അല്ലാഹു സ്ഥല കാലത്തിനു അതീതമായ ഉണ്മ

0
2250

 

അല്ലാഹു സ്ഥല കാലത്തിനു അധീതമായി നില കൊള്ളുന്നു എന്നത് ഇസ്ലാമിന്റെ പ്രവാചകരുടെയും അനുചരന്‍മാരുടെയും വിശ്വാസമായിരുന്നു. ഇതാണ് ലോകാവസാനം വരെയുള്ള മുഴുവന്‍ മുസ്ലിമ്കളുടെയും വിശ്വാസമാവേണ്ടത്. ഈ പ്രസ്താവന തെളിയിക്കപെടുന്ന ഖുര്‍ആനിക വാക്യം, സൂറത്തു അശ്ശുഅറാ പതിനൊന്നു:

لَيْسَ كمثلهِ شىءٌ وهوَ السَّميعُ البصيرُ

അത് അര്‍ത്ഥമാക്കുന്നത് : അള്ളാഹു വിനെ പോലോത്ത ഒന്നും തന്നെ ഈ ലോകത്ത് നില നില്‍ക്കുന്നില്ല,അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും ആണ് എന്നാണ്.

അഥവാ അള്ളാഹു പ്രവര്‍ത്തിയിലും  ഉണ്മയിലും വിശേഷണങ്ങളിലും ഒന്നും തന്നെ സൃഷ്ടികളുമായി യാതൊരു സദ്രശ്യവും കാണിക്കില്ല. അത് കൊണ്ട് തന്നെ സൃഷ്ടികളുടെ പരിമിതിയായ സ്ഥല കാല വ്യവസ്ഥകള്‍ക്കുള്ളില്‍ ഒതുങ്ങുക എന്ന പരിമിതി അല്ലാഹുവിനുണ്ടാവില്ല.

ബുഖാരിയും ബൈഹകിയും ഉദ്ധരിച്ച ഹദീസില്‍ കാണാം

روى البخارىُّ والبيهقىُّ وابنُ الجارود أن رسولَ الله صلى الله عليه وسلم قال

 كان الله ولم يَكُنْ شَىءٌ غَيْرُهُ

“അള്ളാഹു മറ്റെല്ലാ കാര്യങ്ങളും ഉണ്ടാവുന്നതിനു മുന്നേ തന്നെ ഉള്ളവാനാണ്.”

സ്ഥലവും കാലവും സൃഷ്ടികളാണ്. ആകാശവും ഭൂമിയും ശൂന്യാകാശവും .. ഈ പ്രപഞ്ചം മുഴുക്കയും അതിലെ പ്രകാശവും ഇരുട്ടുമൊക്കെയും സൃഷ്ടിയാണ്. സ്രഷ്ടാവിനോട് ഒന്നിച്ചുന്ടവുക എന്നത് അസംഭവ്യമാണ്. മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഉണ്മയാണ് ദൈവത്തിനു വേണ്ടത്. ശ്രിഷ്ടികള്‍ ഉണ്ടാക്കിയതിനു ശേഷം അതിലേക്കു മാറുക എന്നത് ദൈവത്തിന്റെ സമ്പൂര്‍ണ്ണതയില്‍ അസംഭവ്യമാണ്. നില നില്‍പ്പിനു മറ്റൊന്നിലേക്കു ആവശ്യകതയുണ്ടാവുക എന്നത് ദൈവമാവുക എന്നതിന് വിരുദ്ധവുമാണ്.


LEAVE A REPLY

Please enter your comment!
Please enter your name here