ഖുര്‍ആന്‍ മാറ്റേണ്ടതില്ല!

0
1675

ഖുര്‍ആന്റെ മൂല ഗ്രന്ഥത്തില്‍ പഴുതുകള്‍ ലെവലേശം ഇല്ലേ ഇല്ല. കാരണം അത് ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ ആശയത്തെ ആണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്‌.

ഇസ്ലാമിക നിയമങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനിനെ നേരിട്ട് സമീപിക്കുക എന്നത് ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ രീതിയല്ല. പിന്നെ എങ്ങിനെ മുസ്ലിംകള്‍ അല്ലാത്തവര്‍ ഖുര്‍ആന്‍ മാത്രം  നോക്കി ഇസ്ലാമിനെ വിമര്‍ശിക്കും.?? ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഖുര്‍ആന്‍ പക്ഷെ അത് മനസ്സിലാക്കാന്‍ ഇരുപത്തി മൂന്ന് വര്‍ഷക്കാലം പ്രബോധന ദൌത്യം നിര്‍വഹിച്ച പ്രവാചകന്‍റെ വ്യാഖ്യാനങ്ങളെ സമീപിക്കണം. ആ വ്യാഖ്യാനങ്ങള്‍ പ്രവാചകന്റെ വാക്ക് കൊണ്ടും പ്രവര്‍ത്തങ്ങള്‍ കൊണ്ടും മൌനാനുവദങ്ങള്‍ കൊണ്ടും  ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കകം നിര്‍വഹിക്കപ്പെട്ടതാണ്. അതിനെ അപ്പടിയേ ഒപ്പിയെടുത്ത പ്രവാചകാ അനുചരന്മാര്‍ ആണ് അതു പില്കാലക്കാര്‍ക്ക് പകര്‍ന്നു കൊടുത്തത്. അനുച്ചര്‍ന്മാരുടെ തൊട്ടു ശേഷമുള്ള നൂറ്റാണ്ടില്‍  പില്‍കാല പണ്ഡിതര്‍  അതിനെ പഠനത്തിനും മനനത്തിനും സൌകര്യപൂര്‍വ്വം വിവിധ പഠന മേഖലകളായി രൂപപ്പെടുത്തി. അങ്ങിനെ തെറ്റിലും കളവിലും ഒരുമിച്ചു കൂടാന്‍ പര്യപ്തല്ലാത്ത ഒരു കോട്ടം സാത്വികരായ പണ്ഡിത വൃന്ദത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ് ഇസ്ലാം മതം.

കര്‍മ്മ കാര്യങ്ങളെ – അഥവാ ശരീഅത് നിയമങ്ങള്‍ കര്‍മ്മ ശാസ്ത്രത്തിലും , വിശ്വാസ കാര്യങ്ങള്‍ വിശ്വാസ ശാസ്ത്ര സരണിയിലും നിക്ഷിപ്തമാണ്. വളരെ വ്യവസ്ഥാപിതമായി സംവിധാനിച്ച ഈ കാര്യങ്ങളില്‍ അമന്റ്റ്മെന്റ് വരുത്താതെ തന്നെ വളരെ സ്വസ്ഥമായി ജീവിക്കാനും കാര്യങ്ങള്‍ ചെയ്യാനുമുള്ള ഫ്ലെക്സിബിലിറ്റി അതില്‍ ഉണ്ട്. അത് കര്‍മ്മ ശാസ്ത്ര ശാഖയിലൂടെ പ്രവാചക അനുവാദത്തോടെ പണ്ഡിതര്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ മാറ്റിതിരുത്തലുകള്‍ വേണ്ടത് ഒരു നിയമം റിജിഡാവുംപോഴാണ് , അല്ലെങ്കില്‍ ഉള്ള നിയമങ്ങള്‍ക്കു കാര്യാ പ്രാപ്തി ഇല്ലാതെ വരുമ്പോഴാണ് , ശരീഅത് നിയമങ്ങള്‍ക്ക് അത്തരം ഒരു അവസ്ഥ ഉള്ളതായി മുസ്ലിംകള്‍ക്ക് ഇല്ലാത്തകാലത്തോളം പുറത്തു നിന്നും അത്തരം ഒരു ആവശ്യം പരിഗണിക്കേണ്ടതില്ലല്ലോ ..

പിന്നെ ഈ ഖുര്‍ആനിനെ ഈ രീതിയില്‍ നിന്നും തെന്നിമാറി മനസ്സിലാക്കണം എന്ന് ആവശ്യപ്പെടുന്ന മുസ്ലികള്‍ ഇസല്മിന്റെ നാമമാത്ര പ്രാധിനിത്യത്തില്‍ മറ്റു ഐടെന്റിറ്റിയില്‍ അറിയപ്പെടുന്നു. അവരില്‍ പെട്ട ചില വിഭാകങ്ങള്‍ ആണ്. വഹാബിസം , ഇഖ് വാനിസം , ഖാദിയാനിസം , ചെകനൂരിസം-തുടങ്ങിയവ.

LEAVE A REPLY

Please enter your comment!
Please enter your name here