സുന്നി മദ്രസയും ഖുര്‍ആനും

0
1890

ഒന്ന് :-

സുന്നികള്‍ ഇവിടുത്തെ അടിസ്ഥാന വിഭാഗമാണ്. ഇതില്‍ നിന്നും ജന്യമായ ഒരു കൂട്ടം ഉല്പതിഷ്ണു ന്യൂനപക്ഷത്തിനോട് അതിന്റെ മാതൃവിഭാഗത്തിനെ തുലനം ചെയ്തു മേന്മ പറയല്‍ ഉചിതമല്ല.

രണ്ടു:-

സുന്നി മദ്രസ്സ കുട്ടികളുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ചുള്ള മുന്‍കണന ക്രമം പാലിക്കുന്നു. ഇടയില്‍ ഡ്രോപ്പ് ഔട്ട് ആകുന്ന കുട്ടികള്‍ ആണ് നല്ലൊരു വിഭാഗം ആളുകളും ഇവരില്‍ നിന്നുണ്ടാവുന്ന പിഴവുകള്‍ മദ്രസയുടേത്‌ അല്ല.

മൂന്നു :-

സുന്നികള്‍ ആത്യന്തികമായി ഖുര്‍ആന്‍ നോക്കി , -പരിമിതികള്‍ നിറഞ്ഞ പരിഭാഷ നോക്കാതെ തന്നെ – വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പറ്റിയ പരുവത്തില്‍ കുട്ടിയെ ആക്കി മാറ്റാനുള്ള ക്രമബദ്ധമായ പഠന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

നാല് :-

കുട്ടികള്‍ അവരുടെ മദ്രസ്സ പഠനത്തിന്റെ ആദ്യ കാലങ്ങളില്‍ പഠിക്കുന്നത് ഖുര്‍ആനിന്നു എതിരായ കാര്യങ്ങള്‍ അല്ല.
അഞ്ചു :-

സമൂഹത്തില്‍ തെറ്റ് ചെയ്യുനവര്‍ അഖിലവും ഖുര്‍ആന്‍ അറിയാത്തത് കൊണ്ടോ , അത് മനസ്സിലാകാത്തത് കൊണ്ടോ , തെറ്റാണെന്ന് അറിയാത്തത് കൊണ്ടോ അല്ല. തെറ്റിന്റെ പരിണിതിയെ കുറിച്ചുള്ള ബോധം നിലനില്‍ക്കതത് കൊണ്ടാണ്.

ആറു :-
നിലവിലുള്ള പരിഭാഷകളില്‍ മിക്കതും മുസ്ലിമിന്റെ വിശ്വാസത്തെയും ഖുര്‍ആന്‍റെ മഹത്വത്തെയും ഹനിക്കുന്ന തരത്തില്‍ ഉള്ളതാണ്

LEAVE A REPLY

Please enter your comment!
Please enter your name here