പ്രധിഷേധം പരസ്യ ചുംബനത്തിലൂടെ !!

0
1390

സദാചാര വാദികളെ തോല്പ്പിക്കാന്‍ ച്ചുംബനോല്സവം വരെയുള്ള ഏതറ്റവും പോകാന്‍ മടിക്കാത്ത ചിലരുടെ വില കുറഞ്ഞ നില പാട് സ്വന്തം തോല്വി യും ഒരു സംസ്കാരത്തിന്റെ നാശവും വരുത്തുമെന്ന് അറിയാതെ പോയതില്‍ വളരെ ഏറെ ഖേദമുണ്ട്. ചുംബിക്കുന്നത് അല്ല ഇവിടുത്തെ പ്രശ്നം. അതിനെടുക്കുന്ന സമയവും സന്ദ്രഭവുമാണ് ചര്ച്ചതയാവുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലെ വിത്യാസം നില നിര്ത്തേോണ്ടത്തിന്റെ ആവശ്യകതയാണ് വിഷയീഭവിച്ചിരിക്കുന്നതിവിടെ.

സ്വാതന്ത്ര്യത്തിന്റെന പേരില്‍ , തെരുവില്‍ അഴിഞ്ഞാടി സദാചാര പോലിസിംങ്ങിനെതിരെ പ്രതിഷേധം തീര്ക്കു ന്നവര്‍ മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്കുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം ?
കുളത്തിനോടുള്ള ദേഷ്യം കഴുകേണ്ടത് കഴുകിക്കളയാതെ അല്ല അല്ല എന്ന മിനിമം ഫിലോസഫി പോലും അറിയാത്തവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന രീതിയാണ്‌ നവംബര്‍ രണ്ടിന് മറൈന്ഡ്രൈ വില്‍ സ്വാതന്ത്ര വാദികള്‍ നടത്തുന്ന അരങ്ങേറ്റം.
ഉത്തരവാദിത്തമുള്ള ഉള്ള ഒരു സ്വാതന്ത്ര്യം അല്ല അവര്‍ കാംക്ഷിക്കുന്നത്. അനിയന്ത്രിതമായ അരാജകത്വത്തത്തിന്റെു സ്വാതന്ത്ര്യം അവരാഗ്രഹിക്കുന്നു.ലോകത്തിന്റൊ വളര്ച്ചവയും തളര്ച്ചംയും രണ്ടായിക്കാണാന്‍ കഴിയാത്ത ചിലര്‍ യൂറോപ്പിന്റെയോ മറ്റു സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടെയോ തെരുവുകളില്‍ കാണുന്ന അശ്ലീലരങ്ങള്‍ ശ്ലാഘനീയമായിക്കാണുന്നു. അത് കോപ്പി അടിക്കുമ്പോള്‍ മാത്രമാണ് നമുക്കും പുരോഗതി ഉള്ളൂ എന്നവര്‍ വിചാരിക്കുന്നു.
ഈ ചിന്താഗതിക്ക് വളം വെച്ച് കൊടുക്കുന്ന പൊതു പ്രവര്ത്ത്കരും വാടക വായടികളും ഇന്ന് പെരുകി വരുന്നുണ്ട്. ഇങ്ങിനെ പോയാല്‍ , വസ്ത്ര ധാരണ ഇല്ലാത്ത പ്രധിഷേധം ലോകത്ത് പലയിടത്തുമുണ്ട്; അതിനെ അനുകരിച്ചു , അതും ലോകത്തിന്റെ വളര്ച്ചഷയായി കണ്ടു നാളെ നമ്മുടെ തെരുവുകളില്‍ അത്തരം രംഗങ്ങള്‍ അരങ്ങേറുമ്പോള്‍ ശബ്ദം ഉയര്ത്താിന്‍ അവകാശം ഉണ്ടാവുമോ ഇവര്ക്ക് ? പിന്നീടത് രതി സമരം ആയി വികസിക്കാന്‍ സമയം ഏറെ എടുക്കുമോ ? ഇവിടെ അതിര്‍ വരമ്പുകള്‍ ആരു തീര്ക്കു മെന്നു ഉത്ക്കണ്ഠപ്പെടേണ്ട സമയം അടുത്തിരിക്കുന്നിപ്പോള്‍.
നന്മയും നാണവും അട്ടിമറിക്കാന്‍ പാട്പ്പെടാന്‍ ഏതാറ്റവും പോവാന്‍ ചില ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ലോകത്ത് ഉയര്ന്നു വന്ന എല്ലാ സംസ്കാരങ്ങളും സ്വകാര്യത പുറത്തു കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതില്‍ നിന്നുള്ള പിന്മാറ്റം പുരോഗതി അല്ല അധപതനം ആണ്. മൂല്യച്യുതി ചൂണ്ടിക്കാട്ടി നമ്മളും മാറണം എന്ന് മുറ വിളി കൂട്ടുന്നവര്ക്ക് അറിയാതെ പോയതും ഈ വസ്തുത ആണ്.
പൊതുവഴിയില്‍ മൂത്രമൊഴിക്കാം, അപ്പിയിടാം, മാലിന്യം കൊണ്ട്കളയാം. അതിനൊന്നും പ്രശ്നമില്ല. എങ്കില്‍ എന്താ രണ്ടു പേര്‍ പരസ്പര സമ്മതത്തോടെ ചുംബിച്ചാല്‍ എന്ന് ചോദിക്കുന്നവരുടെ കൂട്ടായ്മയും ഇത്തരക്കാര്ക്ക്ബ പിന്തുണനല്കിങ മുന്നോട്ടു വരുന്നുണ്ട്.
അപ്പുറം നടന്നു വരുന്ന തെറ്റുകള്‍ ഇപ്പുറം ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുന്നു എന്ന ബാലിശമായ കണ്ടത്തല്‍ തീര്ത്തും പുരോഗമനപരമല്ല. സ്വകാര്യതയ്ക്ക് അതിന്റെതായ വില കൊടുത്തപ്പോഴാണ് മനുഷ്യന്‍ ഇന്ന് കാണുന്ന നാഗരികത കെട്ടിപ്പടുത്തത്‌. അത് വ്യവസ്ഥാപിതമായ സംഘടിത മതങ്ങള്ക്ക്ര മാത്രം തീറെഴുതി നമ്മുടെ വഴിയും സ്വാതന്ത്ര്യവും മറ്റൊരു രൂപത്തിലാണ് നടത്തേണ്ടത് എന്ന് വിചാരിക്കുന്നചിലര്‍ പൊതു ബോധത്തിന്റെ അതിരുകള്‍ ഭേദിക്കുന്നു. നില നില്ക്കു ന്ന സദാചാരം മുഴുവനും മതത്തിന്റെ് ഭാഗമായി കാണുന്ന ഇവര്‍ മതം പറയാത്ത ഒരു സദാചാര ക്രമത്തെ കെട്ടി പ്പടുക്ക്കേണ്ട ആവശ്യകതയിലേക്ക് എത്തിപ്പെടുന്നു. സദാചാരത്തിന്റെത മാനദണ്ടങ്ങള്‍ മാറ്റിക്കിട്ടാന്‍ അവരിന്നു മുറവിളി കൂട്ടുന്നു.

ബുദ്ധിപരമായ അടിസ്ഥാനവും ദൌത്യവുമുള്ള മതം നില നില്ക്കു മ്പോള്‍ അതിനെ അടിസ്ഥാനപ്പെടുത്തി സദാചാരബോധത്തെ വിവക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഈ മതം ആരുടേയും കേവല വ്യക്തി പരമായ അനുഷ്ഠാനമോ അഭിപ്രായമോ അല്ല. കോടാനു കോടി ജനങ്ങളുടെ ജീവിത വ്യവസ്ഥയാണ് ഈ സംസ്കാരത്തിനു ആശയ പിന്തുണ തേടുന്നതിനു വേണ്ടിയാണ് ഓരോ നാട്ടിലെയും അതത്‌ കാലത്തെ മത വാദികള്‍ അവരുടെ പൌര സ്വാതന്ത്യം ഉപയോഗപ്പെടുത്തിയത്.ആപേക്ഷികമായി ബുദ്ധിപരമാ രീതികള്‍ മനുഷ്യന്റെു ജീവിതത്തിനു സംഭാവന ചെയ്തതു കൊണ്ടാണ് അത്തരം മതങ്ങള്‍ നില നില്ക്കു ന്നതും വളരുന്നതും. സ്വകാര്യതയുടെ മൂടി വെക്കല്‍ ഈ നാട്ടിലെ അനവധി മതങ്ങളെ പ്രതിനിധീകരിച്ചുണ്ടുള്ള വിവിധ സംകാരങ്ങള്‍ ഒരേ പോലെ പങ്കു വെക്കുന്നു. അത് രാജ്യത് നില നിര്ത്തി കിട്ടാന്‍ നിയമം അനുവദിച്ചു തരുന്ന മാര്ഗ്ഗ ങ്ങള്‍ സ്വീകരിക്കാം. സദാചാര വിരുദ്ധരെ നേരിടാന്‍ നിയമം കയ്യിലെടുക്കാനോ അവര്ക്കെ തിരെ അക്രമം നടത്താനോ ആര്ക്കും അവകാശമില്ല. രാജ്യത്തിന്റെങ ഭരണഘടനയേയും നിയമ വ്യവസ്ഥകളെയും മാനിക്കുക എന്നതും സദാചാരത്തിന്റെയ ഭാഗമായി കാണാന്‍ സദാചാര പോലീസിന്ഗ്ം നടത്തുന്നവര്ക്ക് കഴിയണം. അല്ലാ എങ്കില്‍ മറൈന്ഡ്രൈ വില്‍ നടക്കുന്ന ചുമ്ബനോല്സവും അവരുടെ പ്രവര്ത്ത നവും തമ്മില്‍ വ്യത്യസ്തമാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here