അല്ലാഹ്

0
3320

ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർ അഷ്അരി ഫിലോസഫി ആണ് പഠിക്കാൻ ശ്രമിക്കേണ്ടത്. ഈ വിഷത്തിൽ ലോകത്തെ ഏറ്റവും വലിയ ആധികാരിക പഠനമാണ് അഷ്അരികൾ നിർവഹിച്ചത്. അവരുടെ തിയോളജി യുക്തി ഭദ്രവും ആധികാരിക വേദ ഗ്രന്ഥങ്ങളുടെ പിന്തുണ ഉള്ളതുമാണ്.
അവർ പരിചയപ്പെടുത്തുന്ന ഏക ഇലാഹായ അല്ലാഹുവിനെ ആണ്.
അള്ളാഹു ആരാണ് ؟
അല്ലാഹു സ്ഥല കാലത്തിനു അധീതമായി നില കൊള്ളുന്നു എന്നത് ഇസ്ലാമിന്റെ പ്രവാചകരുടെയും അനുചരന്മാ്രുടെയും വിശ്വാസമായിരുന്നു. ഇതാണ് ലോകാവസാനം വരെയുള്ള മുഴുവന്‍ മുസ്ലിമ്കളുടെയും വിശ്വാസമാവേണ്ടത്. ഈ പ്രസ്താവന തെളിയിക്കപെടുന്ന ഖുര്ആസനിക വാക്യം, സൂറത്തു അശ്ശുഅറാ പതിനൊന്നു:

لَيْسَ كمثلهِ شىءٌ وهوَ السَّميعُ البصيرُ
അത് അര്ത്ഥلമാക്കുന്നത് : അള്ളാഹു വിനെ പോലോത്ത ഒന്നും തന്നെ ഈ ലോകത്ത് നില നില്ക്കുلന്നില്ല,അവന്‍ എല്ലാം കേള്ക്കുലന്നവനും കാണുന്നവനും ആണ് എന്നാണ്.
അഥവാ അള്ളാഹു പ്രവര്ത്തിണയിലും സത്തയിലും വിശേഷണങ്ങളിലും ഒന്നും തന്നെ സൃഷ്ടികളുമായി യാതൊരു സദ്രശ്യവും കാണിക്കില്ല. അത് കൊണ്ട് തന്നെ സൃഷ്ടികളുടെ പരിമിതിയായ സ്ഥല കാല വ്യവസ്ഥകള്ക്കുിള്ളില്‍ ഒതുങ്ങുക എന്ന പരിമിതി അല്ലാഹുവിനുണ്ടാവില്ല.
ബുഖാരിയും ബൈഹകിയും ഉദ്ധരിച്ച ഹദീസില്‍ കാണാം
روى البخارىُّ والبيهقىُّ وابنُ الجارود أن رسولَ الله صلى الله عليه وسلم قال
كان الله ولم يَكُنْ شَىءٌ غَيْرُهُ
“അള്ളാഹു മറ്റെല്ലാ കാര്യങ്ങളും ഉണ്ടാവുന്നതിനു മുന്നേ തന്നെ ഉള്ളവാനാണ്.”
സ്ഥലവും കാലവും സൃഷ്ടികളാണ്. ആകാശവും ഭൂമിയും ശൂന്യാകാശവും .. ഈ പ്രപഞ്ചം മുഴുക്കയും അതിലെ പ്രകാശവും ഇരുട്ടുമൊക്കെയും സൃഷ്ടിയാണ്. സ്രഷ്ടാവിനോട് ഒന്നിച്ചുന്ടവുക എന്നത് അസംഭവ്യമാണ്. മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഉണ്മയാണ് ദൈവത്തിനു വേണ്ടത്. ശ്രിഷ്ടികള്‍ ഉണ്ടാക്കിയതിനു ശേഷം അതിലേക്കു മാറുക എന്നത് ദൈവത്തിന്റെ സമ്പൂര്ണ്ണതതയില്‍ അസംഭവ്യമാണ്. നില നില്പ്പി നു മറ്റൊന്നിലേക്കു ആവശ്യകതയുണ്ടാവുക എന്നത് ദൈവമാവുക എന്നതിന് വിരുദ്ധവുമാണ്.

അവന്‍ ഇല്ലായ്മ മുന്കടക്കത്തവന്‍ ആണ് എന്നെന്നും ഉള്ളവനാണ്. ഈ ഉണ്മയുടെ കരുത്ത് അവകാശപ്പെടാന്‍ ആര്‍ക്കു കഴിയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ? അവന്‍ അനാദിയിലെ ഉള്ളവനാണ് . അവന്‍ എന്നെന്നും സ്ഥല കാല പരിമിതിക്കപ്പുറമായി നിലകൊള്ളുകയും ചെയ്യും . മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന സൃഷ്ടിജാലങ്ങളുടെ സര്‍വ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശേഷണങ്ങളില്‍ നിന്നും അവന്‍ മുക്തനാണ് ..അഥവാ ഈ പ്രവര്‍ത്തിയെ പോലെയും വിശേഷങ്ങളെപോലെയും അല്ല അവന്റെ പ്രവര്‍ത്തിയും വിശേഷണങ്ങളും. അവന്‍ ഒന്നിലേക്കും ആശ്രിതന്‍ അല്ല. സ്വന്തമായി നില നില്‍ക്കുന്നു അവന്‍……,,. ഒരു സമയമോ സ്ഥലമോ അവന്റെ സത്തയ്ക്ക് ആവശ്യമില്ല. സ്ഥലവും സമയവും അവന്റെ ശ്രിഷ്ടിയാണ് താനും. അവന്‍ ഏകനാണ് അഥവാ അവനെപ്പോലോത്ത യാതൊന്നും സത്തയിലും പ്രവര്‍ത്തനങ്ങളിലും വിശേഷണങ്ങളിലും സമാനമായത് ഇല്ലേ ഇല്ല. എല്ലാത്തിനെയും അറിയാനുള്ള സജീവത അവനില്‍ എന്നെന്നുമുണ്ട്, സര്‍വ വസ്തുക്കളെക്കുരിച്ചുമുള്ള അറിവ് അവനില്‍ നിക്ഷിപ്തമാണ്. ഈ പ്രപഞ്ചത്തില്‍ ഉള്ള സര്‍വ വസ്തുക്കളും എന്താണ് എങ്ങിനെയാണ്‌ എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ഉറച്ച നിശ്ചയവും തീരുമാനവും അവന്റെ പക്കലാണ്. സാധ്യമായ സര്‍വ വസ്തുക്കളെയും ഇല്ലായ്മയില്‍ ശ്രിഷ്ടിച്ചെടുക്കാന്‍ കഴിവുണ്ട് അവനിക്ക്. വിവിധ ഘടനയിലേക്ക് മാറ്റാന്‍ പറ്റുന്ന മഹാ ആശയങ്ങള്‍ അവന്റെ സത്തയില്‍ നിക്ഷിപ്തമാണ്. ഏതു ഫ്രീക്വെന്സി യില്‍ രൂപം കൊണ്ട ശബ്ദത്തെയും തിരിച്ചറിയുന്ന കേള്‍വി ശക്തിയുണ്ടവന്. ഏതു വിധാനത്തില്‍ നില കൊണ്ട വസ്തുക്കളെയും കാണാനുള്ള കാഴ്ചയും അവനുണ്ട്. അവന്‍ ഏറ്റവും സജീവതയോടെ ജീവനുള്ളവനും , എല്ലാത്തിനെയും അറിയുന്നവനും , എല്ലാത്തിനെയും നിശ്ചയിക്കുന്നവനും , എല്ലാത്തിനെയും പടച്ചവനും, അവന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവന്റെ ആശയത്തെ പകര്‍ന്നു നല്‍കുന്നവനും , എല്ലാത്തിനെയും കേള്‍ക്കുന്നവനും കാനുന്നവനുമാണ്. വീണ്ടും ഈ വിഷയത്തില്‍ അടിതെറ്റാതിരിക്കാന്‍ അവനു ഒരിക്കലും വന്നു ഭവിക്കാന്‍ സാധ്യത ഇല്ലാത്ത വിശേഷണങ്ങള്‍ കൂടെ മനസ്സിലാക്കൂ . ഇല്ലായ്മ ഒരിക്കലും ഇല്ല അവനു. ഇല്ലായ്മയില്‍ നിന്നും പുതുതായി വരിക എന്നതില്ല അവനില്‍. , എന്നെങ്കിലും നാശം ഭവിക്കല്‍ ഇല്ല അവനില്‍ , സ്രഷ്ടികളോട് ഒരു നിലക്കും സമയത ഉണ്ടാവില്ല . ഒന്നിലെക്കുമുള്ള ആശ്രിതത്വം അവനില്‍ ഒരിക്കലും ഉണ്ടാവില്ല. ദൈവത്തിനു ഒരിക്കലും ബഹുത്വമില്ല . മരണമോ അജ്ഞതയോ അവനില്ല. നിശ്ചയമില്ലയ്മയും അശ്രദ്ധയുമില്ല. ആശക്തിയോ ആശയ ദാരിദ്ര്യം അനുഭവിക്കുന്ന മൂകതയോ , കേള്‍ക്കാന്‍ പറ്റാത്ത ബധിരതയോ കാണാന്‍ പറ്റാത്ത അന്ധതയോ ഇല്ല അവനിക്ക്. ഇതാണ് മതത്തിന്റെ ദൈവ സങ്കല്‍പം .

LEAVE A REPLY

Please enter your comment!
Please enter your name here