ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

0
3094

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി

ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്.
അല്ലാഹു(സു.ത) പറയുന്നു: ”ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം. കിടപ്പറയില്‍ അവരെ ബഹിഷ്‌ക്കരിക്കുകയും വേണം. അവരെ അടിക്കാവുന്നതുമാണ്. എന്നാല്‍ അവര്‍ അനുസരണമുള്ളവരെങ്കില്‍ അവരെ ഉപദ്രവിക്കരുത്. അല്ലാഹു അത്യുന്നതനും മഹാനുമാകുന്നു.”(വി.ഖു: 4-34)

saq
പ്രസ്തുത വചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളുടെ വിവിധ ഘട്ടങ്ങളും അവയുടെ പരിഹാരങ്ങളും കര്‍മ്മ ശാസ്ത്ര ഇമാമുകള്‍ വിശദീകരിക്കുന്നു. പിണക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ് ഒന്നാം ഘട്ടം. ഈ ലക്ഷണങ്ങള്‍ വാക്കിലൂടെയോ പ്രവര്‍ത്തനങ്ങളിലൂടെയോ ആയിരിക്കാം. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ”ഭാര്യയില്‍ നിന്ന് പിണക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അവളെ ഉപദേശിക്കല്‍ സുന്നത്താണ്. മയത്തോടെ സംസാരിച്ചിരുന്നവള്‍ പരുക്കന്‍ സംസാരം നടത്തുക. മുഖപ്രസന്നതയുണ്ടായിരുന്നവള്‍ മുഖം ചുളിക്കുക, സ്വീകരിച്ചിരുന്നവള്‍ അവഗണിക്കുക തുടങ്ങിയവ പിണക്കത്തിന്റെ ലക്ഷണങ്ങളാണ്. ഭര്‍ത്താവിനോട് അനുസരണക്കേട് കാണിക്കുന്നതിന്റെ അപകടങ്ങളും ശിക്ഷകളും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഉപദേശിക്കേണ്ടത്. പിണക്കം ആശങ്കയുള്ളപ്പോള്‍ ഭാര്യമാരെ ഉപദേശിക്കണമെന്ന് അല്ലാഹുതആലാ പറഞ്ഞിട്ടുണ്ട്. അവളുടെ അവകാശം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ബഹിഷ്‌ക്കരണമോ ശിക്ഷയോ ഈ ഘട്ടത്തില്‍ പറ്റില്ല. അവളില്‍ നിന്ന് പ്രകടമായ ലക്ഷണം പിണങ്ങിയതിനാലാവണമെന്നില്ല. ഒരു പക്ഷേ അവള്‍ കാരണം ബോധിപ്പിക്കുകയോ മാപ്പ് ചോദിക്കുകയോ ചെയ്‌തേക്കാം. ഈ ഘട്ടത്തില്‍ അവളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി പാരിതോഷികം നല്‍കുന്നതും നല്ലതാണ്. (തുഹ്ഫ 7 – 454)
അനുവദനീയമായ ആസ്വാദനത്തിന് വിസമ്മതിക്കുക, ഭര്‍ത്താവിന്റെ സമ്മതമില്ലാതെ താമസസ്ഥലത്ത് നിന്ന് പുറത്ത് പോവുക തുടങ്ങിയ അനുസരണക്കേട് സംഭവിച്ചാല്‍ ഉപദേശിക്കുകയും ആവശ്യമെങ്കില്‍ കിടപ്പറയില്‍ ബഹിഷ്‌ക്കരണം നടത്തലും സുന്നത്താണ്. ഒന്നാം ഘട്ടം പിണക്കത്തിന്റെ ലക്ഷണങ്ങളായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം പിണക്കം തന്നെയാണ്. അതിനാലാണ് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തുന്നത്. ലെംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുകയോ, ഒന്നിച്ച് കിടക്കാതെ സ്ഥലം മാറിക്കിടക്കുകയോ ചെയ്യലാണ് കിടപ്പറ ബഹിഷ്‌ക്കരണത്തിന്റെ വിവക്ഷ. ഭര്‍ത്താവിനോട് സ്‌നേഹമുള്ള ഭാര്യക്ക് ഈ ഭഹിഷ്‌ക്കരണം അസഹ്യമായിരിക്കും. അവള്‍ പിണക്കം അവസാനിപ്പിച്ച് ഭര്‍ത്താവിന് വിനീതയും വിധേയയുമാവാന്‍ ഇത് കാരണമാകും. ഇങ്ങനെ നല്ല വഴിയിലേക്ക് അവളെ തിരിച്ചു നടത്തലാണ ബഹിഷ്‌ക്കരണത്തിന്റെ ലക്ഷ്യം.
ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു’: ”സുഖാസ്വാദനം നിഷേധിക്കുക, അനുവാദമില്ലാതെ പുറത്തുപോകുക തുടങ്ങിയ അനുസരണക്കേട് സംഭവിച്ചാല്‍ അത് ആവര്‍ത്തിച്ചിട്ടില്ലെങ്കിലും ഉപദേശവും കിടപ്പറ ബഹിഷ്‌ക്കരണവും സുന്നത്താണ്.”(തുഹ്ഫ: 7-455)
ഇമാം ശാഫിഈ(റ) പറയുന്നു: ”ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യക്ക് ബഹിഷ്‌ക്കരണം ദുസ്സഹകമായിരിക്കും. അവള്‍ പിണക്കം അവസാനിപ്പിക്കുന്നതാണ്. ഭര്‍ത്താവിനോട് ദേഷ്യമുള്ളവളാണെങ്കില്‍ ബഹിഷ്‌ക്കരണം അവളെ പ്രയാസപ്പെടുത്തുകയില്ല. എങ്കില്‍ പ്രശ്‌നം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കാവുന്നതാണ്.” (തഫ്‌സീര്‍ റാസി 10-71)
ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയും ഒന്നിച്ച് കിടക്കാതെയും സ്ഥലം മാറിക്കിടന്നുകൊണ്ടുമാണ് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തേണ്ടത്. ആഴ്ചകളും മാസങ്ങളും സംസാരം ഒഴിവാക്കി മിണ്ടാതെ നടന്നുകൊണ്ടല്ല. വ്യക്തിപരമായ കാര്യത്തിന്‌വേണ്ടി പരസ്പരം മിണ്ടാതെ പിണങ്ങുന്നത് ഇസ്‌ലാം നിരോധിച്ചതാണ്. മൂന്ന് ദിവസത്തിലപ്പുറം സംസാരം ഒഴിവാക്കി പിണങ്ങരുത്. അത് നിഷിദ്ധമാണ്. ഇമാം ശാഫിഈ(റ) പറയുന്നു: ”കിടപ്പറ ബഹിഷ്‌ക്കരണത്തില്‍ അവളോടുള്ള സംസാരം ഉപേക്ഷിക്കലും ഉള്‍പ്പെടുന്നുണ്ട്. സംസാരം ഒഴിവാക്കിക്കൊണ്ടുള്ള ബഹിഷ്‌ക്കരണം മൂന്ന് ദിവസത്തിലപ്പുറം പറ്റില്ല.” (തഫസീല്‍ റാസി 10-71)
ഇമാം ഇബ്‌നു ഹജര്‍(ര) എഴുതുന്നു: കിടപ്പറയില്‍ ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്. സംസാരത്തിലല്ല. വ്യക്തിപരമായ കാര്യത്തിന് വേണ്ടി മൂന്ന് ദിവസത്തിലേറെ സംസാരം ഒഴിവാക്കി ബഹിഷ്‌ക്കരിക്കുന്നതും പിണങ്ങി നില്‍ക്കുന്നതും ഹറാമാണ്. അതേ സമയം അവളെ ഹറാമില്‍ നിന്ന് തടയലും അവളുടെ ദീനിയ്യായ ഗുണവും ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ സംസാരം ഒഴിവാക്കി പിണങ്ങുന്നത് നിഷിദ്ധമല്ല. വ്യക്തിപരമായ സ്വന്തം താത്പര്യത്തിന് വേണ്ടി മൂന്ന് ദിവസത്തിലേറെ സംസാരം ഒഴിവാക്കി ബഹിഷ്‌ക്കരിക്കുന്നത് സുന്നത്താണെന്നാണ് വിധി. (തുഹ്ഫ: 7-455 കാണുക)
മതപരമായ കാരണത്താലല്ലാതെ മൂന്ന് ദിവസത്തിലേറെ സംസാരം ഒഴിവാക്കി പിണങ്ങുന്നത് വന്‍ദോഷമാണെന്ന് ഇമാം ഇബ്‌നുല്‍ ഹജര്‍(റ) സവാജിര്‍-2 -67 ല്‍ വിശദീകരിച്ചിരിക്കുന്നു. രണ്ട് മുസ്‌ലിംകള്‍ പരസ്പരം സംസാരം ഒഴിവാക്കി മൂന്ന് ദിവസത്തിലേറെ പിണങ്ങരുതെന്നും അങ്ങനെ പിണങ്ങിയവര്‍ മരണപ്പെട്ടാല്‍ നരകത്തിലായിരിക്കുമെന്നും റസൂല്‍ കരീം(സ) പഞ്ഞിരിക്കുന്നു. ബറാഅത്ത് രാവ് പോലെയുള്ള മുഹൂര്‍ത്തങ്ങളഇളഅഞ അല്ലാഹു നിരവധി പാപികള്‍ക്ക് മാപ്പ് നല്‍കുമെങ്കിലും പരസ്പരം പിണങ്ങി നല്‍ക്കുന്നവരെ മാപ്പില്‍ നിന്ന് ഒഴിവാക്കുമെന്നും പരസ്പരം ഇണങ്ങാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് മാപ്പ് ലഭിക്കുകയില്ലെന്നും ഹദീസുകളിലുണ്ട്. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കുവേണ്ടി മാസങ്ങളോളം സംസാരം ഒഴിവാക്കി പിണങ്ങി നടക്കുന്നവരുണ്ട്. ഇങ്ങനെ പിണങ്ങുന്ന ദമ്പതികളും കുറവല്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ സൂക്ഷിച്ചേ പറ്റൂ.
അനുസരണക്കേട് ആവര്‍ത്തിക്കുന്ന ഭാര്യയെ ഉപദേശിക്കുകയും കിടപ്പറയില്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്നതോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി അടിക്കല്‍ അനുവദനീയമാണെങ്കിലും അടിയും ശിക്ഷയുമെല്ലാം ഒഴിവാക്കി മാപ്പ് നല്‍കലാണ് ഉത്തമം. അച്ചടക്ക നടപടിയുടെയ ഭാഗമായി അടി അനുവദിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരെ അടിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉത്തമരല്ലെന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്.(അബൂദാവൂദ്)
അടി ഫലം ചെയ്യുമെന്ന ധാരണയുണ്ടെങ്കില്‍ മാത്രമേ അടിക്കാവൂ. രക്തമൊലിപ്പിക്കുന്ന വിധത്തിലോ, പരിക്കേല്‍പ്പിക്കുന്ന വിധത്തിലോ ശക്തമായി വേദനിപ്പിക്കുന്ന വിധത്തിലോ ആയിക്കൂടാ. മുഖവും മര്‍മ്മസ്ഥലവും ഒഴിവാക്കണം. തുടങ്ങിയ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അടിക്കാന്‍ അനുവാദമുള്ളൂ. പ്രസ്തുത നിബന്ധനകള്‍ പാലിക്കാതെയുള്ള അടിയും ശിക്ഷയും നിഷിദ്ധമാണ്. അസഹ്യമായി വേദനിപ്പിക്കുകയോ രക്തം ഒലിപ്പിക്കുകയോ ചെയ്യുന്ന അടി മാത്രമേ ഫലം ചെയ്യൂ എന്നാണെങ്കില്‍ ഒരു വിധത്തിലുള്ള അടിയും അനുവദനീയമല്ലെന്നാണ് നിയമം. ചെറിയ തോതിലുള്ള അടി ഫലപ്രദമല്ലെന്ന കാരണത്താല്‍ നിഷിദ്ധമാണ്. ശക്തമായ അടി ഫലപ്രദമാണെങ്കില്‍ പോലും ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ് ഉല്‍കൃഷ്ട സ്വഭാവത്തിനുടമയല്ല. അതൊഴിവാക്കലാണ് കരണീയം. തൊട്ടതിനെല്ലാം ഭാര്യമാരെ അടിക്കുകയും അത് പൗരുഷമായും കരുതുന്നവരുണ്ട്, എല്ലാം അല്ലാഹു വിചാരണ ചെയ്യുമെന്ന കാര്യം മറക്കരുത്. ഭാര്യമാരെ അടിക്കുന്നവര്‍ നല്ലവരല്ലെന്നും ഭാര്യമാരോട് മാന്യമായി ഇടപെടുന്നവരാണ് മാന്യരെന്നും നബി(സ) പറഞ്ഞുട്ടുള്ളത് ശ്രദ്ധിക്കുക.
ഭര്‍ത്താവ് ഭാര്യയുടെ അവകാശം തടയുകയോ അവളെ ഉപദ്രവിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഭാര്യ ഖാസി(വിധികര്‍ത്താവ്)യെ സമീപിക്കാവുന്നതാണ്. ഇതിന് വേണ്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ പുറത്തുപോകാവുന്നതാണ്. ഖാസി ഭര്‍ത്താവിനെ ഉപദേശിക്കുകയും ഉപദ്രവത്തില്‍ നിന്ന് തടയുകയും ആവശ്യമെങ്കില്‍ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് നിയമം.
ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെങ്കില്‍ പ്രശ്‌നം പഠിച്ച് പരിഹാരം കാണാന്‍ രണ്ടാളുകളൈ ചുമതലപ്പെടുത്തേ ണ്ടതാണ്. അതില്‍ ഒരാള്‍ അവളുടെ ബന്ധുക്കളില്‍ നിന്നുമായിരിക്കലാണ് ഉത്തമം. അവര്‍ രണ്ടുപേരും സദുദ്ദേശത്തോടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണണം. കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നത് കൂട്ടിയോജിപ്പിക്കുകയും കഴിയില്ലെങ്കില്‍ മാന്യമായി വേര്‍പിരിയാന്‍ അവസരമൊരുക്കുകയും വേണം.
അല്ലാഹു പറയുന്നു: ”ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവളുടെ ബന്ധുക്കളില്‍ പെട്ട ഒരു വിധികര്‍ത്താവിനേയും നിയോഗിക്കണം. അവര്‍ രണ്ടുപേരും ദമ്പതികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.(വി.ഖു: 4-35) ഭര്‍ത്താവിന്റെ അവഗണനയോ പിണക്കമോ ഭാര്യ ഭയപ്പെടുന്നുവെങ്കില്‍ രണ്ട് ചോര്‍ന്ന് യോജിപ്പുണ്ടാക്കാവുന്നതാണ്. വിട്ടുവീഴ്ച ചെയ്തും സഹകരിച്ചും യോജിച്ചു പോകലാണ് ഉത്തമം. സ്വാര്‍ത്ഥതയാണ് എല്ലാവരുടെയും പ്രശ്‌നം. നിങ്ങള്‍ ഗുണം ചെയ്യുന്നവരും അല്ലാഹുവിനെ സൂക്ഷിക്കുന്നവരുമായിരുന്നെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹു സൂക്ഷമമായി അറിയിന്നുണ്ട്. (വി.ഖു: 4-128) ഭാര്യ ഭര്‍ത്താക്കള്‍ വേര്‍പിരിയേണ്ടി വരികയാണെങ്കില്‍ രണ്ട് പേര്‍ക്കും അല്ലാഹു സഹായവും സംതൃപ്തിയും നല്‍കുന്നതാണ്. അവന്‍ യുക്തിദീക്ഷയുള്ളവനും ഏറെ ഔദാര്യം ചെയ്യുന്നവനുമാണ്. (വി.ഖു: 4-130)
അഭിപ്രായ വ്യത്യാസം കാരണം ദാമ്പത്യം കലഹവും കലാപവുമാകാന്‍ അനുവദിക്കരുതെന്നും പ്രശ്‌നപരിഹാരത്തിനായി ദമ്പതികളും വേണ്ടപ്പെട്ടവരും മുന്നിട്ടിറങ്ങണമെന്നും വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ദാമ്പത്യകലഹം ദമ്പതികളുടെ മാത്രം പ്രശ്‌നമായി അവഗണിക്കാതെ പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ ഇടപെടണം. പ്രശ്‌നപരിഹാരത്തിനായി രണ്ട് വിധികര്‍ത്താക്കളെ ഉപയോഗിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശം ഉമ്മത്തിലെ സജ്ജനങ്ങള്‍ക്കെല്ലാം ബാധകമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാമുകളഅഞ വിശദീകരിച്ചിട്ടുണ്ട്.
സമുദായത്തിനുള്ളില്‍ ദാമ്പത്യ കലഹങ്ങളും കലാപങ്ങളും ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും കുടുംബകോടതികളും നിരത്തുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഏറെയും ഈ ഉമ്മത്തിനെ പറയിപ്പിക്കുന്നതാണെന്ന് പറയാതിരുന്നിട്ട് കാര്യമില്ല. ഉമ്മത്തിനുള്ളില്‍ തന്നെ ഇത്തരം കലഹങ്ങള്‍ അവസാനിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണം. മുസ്‌ലിം മഹല്ലുകളില്‍ അതിനുള്ള സംവിധആനങ്ങളുണ്ടാക്കണം. കാസിമാരും ഉലമാക്കളും ഉമറാക്കളും നേതൃത്വം നല്‍കണം. ഉമ്മത്തിനെ രക്ഷപ്പെടുത്താന്‍ ഇത് അനിവാര്യമാണ്. മതേതര രാജ്യമായ നമ്മുടെ രാജ്യത്ത് ഇതിനെല്ലാമുള്ള സൗകര്യം നമുക്ക് ലഭ്യമാണ്. ഉപയോഗപ്പെടുത്താന്‍ നാം തയ്യാറാകണമെന്ന് മാത്രം.
ഇടപെടുന്നവരുടെ ഉദ്ദേശ്യശുദ്ധി പ്രധാനമാണ്. ദമ്പതികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ പ്രശ്‌നപരിഹാരത്തിന് ഉദ്ദേശിക്കുന്നുവെങ്കില്‍ അല്ലാഹു അവരെ യോജിപ്പിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് വളരെ പ്രസക്തമാണ്. അല്ലാഹു എല്ലാം അറിയുന്നവനാണെന്ന പരാമര്‍ശത്തോടെയാണ് വിഷയസംബന്ധമായ ഖുര്‍ആന്‍ വചനങ്ങള്‍ അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദമ്പതികള്‍ക്കും ഇടപെടുന്നവര്‍ക്കുമെല്ലാമുള്ള വാഗ്ദാനങ്ങളും താക്കീതുകളും പ്രസ്തുത വചനങ്ങളിലുണ്ട്. സദുദ്ദേശ്യത്തെടെയാണെങഅഖഇളഅഞ അല്ലാഹുവിങ്കല്‍ നിന്നുള്ള രക്ഷയും മറിച്ചാകയാല ശിക്ഷയുണ്ടാകുമെന്നുമാണ് വിവക്ഷ.
അച്ചടക്ക നടപടികളിലെ ചാട്ടവാറുകളിലേറെ സന്തുഷ്ട കുടുംബത്തിനാവശ്യം സ്‌നേഹവും സഹകരണവുമാണെന്നത് മറക്കരുത്. പരസ്പരം മനസ്സ് തുറന്നും ഉള്‍ക്കൊണ്ടും സ്‌നേഹിച്ചും അനുഭവിക്കുമ്പോഴാണ് ദാമ്പത്യം സന്തുഷ്ടമാകുന്നത്. വിട്ടുവീഴ്ച ചെയ്യേണ്ടത് വിട്ടുവീഴ്ച ചെയ്യണം. മറക്കേണ്ടത് മറന്നേ പറ്റൂ. ഭാര്യ-ഭര്‍ത്താക്കള്‍ പരസ്പരം നല്ലനിലയില്‍ ഇടപെടണമെന്നാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. തന്റെ ഇണയോടുള്ള ബാധ്യതകള്‍ സന്തോഷപൂര്‍വ്വം നിര്‍വ്വഹിക്കുകയും തന്റെ അവകാശങ്ങള്‍ക്കുവേണ്ടി കലഹിക്കാതിരിക്കുകയും ചെയ്യലാണ് ഏറ്റവും നല്ല സ്വഭാവമെന്നാണ് ഇസ്‌ലാമികാദ്ധ്യാപനം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വഷളാകുന്നതിന് മുമ്പ് പരിഹരിക്കാന്‍ ശ്രമിക്കുകയും ആവശ്യമെങ്കില്‍ ഗുണകാംക്ഷികളെ ഇടപെടുത്തുകയും വേണം. സഹകരിക്കാന്‍ കഴിയുന്നിടത്തോളം സഹകരിക്കുകയും വേണം. വേര്‍പിരിയലല്ലാത്ത ഘട്ടത്തില്‍ മാന്യമായി വേര്‍പിരിയുകയും വേണം.
നല്ലനിലയില്‍ ബന്ധം നിലനിര്‍ത്തുക; ഇല്ലെങ്കില്‍ മാന്യമായി പിരിയുക എന്നാതാണ് ഖുര്‍ആനിന്റെ നിര്‍ദ്ദേശം. കലാപവും ലഹവുമായി,ദാമ്പത്യം തള്ളി നീക്കുകയും വേര്‍പിരിയേണ്ട് വരുമ്പോള്‍ ദാമ്പത്യം തള്ളിനീക്കുവേര്‍പിരിയേണ്ടിവരുമ്പോള്‍ ശിഷ്ടകാലം കോടതി കയറിയും കയറ്റുകയും ചെയ്യുന്ന രീതി ഈമാനും ഇസ്‌ലാമുമുള്ളവര്‍ക്ക് ചേര്‍ന്നതല്ല. മാന്യമായി ഒന്നിച്ചു ജീവിക്കുക,ഇല്ലെങ്കില്‍ മാന്യമായി പിരിയുക എന്നതാണ് ഇസ്‌ലാമിന്റെ വഴി. മുസ്‌ലിംകളുടെയും എങ്കില്‍ ആരു നിരാശപ്പെടേണ്ടി വരില്ല. അല്ലാഹുവിന്റെ സഹായം എല്ലാവര്‍ക്കുമുണ്ടാകും. അവനാണല്ലോ നാഥനും നായകനും അവന്‍ തന്നെയല്ലേ ആശ്രയവും അവലംബവും.

LEAVE A REPLY

Please enter your comment!
Please enter your name here