സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്

0
2503

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254).
ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന സ്വദഖ കൊണ്ട് മരണപ്പെട്ട പിതാവിന് ഗുണം ലഭിക്കുന്നു. മയ്യിത്തിന് സ്വദഖ കൊണ്ട് ഗുണം ലഭിക്കുമെന്ന് ഈ ഹദീസ് സ്ഥിരീകരിക്കുന്നു. ”നല്ല വാക്ക് (അല്‍ കലിമത്തുത്ത്വയ്യിബ) സ്വദഖയാണെന്ന് സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. (ബുഖാരി 5:1254) നല്ല വാക്ക് എന്ന ഗണത്തില്‍ ഖുര്‍ആന്‍ ഉള്‍പ്പെടുമെന്നതില്‍ ഒരു മുസ്‌ലിമിന് സംശയമുണ്ടാകില്ലല്ലോ. അപ്പോള്‍ ഖുര്‍ആന്‍ പാരായണം സ്വദഖയാണ്. അതുകൊണ്ട് മയ്യിത്തിന് ഗുണം ലഭിക്കുകയും ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here