അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ് ഇസ്ലാമിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ്. ഹിജ്റ 545-ൽ അബ്ദുൽ മുത്തലിബ് എന്ന നാമത്തിൽ വിശ്രുതനായ ഷൈബ ഇബ്ൻ ഹാഷിമിന്റെയും ഹാല ബിന്തു സുഹൈ ബിന്റെയും മകനായിട്ടാണ് ജനിക്കുന്നത്. അദ്ദേഹം ഖുറൈശി ഗോത്രക്കാരനും ഹാശിം വംശക്കാരനുമാണ്.
അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ മാതാവായ ഹാല എന്ന സ്ത്രീയെ വിവാഹം ചെയ്തതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. കച്ചവടയാത്രയുടെ ഭാഗമായി ഒരിക്കല്‍ യമനിലെത്തിയപ്പോള്‍ പതിവുപോലെ നാട്ടു പ്രമാണിയെ കാണാനായി ചെന്നു. രണ്ടു നാട്ടുപ്രമാണിമാര്‍ തമ്മിലുള്ള സ്വാഭാവിക സമ്പര്‍ക്കം. അപ്പോള്‍ അവിടെ ഒരു വേദ പണ്ഢിതനിരിക്കുന്നുണ്ടായിരുന്നു. അബ്ദുല്‍ മുത്ത്വലിബിനെ കണ്ട മാ ത്രയില്‍ അദ്ദേഹത്തില്‍ ചില ഭാവ വ്യത്യാസങ്ങള്‍ പ്രകടമായി. അല്ഭുതകരമായതെന്തോ കണ്ട പ്രതീതി.
പണ്ഢിതന് അബ്ദുല്‍ മുത്ത്വലിബിനോട് ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ ഒരു ആവശ്യം ഉന്നയിച്ചു:‘നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം നിരീക്ഷിക്കാനെനിക്കനുവാദം തരു മോ?”എല്ലാ ഭാഗങ്ങളും അങ്ങനെ പരിശോധിക്കാന്‍ അനുവദിക്കില്ല’ എന്ന് അബ്ദുല്‍ മുത്ത്വലിബ് മറുപടി പറഞ്ഞു.‘നിങ്ങളുടെ നാസാദ്വാരങ്ങളൊന്ന് നോക്കാന്‍ സമ്മതം തന്നാല്‍ മതി’എന്നായി പണ്ഢിതന്. അബ്ദുല്‍ മുത്ത്വലിബിന്റെ അനുമതിയോടെ പണ്ഢിതന് നാസാ ദ്വാരങ്ങള്‍ പരിശോധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു:‘രാജാധികാരവും പ്രവാചകത്വവും കാണാ നാവുന്നുണ്ട്. അതില്‍ ഒന്ന് ബനൂസഹ്റയിലൂടെയാണ്’. (റഫറൻസ് )
അബ്ദുല്‍ മുത്ത്വലിബ് ഇത് മനസ്സില്‍ സൂക്ഷിച്ചു. ഒരു ശുഭവാര്‍ത്തയായി അദ്ദേഹമതു കണ ക്കാക്കി. മക്കയിലെത്തിയ ശേഷം ബനൂസഹ്റ കുടുംബത്തില്‍ നിന്നു ഹാല ബിന്തു സുഹൈ ബിനെ വിവാഹം കഴിച്ചു. മകന് അബ്ദുല്ല(റ)വിന് വിവാഹ പ്രായമെത്തിയപ്പോള്‍ ബനൂസഹ്റ യില്‍ നിന്നു തന്നെ ആമിന ബിന്തു വഹ്ബിനെ വിവാഹം ചെയ്തു കൊടുത്തു. ആ പണ്ഢിതന് വേദ വിവരമനുസരിച്ച് പ്രവചിച്ചതുപോലെ തന്നെയായിരുന്നു പില്ക്കാല ചരിത്രം. നുബുവ്വത്തും ഖിലാഫത്തും ഖുറൈശികളില്‍ ബനുല്മുത്ത്വലിബില് ഒന്നിക്കുകയുണ്ടായല്ലോ (ത്വബഖാത്, ഇന്നഹാഫാത്വിമ(റ)).
നബി(സ്വ) തങ്ങളുടെ പിതാവായ അബ്ദുല്ല(റ) അബ്ദുല്‍ മുത്ത്വലിബിന് ഏറ്റവും പ്രിയങ്കരനായ പുത്രനായിരുന്നു. സംസം പുനര്‍ഖനനം നടത്തുന്ന സമയത്ത് അതോടനുബന്ധിച്ചുണ്ടായ നാട്ടുകാരുടെയും കുടുംബത്തിന്റെയും സമീപനം ചെറുക്കാന്‍ പ്രയാസം നേരിട്ടതു തനിക്ക് ആണ്മക്കളധികമില്ലാത്തതു കൊണ്ടാണെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ അവരുടെ സഹായം കൊണ്ട് ഈ പ്രതിസന്ധി അനായാസം തരണം ചെയ്യാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം കരുതി. അന്നു തന്നെ ശല്യപ്പെടുത്തുകയും അപമാനിച്ച് സംസാരിക്കുകയും ചെയ്തവരുടെ മുമ്പില്‍ അബ്ദുല്‍ മുത്ത്വലിബ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു.‘അല്ലാഹുവാണെ’ അവനെനിക്ക് 10 ആണ്മക്കളെ നല്കിയാല് നിശ്ചയം, അവരിലൊരുവനെ ഞാന്‍ ബലിനല്‍കും.”
ഈ സമയത്ത് അദ്ദേഹത്തിന് ഹാരിസ് എന്ന ഏകമകനേ ഉണ്ടായിരുന്നുള്ളു. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു. ആണ് മക്കള്‍ പത്ത് തികഞ്ഞു. ഒരു നാള് അബ്ദുല്‍ മുത്ത്വലിബ് മക്കളെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ ആരും എതിരു നിന്നില്ല. നേര്‍ച്ച പൂര്‍ത്തിയാക്കാന്‍ പിതാവിന് സ്വാതന്ത്യം നല്കി. ആരായിരിക്കും അതിനു വിധേയനാവേണ്ടതെന്നു തീരുമാനിക്കുന്നതിന് കീഴ് വഴക്കമനുസരിച്ച് നറുക്കിടാന്‍ തീരുമാനിച്ചു. നറുക്ക് വീണത് അബ്ദുല്ലക്കാണ്. അബ്ദുല്‍ മുത്ത്വലിബ് കൃത്യത്തിന് തയ്യാറായി. പക്ഷേ, ഖുറൈശികള്‍ സമ്മതിച്ചില്ല. അതൊരു വിഷമകരമായ ചര്യയുടെ തുടക്കമാവുമെന്നവര് ഭയന്നു. തങ്ങളുടെ സമ്പത്ത് മുഴുവന്‍ പ്രായശ്ചിത്തം ചെയ്താണെങ്കിലും അബ്ദുല്ലയെ ബലിനടത്താന് പാടില്ലെന്നവര് ശഠിച്ചു. പ്രായശ്ചിത്തത്തിന് വഴിയുണ്ടോ എന്ന അന്വേഷണമായി. ഒടുവില്‍ 100 ഒട്ടകം പ്രായശ്ചിത്തം നല്കി അബ്ദുല്ലയെ മോചിപ്പിക്കാന്‍ തീരുമാനമായി. അവയെ ബലി നടത്തി ദാനം ചെയ്തു. അബ്ദുല്ല രക്ഷപ്പെടുകയും ചെയ്തു.( റഫറൻസ്’ )
വിവാഹം
അബ്ദുല്ല സുമുഖനായിരുന്നു. അതോടൊപ്പം നാട്ടു പ്രമാണിയായ അബ്ദുൽ മുത്തലിബിന്റെ പൊന്നോമനയെന്നതും അബ്ദുല്ലയെ ശ്രദ്ധാബിന്ദുവാക്കിയിരുന്നു.ബലിയില്‍ നിന്നു മോചിതനായ ഈ ഭാഗ്യവാനെ സ്വന്തമായി ലഭിച്ചെങ്കില്‍ എന്ന് യുവതികള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. ചിലര്‍ അത് അബ്ദുല്ലയോട് നേരിട്ടു തന്നെ പ്രകടിപ്പിക്കുകയുമുണ്ടായി.
ആ കാലഘട്ടത്തിലെ ദുരാചാരമായ ഇസ്തിബ്ളാഅ് (ഭര്‍ത്താവിന്റെ അനുമതിയോടെ ഇതര യുവാക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു സമര്ഥന്മാരായ കുട്ടികളുണ്ടാവാന്‍ ശ്രമം നടത്തല്‍) അനുസരിച്ചു അബ്ദുല്ലയെ സമീപിച്ചവരുണ്ടായിരുന്നു. അബ്ദുല്ല അതെല്ലാം നിരസിക്കുകയാണ് ചെയ്തത് . പിതാവ് അബ്ദുല്‍ മുത്ത്വലിബ് പറയുന്ന ആളെ വിവാഹം കഴിക്കാനായിരുന്നു അബ്ദുല്ലയുടെ ആഗ്രഹം. ബനൂ സഹ്റയില്‍ നിന്നുള്ള സുന്ദരിയായ വഹ്ബിന്റെ പുത്രി ആമിന(റ)നെയാണ് അദ്ദേഹം മകന് കണ്ടെത്തിയത്.( റഫറൻസ്)
ഖുറൈശികളില്‍ ബനുല്മുത്ത്വലിബുമായി ആദ്യമേ നല്ല ബന്ധം നിലനിര്‍ത്തി വന്നിരുന്നവരാണ് ബനൂസഹ്റ. അബ്ദു മനാഫിന്റെ പിതാവായ ഖുസ്വയ്യിന്റെ സഹോദരനാണ് ആമിന(റ)യുടെ പിതാമഹനായ സഹ്റ.
വിവാഹ നാളെത്തി. എല്ലാ അര്‍ഥത്തിലും പരസ്പരമിണങ്ങുന്ന ബന്ധം. എല്ലാവരും ആഹ്ളാദ ത്തിലാണ്. ഖുറൈശീ യുവാക്കളും അബ്ദുല്ലയും വന്നു. ഇരു കുടുംബങ്ങളിലെയും പ്രമുഖ രൊത്തുചേര്ന്നു. അബ്ദുല്‍മുത്ത്വലിബ് ഖുത്വുബ നടത്തി. വഹ്ബ് തന്റെ പുത്രിയെ അബ്ദുല്ലാ ക്ക് നിക്കാഹ് ചെയ്തു കൊടുത്തു. അവര്‍ വധൂവരന്മാരായി.
(റഫറൻസ് )
നാട്ടാചാരമനുസരിച്ച് മൂന്നുനാള്‍ വധൂഗൃഹത്തില്‍ താമസിച്ചു. മധുവിധുവിന്റെ മധുര നാളുകള്‍! മൂന്നുദിനങ്ങള്ക്കു ശേഷം അബ്ദുല്ലയുടെ വീട്ടിലേക്ക് പോയി. കഅ്ബയുടെ അടുത്തായിരു ന്നു അബ്ദുല്ലയുടെ വീട്. സന്തോഷ സുദിനങ്ങള്‍ അധികമുണ്ടായിരുന്നില്ല. അബ്ദുല്ലാക്ക് കച്ച വട യാത്ര പുറപ്പെടേണ്ടതായി വന്നു. സഹധര്‍മ്മിണിയോടും കുടുംബത്തോടും യാത്ര ചോദിച്ച് അദ്ദേഹം കച്ചവടസംഘത്തില്‍ ചേര്‍ന്നു യാത്രയായി.
(റഫറൻസ് )
വിയോഗം
കച്ചവടസംഘം ലക്ഷ്യസ്ഥാനത്തെത്തി. നിശ്ചിത ദിവസത്തിനകം ധൗത്യം പൂര്‍ത്തിയാക്കി തിരിച്ചുള്ള യാത്രയാരംഭിച്ചു. യാത്രാമദ്ധ്യേ ഒരിടത്ത് വിശ്രമിച്ചു. യാത്ര തുടരാനൊരുങ്ങിയ പ്പോള്‍ അബ്ദുല്ല ക്ഷീണിതനായി കാണപ്പെട്ടു. പനിപിടിച്ചു നിറവിത്യാസം വന്നിരുന്നു. അവരദ്ദേഹ ത്തെ താങ്ങിയെടുത്ത് ഒട്ടകക്കട്ടിലിലെത്തിച്ചു. യാത്രപുനരാരംഭിച്ചു. പക്ഷേ, അബ്ദുല്ലയുടെ സ്ഥിതി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. ചികിത്സകര്‍ കൈമലര്‍ത്തി. (റഫറൻസ് )
സംഘം മദീനയിലെത്തി. അബ്ദുല്ലായെ മദീനയില്‍ പിതൃകുടുംബമായ ബനുന്നജ്ജാര്‍ കുടും ബത്തിലാക്കി അവര്‍ മക്കയിലേക്കു തിരിച്ചു. തങ്ങളുടെ സഹയാത്രികനെ വഴിയിലുപേക്ഷി ക്കാനവര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ബനുന്നജ്ജാര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ വഴങ്ങുകയായിരു ന്നു. അബ്ദുല്ലയുടെ സ്ഥിതി വളരെ മോശമായി. കൂടുതല്‍ ക്ഷീണിതനും അവശനുമായി. ബനുന്നജ്ജാര്‍ സാധ്യമായ ചികിത്സകളൊക്കെ നടത്തിനോക്കി. പക്ഷേ, ഒന്നുംഫലം ചെയ്തില്ല.
കച്ചവടസംഘം മക്കയോടടുത്ത വിവരം മക്കയിലറിഞ്ഞു. എല്ലാവരുടെയും കുടുംബങ്ങള്‍ സ ന്തോഷത്തോടെ വരവേല്‍ക്കാനായി തയ്യാറെടുത്തു. ആമിനയും തന്റെ പ്രിയതമനെ കാത്തിരി ക്കുകയാണ്. പക്ഷേ, സംഘത്തില്‍ അബ്ദുല്ലയില്ല. അബ്ദുല്‍ മുത്ത്വലിബ് സംഘത്തോട് മക നെ അന്വേഷിച്ചു. അബ്ദുല്ല മദീനയില്‍ ബനുന്നജ്ജാറിന്റെ അടുത്ത് ചികിത്സയിലാണ,് തീരെ സുഖമില്ല എന്നു സംഘത്തലവന് പറഞ്ഞപ്പോള്‍ അബ്ദുല്‍മുത്ത്വലിബ് സ്തബ്ധനായിപ്പേയി.
അബ്ദുല്ലയെ കാത്തിരിക്കുന്ന ആമിനയോടെന്തു പറയുമെന്നറിയാതെ അബ്ദുല്‍മുത്ത്വലിബ് കുഴങ്ങി. അവസാനം അദ്ദേഹവും സന്താനങ്ങളും ആമിനയോട് വിവരം പറഞ്ഞു.’ഹാരിസിനെ മദീനയിലയച്ച് അബ്ദുല്ലയെ കൂട്ടിവരാന്‍ ഏര്‍പ്പാടാക്കാം’എന്നു സമാധാനിപ്പിച്ചു. ഹാരിസ് ആ കാംക്ഷാനിര്‍ഭരമായ മനസ്സുമായി തന്റെ അനുജനെത്തേടി മദീനയിലേക്ക് യാത്രയായി.
(റഫറൻസ്)
ഹാരിസ് മദിനയിലെത്തുംമുമ്പ് അബ്ദുല്ല മരണപ്പെട്ടിരുന്നു. മദീനയിലെത്തി വിവരമറിഞ്ഞ ഹാരിസ് ദുഃഖിതനായി മക്കയിലേക്ക് തിരിച്ചുപോന്നു. കുടുംബത്തെ വിവരമറിയിച്ചു. കുടുംബം ആമിനയെയും. ഉള്ളം നടുങ്ങിയ ആമിന മനഃശക്തി വീണ്ടെടുത്ത് അല്ലാഹുവിന്റെ വിധിയില്‍ ആശ്വാസം കണ്ടെത്തി. ക്രിസ്തുവർഷം 570 ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് അബ്ദുല്ല അദ്ദേഹം അല്ലാഹുവിന്റെ വിധിക്ക് കീഴടങ്ങിയത്.ഈ സമയം, അദ്ദേഹത്തിന്റെഭാര്യയായിരുന്ന ആമിന ബിൻത് വഹബ് മുഹമ്മദ് നബിയെ ഗർഭം ധരിച്ചിണ്ടുണ്ടായിരുന്നു.
റഫറൻസ്
അൽബിദായത്തു വന്നിഹായ
മുഹമ്മദ് (സ്വ) – ഹുസൈൻ ഖുബാഷ്
wikipedia