രണ്ടു വ്യാജവാര്‍ത്തകള്‍ ഇന്ന് വരെ തിരുത്താന്‍ മാധ്യമം തയ്യാറായിട്ടില്ല.മാധ്യമ നൈതികത എന്നത് മൗദൂദികള്‍ക്ക് , മാധ്യമം വാരികയില്‍ യാസീന്‍ അഷ്റഫിന് കോളം എഴുതാനുള്ള വിഷയം മാത്രമാണല്ലോ.
ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്ന തരത്തില്‍ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും പത്മശ്രീ ലക്ഷത്തോടെയാണതെന്നും എന്നായിരുന്നു വാര്‍ത്ത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ നിരന്തരം വ്യാജവാര്‍ത്തകളും അവാസ്തവങ്ങളും പ്രച്ചരിപ്പിക്കുന്നവര്‍ക്ക് തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദമായിരുന്നു അത് കണ്ടപ്പോള്‍. വൈകുന്നേരം അഞ്ചു മണിക്കകം ആ വാര്‍ത്ത ഫേസ്ബുക്കില്‍ മാത്രം ഷയര്‍ ചെയ്തവരുടെ എണ്ണം പതിനായിരം.
സത്യംഓണ്‍ലൈന്‍ എന്ന പേരില്‍ കളവ് പ്രചരിപ്പിക്കുന്ന ഈ ന്യൂസ്പോര്‍ട്ടലിന്റെ ഉടമവിന്സേന്റുമായി മര്‍കസ് മീഡിയ പ്രതിനിധികള്‍ സംസാരിച്ചു. വാര്‍ത്തയുടെ ഉറവിടവും വിശ്വാസ്യതയും അന്വേഷിച്ചു. അറിയാതെ പറ്റിപ്പോയതാണ് എന്നും വ്യാജവാര്‍ത്തയായിരുന്നു എന്നും അയാളുടെ കുറ്റസമ്മതം. നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്ന്കേട്ടപ്പോള് മാപ്പ് പറയലായി. ആ വാര്‍ത്ത ഡിലീറ്റ് ചെയ്യുന്നുവെന്നും, തെറ്റ്തിരുത്തി വിശദീകരണം ഇടാം എന്നും അയാള്‍ പറഞ്ഞു.
എന്തായാലും സത്യംഓണ്‍ലൈന്‍ എഡിറ്റര്‍ ഒരു കാര്യത്തില്‍ മാന്യത കാണിച്ചു. മനപ്പൂര്‍വമാണെങ്കിലും ഉണ്ടാക്കിയ വാര്‍ത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. പരസ്യമായി തിരുത്തും ഇട്ടു. മൂന്നുവര്‍ഷം മുമ്പ് കുതുബുദ്ധീന്‍ അന്‍സാരി കേരളത്തില്‍ വന്നപ്പോള്‍ ,അദ്ദേഹത്തിന്റെ പേരില്‍ വ്യാജ അഭിമുഖം നല്കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അവഹേളിച്ചിരുന്നു മാധ്യമം പത്രം.പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് അഹമദാബാദ് ലേഖകന്റെ പേരില്‍ വ്യാജവാര്‍ത്ത നല്കി കാന്തപുരത്തെ പറ്റി തെറ്റായ വിവരങ്ങള്‍ നല്കിയ വ്യക്തിയാണ് ആ പത്രത്തിന്റെ മുതിര്‍ന്ന ലേഖകനായി ഇപ്പോഴും ഇരിക്കുന്നത്. ആ രണ്ടു വ്യാജവാര്‍ത്തകള്‍ ഇന്ന് വരെ തിരുത്താന്‍ മാധ്യമം തയ്യാറായിട്ടില്ല.മാധ്യമ നൈതികത എന്നത് മൗദൂദികള്‍ക്ക് , മാധ്യമം വാരികയില്‍ യാസീന്‍ അഷ്റഫിന് കോളം എഴുതാനുള്ള വിഷയം മാത്രമാണല്ലോ.
(ലുക്മാന് കരുവാരക്കുണ്ട്)