മാനവികവാദം: ചിന്തകളുടെ അകം പൊള്ളയാണ്

അബൂബക്കര്‍ ആലക്കോട്‌

0
1256


മനുഷ്യ കേന്ദ്രീകൃതമായ ലോകവിന്യാസത്തിന്റെ പരമാവധിയെന്ന് മാനവിക വാദത്തെ വിശേഷിപ്പിക്കാം. നിസ്സീമമായ പ്രവർത്തന സ്വാതന്ത്ര്യവും മിഥ്യയായ സുരക്ഷിതത്വബോധവും ഇത് സൃഷ്ടിക്കുന്നു. സമകാലിക ലോക വ്യവഹാരങ്ങൾ നേരിടുന്ന പ്രതിസന്ധികളുടെ മൂല കാരണമായി മാനവിക വാദത്തെ മുന്നോട്ടുവെക്കാൻ കഴിയും. തൊഴിലാളി – അടിമ വ്യവസ്ഥയിൽ നിന്ന്  വ്യവസായവൽക്കരണത്തിലേക്ക് കുതിച്ചു ചാടിയ യൂറോപ്പിൽ ഭൗദ്ധിക പുരോഗതിക്കൊപ്പം  സംസ്കാരികവും ആത്മീയവും മേഖലകളിലും കാര്യമായ ചലനങ്ങൾ നടന്നു. വഴികൾ അടഞ്ഞ തൊഴിലാളികൾ ഒരുഭാഗത്ത് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ചാർലി ചാപ്ലിൻ തന്റെ ഡോക്യുമെൻററി തൽസ്ഥിതി അനാവരണം ചെയ്യുന്നുണ്ട്. തുന്നൽ പൂർത്തിയായ വസ്ത്രം കീറി കഷ്ണങ്ങളാക്കുകയും വീണ്ടും യന്ത്രത്തിൽ നെയ്തെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ ദൃശ്യത്തിലൂടെ ആണ് അദ്ദേഹം അത് പറയുന്നത്. എന്നാൽ വ്യവസായവൽക്കരണം മധ്യവർഗ ത്തിൻറെ വളർച്ചയ്ക്ക് കാരണമായി. സാമ്പത്തിക ഉന്നമനവും വ്യവസായവൽക്കരണം ഉൾവഹിച്ചിരുന്ന സ്വയംപര്യാപ്തതയും  ജനങ്ങളെ ആത്മീയ വഴിയിൽ നിന്ന് വ്യതിചലിപ്പിച്ചു. ഇമ്മാനുവൽ കാന്റിനെപോലെയുള്ളവരുടെ ശക്തമായ കടന്നുവരവ് ഈ സ്ഥിതി വിശേഷത്തിന് മൂർച്ച നൽകി. അതോടെകൂടി ദൈവ നിരാസം, ആനന്ദതന്തുലിതമായ ജീവിതം, ഭൗതിക പ്രമത്തത തുടങ്ങി ഐഹിക ലോകത്തെ കേന്ദ്രീകരിച്ചുള്ള ജീവിതം രൂപപ്പെടാൻ തുടങ്ങി.
                                   വ്യവസായവൽക്കരണാനന്തരമാണ്  ആധുനികത എന്ന സമസ്യ രൂപപ്പെടുന്നത്. ജ്ഞാനോദയാനന്തരമുള്ള സാമൂഹിക പരിസ്ഥിതി എന്നും നമുക്കിതിനെ വിശേഷിപ്പിക്കാം. മതനിരാസത്തിൽ കാലൂന്നിയതും മാനുഷികമൂല്യങ്ങളുടെ പാരമ്യതയിൽ  ശിരസ്സു ചായിച്ചതുമായ കാണിഹായ് സിദ്ധാന്തമായിട്ടാണ് ആധുനികത കടന്നുവന്നത്. മാനവികവാദത്തെ അതിലൊരു സമസ്യയായിട്ട് കണക്കാക്കേണ്ടതാണ് ഹ്യൂമനിസം. ഇത് സ്ഥൂലമാത്രം പരിഗണനയ്ക്ക് കടത്തിവിടുകയും സൂക്ഷ്മമായതിനെ നിരാകരിക്കുകയും ചെയ്തു. അഥവാ സ്ഥൂലമായ ജീവിതങ്ങളെ മുൻനിർത്തി ആദർശം വികസിപ്പിച്ചെടുക്കുകയും  ജീവികളിലെ  ശ്രേഷ്ഠരായ മനുഷ്യവർഗ്ഗത്തെ കേന്ദ്രീകരിച്ച് ലോക വിന്യാസത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. മാൻ ഈസ് മെഷർമെൻറ് ഓഫ് തിങ്ക്സ് എന്ന സങ്കല്പമാണിവിടെ പ്രവർത്തിക്കുന്നത്. ദൊക്കാർത്തിയൻ സിദ്ധാന്തത്തിൽ  വിശദീകരിക്കുന്നതു പോലെ വാഹനത്തെ ഡ്രൈവർ നിയന്ത്രിക്കുന്നതിന് സമാനമായ പ്രതിഭാസമാണ് മനുഷ്യനും പ്രകൃതിയും  തമ്മിലുള്ള ബന്ധം എന്നുമിത് വ്യഖ്യാനിക്കുന്നു. ഇത്തരത്തിൽ മനുഷ്യനെ സർവ്വാധികാരിയും കൈകർത്താവുമാക്കിയുമുള്ള   ചിന്തകളാണ് ആധുനിക വാദത്തിന്റ്  ആന്തരികചോദനകളായി വർത്തിക്കുന്നത്.
        സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യത്തിൽ നിലീനമായ ആശയ പരിസ്ഥിതിയുടെ  കാര്യക്ഷമമായ പ്രയോഗവത്കരണമായിരുന്നു  ആധുനികതയുടെ ദൗത്യം. എന്നാൽ നിസ്സീമമായ  സ്വാതന്ത്ര്യബോധം മനുഷ്യവംശത്തെ വഴിതെറ്റിച്ചു. താൻ മറുപടി പറയേണ്ടതില്ലയെന്ന  ബോധം അത്യാഗ്രഹത്തിന്റ് വാതായനങ്ങൾ തുറന്നു. മനുഷ്യൻ അപമാദിത്വത്തിൽ സഹജീവികളും പ്രകൃതിവിഭവങ്ങളും ഉപഭോഗവസ്തുവായി മാത്രം കണക്കാക്കപ്പെട്ടു. പരമാവധി ഉപയോഗമാണ് മനുഷ്യ- പ്രകൃതി ബന്ധമെന്ന് ഫ്രാൻസിസ് ബേക്കനെ പോലെയുള്ളവർ ഉപവസിച്ചു.  സുസ്ഥിരത എന്ന വശത്തെ  സൗകര്യപൂർവ്വം ഈ ആശയക്കാർ മറന്നു. കാലാവസ്ഥ വ്യതിയാനത്തെ   ചെറുക്കാൻ നമുക്ക് പന്ത്രണ്ട് വർഷം മാത്രമേയുള്ളൂ എന്ന്  ഇൻറർനാഷണൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ചിന്റെ മുന്നറിയിപ്പ് വരെ എത്തിയിരിക്കുന്നു ഈ സിദ്ധാന്തത്തിന് ബാക്കിപത്രം. തെക്കേ അമേരിക്കയിൽ 55 ലക്ഷം ചതുരശ്ര മീറ്റർ  വ്യാപിച്ചുകിടക്കുന്ന  ആമസോൺ കാടുകളിൽ തീ പടർന്നു പിടിച്ചു ഭീതി സൃഷ്ടിക്കപ്പെട്ടതും സമീപകാലത്താണ്.
                 മാനവിക വാദത്തിലെ  കേന്ദ്രബിന്ദുവായ ‘മനുഷ്യൻ’ എന്ന പദം  അർത്ഥമാക്കുന്ന ജീവിതങ്ങൾ സങ്കുചിതമായ  കാഴ്ചപ്പാടിൽനിന്ന് ഉരുവം കൊണ്ടതാണെന്നതാണ് മറ്റൊരു  പ്രശ്നം. ജ്ഞാനോദയത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവൽ കാന്റിന്റെ സങ്കല്പത്തിൽ  നീഗ്രോകൾ മാനുഷിക പരിഗണന അർഹിക്കുന്നില്ല. കറുത്ത വർഗ്ഗത്തെ ചാട്ടകൊണ്ട് അടിക്ക് പെടേണ്ട നീച ജന്മങ്ങളായാണ് അദ്ദേഹം കണ്ടത്. വർണ്ണ, മത, സീമകൾ കൊണ്ട് അപരനെ സൃഷ്ടിച്ച് വേട്ടയിൽ അഭിരമിക്കുന്ന യൂറോപ്പിനെ ആണ് ചരിത്രം മുന്നോട്ടുവെക്കുന്നത്. ബ്ലാക്ക് മൂവ്മെന്റ്കളും അമേരിക്കയിലും യൂറോപ്പിലും   തെരുവിൽ വെള്ളക്കാരുടെ തോക്കിൻ കുഴൽ എരിഞ്ഞടങ്ങുന്ന അനേകം കറുത്ത ജന്മങ്ങൾ  അവിടെ നിലനിൽക്കുന്ന ആഴത്തിലുള്ള വേർതിരിവിനെയാണ് പ്രകാശിപ്പിക്കുന്നത്.
                                              അപ്രായോഗികതയാണ് മറ്റൊരു പിഴവ്. നിയമവാഴ്ചയുടെയും ഭരണാധികാരിയുടെയും പ്രാധാന്യത്തെ  മാനവികവാദം ചോദ്യം ചെയ്യുന്നു.  തോമസ് മൂർ  ഉട്ടോപ്പിയ എന്ന രചനയിൽ ഈ ആശയത്തെ പരിഹസിക്കുന്നുണ്ട്. വ്യക്തികൾ നന്മയുടെ പരിച്ഛേദമായി മാറുകയും നിയന്ത്രണങ്ങൾ എല്ലാം ആസ്ഥാനത്ത് ആവുകയും സർവ്വരും ഭരണാധികാരി ആവുകയും ചെയ്യുന്ന ലോകത്തെയാണ് ഈ വാദം മുന്നോട്ടു വെക്കുന്നത്. കേൾക്കാൻ ഇമ്പമുള്ളതും എന്നാൽ അപ്രായോഗികമായതുമായതെന്ന്  ഈ മാക്സിയൻ ചിന്താഗതിയെ അപഹസിച്ചവരാണ് സമാന ചിന്ത മറ്റൊരു തരത്തിൽ അവതരിപ്പിക്കുന്നതാണ്  കൗതുകം.  നിയമനിർമ്മാണത്തിന്  ആവശ്യകത  വിവരിക്കുന്നിടത്ത് ഇബ്നു ഖൽദൂൻ  പറയുന്നത് ഇങ്ങനെയാണ്. മനുഷ്യൻറെ തിന്മകളിലേക്കുള്ള  അഭിനിവേശത്തെ  അടക്കിനിർത്താനും സ്വച്ഛന്ദമായ ജീവിത ചുറ്റുപാട് വികസിപ്പിക്കാനും അവ ആവശ്യമാണ്. നിയോലിബറലിസം, ഫ്രീ സെക്സ് തുടങ്ങിയ അതിവാദങ്ങളിലൂടെ ആധുനികത ശ്രമിക്കുന്നത്  മനുഷ്യ പരിഗണന അത്യുന്നതങ്ങളിൽ എത്തിക്കുക എന്നതാണെങ്കിലും  വിപരീതഫലമാണ് ഉളവായി കൊണ്ടിരിക്കുന്നത്.വാചകക്കസർത്തുകളിൽ ആശാവഹമായ തോന്നുമെങ്കിലും ഉള്ളുപൊള്ളയാണ് ആധുനിക മാനവികവാദം.

LEAVE A REPLY

Please enter your comment!
Please enter your name here