സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്

0
1584

സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേ കെ.ജെ യേശുദാസ് ആധുനിക യുവതയുടെ അശ്ലീല വേഷവിധാനം ശക്തിയായ ഭാഷയില്‍ എതിര്‍ത്തു.

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നും സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ആകാന്‍ ശ്രമിക്കരുതെന്നുമായിരുന്നു കെ.ജെ യേശുദാസ് പറഞ്ഞത്.

സ്ത്രീകള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുത്. ജീന്‍സ്, ലെഗ്ഗിന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ഇത്തരത്തിലുള്ളതാണ് എന്നത് കൊണ്ട് അവകള്‍ സ്ത്രീകള്‍ ധരിക്കരുതെന്നാണ് തന്റെ അഭിപ്രായം. സൗമ്യതയാണ് സ്ത്രീകളുടെ ആകര്‍ഷണമെന്നും യേശുദാസ് അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കണം. ആകര്‍ഷണ ശക്തികൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

പക്ഷെ സ്ത്രീത്വം എങ്ങിനെ സംരക്ഷിക്കണം എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാത്ത മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയെ പോലുള്ളവര്‍ യേശു ദാസിന്റെ പ്രസ്താവനയെ അപരിഷ്കൃതമായി കാണുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍ സീമയെ പോലുള്ളവരും ആധുനികതയുടെ കുത്തൊഴുക്കില്‍ സ്ത്രീ സംരക്ഷകരെയും സ്ത്രീ വില്പനക്കാരെയും തിരിച്ചറിയാതെയാണ് സംഭവത്തോട് പ്രതിരിക്കുന്നത്.

യേശു ദാസ്‌ ഒരു പാരമ്പര്യ വാദിയാണ്. സ്ത്രീയുടെ പാരമ്പര്യ വേഷത്തിനോട് യോജിക്കാതെ വന്നപ്പോള്‍ ജീന്‍സ്‌ സ്ത്രീ വേഷമായി അംഗീകരിക്കാനുള്ള പ്രയാസമാണ്. ജീന്‍സ്‌ എന്നല്ല ഇക്കിളി പെടുത്തുന്ന ഏതു വേഷവും സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്ന് സംസ്കാരം സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ അഭിപ്രായപ്പെടും. സ്ത്രീയൊരു കച്ചവട ചിരക്കായി അറിഞ്ഞോ അറിയാതെയോ കാണുന്നവര്‍ക്ക് മാത്രമേ യേശു ദാസിന്റെ നില പാടിനെ എതിര്‍ക്കാന്‍ പറ്റൂ..

LEAVE A REPLY

Please enter your comment!
Please enter your name here