ശുദ്ധീകരണം

0
3073

നജസ് ശുദ്ധിയാക്കല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണല്ലോ. അതില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ.
ധരിച്ച വസ്ത്രത്തിന്റെ താഴേഅറ്റത്ത് വേനല്‍ കാലത്ത് പറ്റിപ്പിടിക്കുന്ന പൊടിയും മഴക്കാലത്ത് പുരളുന്ന ചെളിയും നജസ് കലര്‍ന്നതായിരിക്കും. താഴെ ഭാഗത്താകുമ്പോള്‍ അത് പ്രശ്‌നമില്ല. അത് ധരിച്ച് നിസ്‌കരിക്കുന്നതിന് കുഴപ്പവുമില്ല. എന്നാല്‍ അത് മുകള്‍ ഭാഗത്തേക്കായാല്‍ പ്രശ്‌നമാണ്. അപ്പോള്‍ അലക്കുന്നതിന് മുമ്പ് തുണി തലമാറി ഉടുത്തോ നനഞ്ഞ മുഖവും മറ്റും അത് കൊണ്ട് തുടച്ചോ നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം ശരിയാകുകയില്ല.
നജസ് ആയ സാധനം രണ്ട് കുല്ലത്തില്‍ (ഏകദേശം 200 ലിറ്റര്‍) കുറഞ്ഞ വെള്ളത്തിലിട്ട് കഴുകിയാല്‍ ശുദ്ധിയാകുകയില്ല. വെള്ളവും പാത്രവും നജ്‌സാവുകയും ചെയ്യും. അതിനാല്‍ നജ്‌സ് ശുദ്ധിയാക്കുമ്പോള്‍ അതിന്മേല്‍കൂടി വെള്ളം ഒഴിേക്കണ്ടതാണ്.
നിലത്ത് നജസാകുകയും അവശിഷ്ടങ്ങള്‍ ബാക്കിയാകാത്ത വിധം വറ്റിപ്പോകുകയും ചെയ്താല്‍ ആ നജസിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ വൃത്തിയാകും. കാഷ്ടം പോലുള്ളത് മണ്ണില്‍ കലര്‍ന്നാല്‍ ആ മണ്ണ് നീക്കം ചെയ്യുക തന്നെ വേണം. മാര്‍ബിള്‍ തറപോലെ നജ്‌സ് വറ്റാത്ത സ്ഥലമാെണങ്കില്‍ അവിടെ മൂത്രം പോലെയുള്ള നജ്‌സ് അയാല്‍ ആദ്യം നജ്‌സിന്റെ മണവും രുചിയും ശേഷിക്കാത്ത രൂപത്തില്‍ തുടച്ചെടുക്കണം. പിന്നീട് വെള്ളം ഒഴിക്കണം. ആദ്യം തുടച്ചെടുക്കാന്‍ ഉപയോഗിച്ച തുണി രണ്ട് കുല്ലത്തില്‍ കുറഞ്ഞ വെള്ളത്തില്‍ ഇട്ടാല്‍ ആ പാത്രവും വെള്ളവും നജ്‌സാകുന്നതാണ്. അത്‌പോലെ ആ തുണിക്ക് മുകളിലൂടെ വെള്ളം ഒഴിച്ച് കഴുകുന്നതിന്റെ മുമ്പ് അത്‌കൊണ്ട് വീണ്ടും തുടച്ചാല്‍ ശുദ്ധിയാകുകയില്ല.
ഇടുങ്ങിയ പാന്റ് ധരിച്ച് മൂത്രമൊഴിച്ചാല്‍ മൂത്രനാളത്തില്‍ തടഞ്ഞ് നില്‍ക്കുന്ന മൂത്രകണികകള്‍ ശൗച്യം ചെയ്തതിന് ശേഷം പുറത്ത് വരികയും ശരീരവും വസ്ത്രവും നജ്‌സാകുകയും ചെയ്യാം. ഭീകരമായ ഖബര്‍ ശിക്ഷക്ക് അത് കാരണമാകുമെന്ന് ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചര്‍ദിച്ചത് നജ്‌സാണെന്ന് അറിയാമല്ലോ. ചര്‍ദിച്ചവരുടെ വായ നജ്‌സ് പുരണ്ടതാണ്. അതിനാല്‍ വായ കഴുകല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മുലകുടിക്കുന്ന കുട്ടികളുടെ വായയാെണങ്കില്‍ അത് കഴുകാന്‍ പ്രയാസമാണ്. കൂടാതെ കുട്ടി കുടിക്കുന്ന മുലയിലായാല്‍ കഴുകല്‍ നിര്‍ബന്ധവുമില്ല. കുട്ടിയെ ലാളിക്കുന്നവര്‍ക്കോ മറ്റോ ഈ ആനൂകൂല്യമില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

9747 39 35 62

LEAVE A REPLY

Please enter your comment!
Please enter your name here