നെയാണ് ഗുണംലഭിക്കുന്നത്. ജുമുഅ ദിവസം ഉത്തരം ലഭിക്കുന്ന ഒരു സമയം ഉണ്ട് എന്നാല്‍ ആസമയം ഏതെന്ന് പ്രവാചകന്‍(സ്വ ) വ്യ ക്തമായി പറഞ്ഞിട്ടില്ല. അതുപോലെത്തന്നെയാണ് ഈ കാര്യവും. ആയതിനാല്‍ നാം റമളാനി ന്റെ അവസാന പത്തിലെ ഒറ്റരാവുകളില്‍ ലൈല ത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് കൊണ്ട് സല്‍കര്‍ മ്മങ്ങള്‍അധികരിപ്പിക്കുക.

ലൈലത്തുല്‍ ഖദ് ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي എന്ന് അധികരിപ്പിക്കുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here