സ്‌നേഹം ദാ ഇങ്ങനെ വേണം

0
3216

അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം, ഹൃദയ ശുദ്ധി, നീതിബോധം, അനുകമ്പ, പരോപകാര ശീലം, സൗമനസ്യം,സാഹോദര്യം, അയൽപക്ക സ്നേഹം എന്നത് ഇവയിൽ പ്രധാനപ്പെട്ടവയാണ്.

ഈ രണ്ട് ആശയങ്ങളാണ് ഗോൾഡൻ റൂളിന് അടിത്തറ പാകുന്നത്. അള്ളാഹു വിശേഷിപ്പിച്ച മഹാസിനുൾ അഖ്‌ലാഖ്-നെ പരാമർശിക്കുന്ന സമയം ഗസാലി ചൂണ്ടിക്കാണിച്ച പ്രവാചകവചനം ഇവിടെ കുറിക്കട്ടെ.
“തനിക്ക് ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനിലും ഇഷ്ടപ്പെടുന്നത് വരെ ഒരു വ്യക്തിയും വിശ്വാസിയാവുകയില്ല.”

ഗോൾഡൻ റൂളിന്റെ വിരോധാഭാസമായി ഇമാം ഗസാലി(റ)യിൽനിന്നും വായിച്ചെടുക്കാനാവുന്ന രണ്ട് തത്വങ്ങളാണ് അഹങ്കാരവും ദുരഭിമാനവും.ഇമാം ശാഫി (റ) യുടെ സംവാദവിജയങ്ങളിലെ രഹസ്യം പ്രതിപക്ഷ ബഹുമാനമാണെന്നും ഇമാം ഗസാലി(റ) സൂചിപ്പിക്കുന്നു.

maxresdefault (2)ഇലാഹീ പ്രീതിക്ക് വേണ്ടിയുള്ള സ്നേഹ ബന്ധങ്ങൾ ഗോൾഡൻ റൂളിന് മുതൽക്കൂട്ടാവുമെന്ന് കരുതുന്നു. അത്തരം സുഹൃത്തുക്കളെ തുല്യമായി പരിചരിക്കണമെന്ന ഇമാം ഗസാലി(റ) യുടെ ഉപദേശവും ഗോൾഡൻ റൂളിന് ശക്തി പകർന്നേക്കും. ഇമാം മുജാഹിദ് (റ) പറയുന്നു: നിന്റെ അഭാവത്തിൽ നിൻറ്റെ സുഹൃത് നിന്നെ എങ്ങനെ പരാമര്ശിക്കാനാണോ നിനക്ക് ഇഷ്ടം, അതെ രൂപത്തിൽ നിന്റെ സുഹൃത്തിനെയും നീ പരാമര്ശിക്കുക. പ്രസ്തുത വചനം ഉദ്ധരിച്ച് ഇമാം ഗസാലി(റ) പറയുന്നു: ഇതാണ് യഥാർത്ഥ ഇസ്ലാം.

സുഹൃത്തിന്റെ അസാന്നിധ്യത്തിലുള്ള പ്രാർത്ഥനയും ഗോൾഡൻ റൂളിന്റെ അടിസ്ഥാന മൂല്യങ്ങളിൽ പെട്ടവയാണ്. സ്വശരീരത്തിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് അത് സമമാണെന്ന് ഇമാം ഗസാലി(റ) പറയുന്നതു.അത്തരം പ്രാർത്ഥനകൾ കേൾക്കുമ്പോൾ മലക്കുകൾ നിനക്കുമുണ്ടാവട്ടെ എന്നറിയിക്കുന്ന പ്രവാചക വചനം ശ്രദ്ധേയമാണലോ. സുഹൃത്തുക്കളുമായി പാലിക്കേണ്ട 27 ധർമങ്ങൾ പറയുന്നിടത്ത് ഇമാം ഗസാലി(റ) പ്രഥമ കാര്യം ഗോൾഡൻ റൂളിനോട് തോളോട് ചേരുന്നു. “നിനക്കിഷ്ട്ടപ്പെടുന്നത് നിന്റെ സുഹൃത്തിലും ഇഷ്ടപ്പെടുക,നിനക്ക് വെറുപ്പുള്ളത് നിന്റെ സുഹൃത്തിലും വെറുക്കുക”.

അയൽവാസി അവിശ്വാസിയാണെങ്കിലും ബഹുമാനിക്കണമെന്ന് പറഞ്ഞ മതമാണ് ഇസ്ലാം. അയൽപക്ക സ്നേഹം പറയുന്നിടത് ഇമാം ഗസാലി പരാമർശിച്ച ഒരു സംഭവം പറഞ്ഞ് അവസാനിപ്പിക്കാം .
” പേർഷ്യക്കാരനായ അബ്ദുല്ലാഹി ബ്നുൽ മുഖ്‌അഫ്ഫയുടെ വീട്ടിൽ എലികളുടെ ആദിക്ക്യം അനുഭവപ്പെട്ടു. ഒരിക്കൽ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു “നിങ്ങൾക്കൊരു പൂച്ചയെ വാങ്ങിക്കൂടെ?”. ഉടനെ ഷെയ്ഖ് മറുപടി പറങ്ങു.”പൂച്ചയുടെ ശബ്ദം കേട്ട് എലികൾ അയൽവാസിയുടെ വീട്ടിൽ പോകുന്നതിനെ ഞാൻ ഭയപ്പെടുന്നു.അങ്ങനെ ചെയ്താൽ എനിക്കിഷ്ട്ടപെടാത്ത കാര്യം ഞാൻ അവരിൽ ഇഷ്ട്ടപ്പെട്ടതിന് തുല്യമാവുമല്ലോ”

ഗോൾഡൻ റൂളിനെ ഇമാം ഗസാലി(റ) യിലൂടെ വായിക്കുന്നതാവട്ടെ ഈ വർഷത്തെ friendship day സന്ദേശം.

fb.shafeek cm

LEAVE A REPLY

Please enter your comment!
Please enter your name here