ശുദ്ധീകരണം (ത്വഹാറത്ത്)

0
2700

* ശുദ്ധീകരണം (ത്വഹാറത്ത്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
ഭാഷാര്‍ത്ഥത്തില്‍ ശുദ്ധീകരണം എന്നാല്‍ വൃത്തിയാവുക, മ്ലേഛതയില്‍ നിന്നും രക്ഷതേടുക എന്നൊക്കെയാണ്. എന്നാല്‍ നജസ് കാരണമായോ അശുദ്ധികാരണമായോ വരുന്ന തടസ്സങ്ങളെ ഉയര്‍ത്തലാണ് ശറഇല്‍ ത്വഹാറത്ത്.
* അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏവ?
ചെറിയ അശുദ്ധിയില്‍നിന്നും ശുദ്ധിയാവാന്‍ വുളൂഉം വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാവാന്‍ കുളിയുമാണ് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗങ്ങള്‍. ഇവ രണ്ടും അസാധ്യമാകുമ്പോള്‍ തയമ്മും എന്ന മാര്‍ഗവും സ്വീകാര്യമാണ്.

* എന്താണ് വുളൂഅ്?
നിയ്യത്തോട്കൂടി ചില പ്രത്യേക അവയവങ്ങളില്‍ വെള്ളം ഉപയോഗിക്കുന്ന രീതിയാണ് വുളൂഅ്.

* വുളൂഅ് ചെയ്യാനുപയോഗിക്കുന്ന വെള്ളം ഏതാണ്?
പ്രത്യേക ഉപാധി കൂടാതെ വെള്ളം എന്ന പേര് പറയാന്‍ പറ്റുന്നതും വെള്ളത്തിന്റെ പേര് വിലങ്ങും വിധം പകര്‍ച്ചയാവാത്തതും നജസ് കഴുകുന്നതിലോ ത്വഹാറത്തിന്റെ ഫര്‍ളുകളിലോ ഉപയോഗിക്കാത്തതുമായ ശുദ്ധമായ വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യേണ്ടത്.

* പകര്‍ച്ചയായവെള്ളം വുളൂഇന് പറ്റാതാവുന്നത് എപ്പോള്‍?
വെള്ളത്തില്‍ എന്തെങ്കിലും വസ്തു കലരുമ്പോള്‍ ശുദ്ധവെള്ളം എന്ന പ്രകൃതിയില്‍ നിന്ന് അതിന്റെ സ്വഭാവം വ്യത്യാസപ്പെട്ടാലേ അത് ഉപയോഗശൂന്യമാവുകയുള്ളൂ. ഈ പകര്‍ച്ച പ്രശ്‌നമാകാന്‍ ആറ് ലക്ഷണങ്ങള്‍ ഒരുമിച്ച് കൂടണമെന്ന് കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നു.1. സ്വയം വ്യത്യാസപ്പെട്ടതല്ലാതിരിക്കുക. 2.മനുഷ്യ ദൃഷ്ടിയില്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിയാത്ത വസ്തുക്കള്‍ കൊണ്ട് വ്യത്യാസപ്പെട്ടതാവുക. 3.പകര്‍ച്ചയാക്കിയ വസ്തുവിനെ വെള്ളം ആശ്രയിക്കാതിരിക്കുക. 4. അത്തരം വസ്തുക്കള്‍ കലരുന്നതില്‍ നിന്നും വെള്ളത്തെ സൂക്ഷിക്കല്‍ പ്രയാസമാവുക. 5.വെള്ളത്തിന്റെ മാറ്റം വെള്ളമെന്ന പേരുതന്നെ മാറും വിധം വര്‍ദ്ധിക്കുക. 6. പകര്‍ച്ചയാക്കിയ വസ്തു മണ്ണോ കടലുപ്പോ ആകാതിരിക്കുക.

* മുസ്തഅ്മലായ വെള്ളം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
ഫര്‍ളായ കഴുകലിന് ഒരിക്കല്‍ ഉപയോഗിച്ച വെള്ളം രണ്ട് കുല്ലത്തില്‍ താഴെയാണങ്കില്‍ അതിന് മുസ്തഅ്മല്‍ എന്നാണ് സാങ്കേതിക നാമം. വിശദമായി പറഞ്ഞാല്‍ വുളൂഅ് എടുക്കുന്നവന്‍ തന്റെ ഫര്‍ളായ മുഖം കഴുകല്‍ നിര്‍വഹിക്കുമ്പോള്‍ മുഖത്ത് നിന്നും വീഴുന്ന തുള്ളികള്‍ കുറഞ്ഞ വെള്ളത്തിലേക്ക് വീണാല്‍ ആ വെള്ളം ഉപയോഗയോഗ്യമല്ലാത്തതാണ്. നിര്‍ബന്ധ കുളി കുളിക്കുന്നവന്റെ ശരീരത്തില്‍ നിന്നും വീഴുന്ന വെള്ളവും തഥൈവ.

* ചെറുപ്രാണികള്‍ വെള്ളത്തില്‍ വീണ് ചത്താല്‍ ആ വെള്ളം മുതനജ്ജിസായി പരിഗണിക്കുമോ?
ഒലിക്കുന്ന രക്തമില്ലാത്ത ചെള്ള്, പേന്‍, ഈച്ച, വണ്ട്, പല്ലി, കടന്നല്‍, തേള്‍ മറ്റുചെറുപ്രാണികള്‍ രണ്ട് ഖുല്ലത്തില്‍ താഴെയുള്ള വെള്ളത്തില്‍ വീണാല്‍ ആ വെള്ളം നജസായ വെള്ളമായി പരിഗണിക്കുകയില്ല. വെള്ളത്തില്‍തന്നെ വളരുന്ന ജീവികളുടെ ശവം കാഷ്ടം തുടങ്ങിയവയും വിട്ടുവീഴ്ചയുള്ള നജസിന്റെ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.

* ചായയില്‍ വീണ ഉറുമ്പ് കാരണം ചായ നജസാകുമോ?
ചത്ത ഉറുമ്പിനെ ചായയിലേക്ക് പഞ്ചസാരയോട് കൂടെയോ മറ്റോ ഇട്ടതാണെങ്കില്‍ ചായ നജസാകും. ഉറുമ്പ് സ്വന്തം വന്ന് വീണതാണെങ്കില്‍ നജസാവുകയില്ല.

* വുളൂഅ് എടുക്കുന്നവന്റെ കൈത്തണ്ടയില്‍ പുരട്ടിയ അത്തറിലൂടെ ഒലിക്കുന്ന വെള്ളത്തിന്റെ രുചി വ്യത്യാസം വുളൂഇനെ അസാധുവാക്കുമോ?
വുളൂഇന്റെ അവയവങ്ങളില്‍ വെള്ളത്തെ വ്യത്യാസ പ്പെടുത്തുന്ന ഒന്നും ഉണ്ടാവാതിരിക്കുക എന്നത് വുളൂഇന്റെ ശര്‍ത്താണ്. മുമ്പ് സൂചിപ്പിച്ചത്‌പോലെ വെള്ളമെന്ന പേര് തന്നെ മാറ്റും വിധം വ്യത്യാസം സംഭവിച്ചാല്‍ ആ വുളൂഅ് അത്തറ് വെള്ളം കൊണ്ടാണ് സംഭവിക്കുന്നത് അപ്പോള്‍ വുളൂഅ് സ്വഹീഹാവില്ല. നേരിയ പകര്‍ച്ചയാണ് സംഭവിക്കുന്നതെങ്കില്‍ കുഴപ്പമില്ല.

* കൈവിരലിലുള്ള വോട്ടടയാളം വുളുഅ് സ്വഹീഹാവുന്നതിന് തടസ്സമാവുമോ?
വെള്ളം ശരീരവുമായി ചേരുന്നത് തടയുന്ന ഒന്നും ഇല്ലാതിരിക്കുക എന്നത് വുളൂഇന്റെ ശര്‍ത്വാണ്. എന്നാല്‍ ഇളകിപ്പോകുന്നവ അവശേഷിക്കാത്ത വിധം വൃത്തിയാക്കിയ ശേഷം മഷി, മൈലാഞ്ചി തുടങ്ങിയവയുടെ നിറമൊ കറയോ മാത്രം അവശേഷിക്കവെ വുളൂഅ് സ്വഹീഹാവുന്നത് പോലെ വോട്ടടയാളത്തിന്റെ നിറം/കറ മാത്രമാണെങ്കില്‍ സ്വഹീഹാവുന്നതാണ്.

* വുളൂഇന് വേണ്ടി അവയവങ്ങളില്‍ തറച്ച മുള്ള് പറിച്ചെടുക്കേണ്ടതുണ്ടോ?
മുള്ള് പുറത്തുകാണാത്ത വിധം അകത്താണെങ്കില്‍ പറിച്ചെടുക്കാതെതന്നെ വുളൂഅ് ശരിയാവുന്നതാണ്. മുള്ളിന്റെ അഗ്രം പുറത്ത് കാണുന്നുവെങ്കില്‍ അത് പിഴുതെടുക്കല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം നിസ്‌കാരവും വുളൂഉം അസാധുവാകും

* വുളൂഅ് എടുക്കുമ്പോള്‍ ഫര്‍ളിനും സുന്നത്തിനും പ്രത്യേകം നിയ്യത്തുകള്‍ വെക്കേണ്ടതുണ്ടോ?
വുളൂഅ് എന്ന ഫര്‍ള് നിര്‍വഹിക്കുന്നു/നിസ്‌കാരത്തിന് വേണ്ടി ശുദ്ധിയാവുന്നു/ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവുന്നു/ ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്‍ത്തുന്നു. തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് മുഖം കഴുകുന്നതിന്റെ ആദ്യത്തില്‍ തന്നെ കരുതുകയാണ് വേണ്ടത്. എങ്കിലും രണ്ട് മുന്‍കൈ കഴുകുക, വായയില്‍ വെള്ളം കൊപ്ലിക്കുക. മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക, മിസ്‌വാക് ചെയ്യുക തുടങ്ങിയ സുന്നത്തുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വുളൂഇന്റെ സുന്നത്തിനെ ഞാന്‍ കരുതുന്നു എന്ന് നിയ്യത്ത് ചെയ്യല്‍ നല്ലതാണെന്ന് കര്‍മ്മശാസ്ത്രം പറയുന്നു.

* നഖത്തിനുള്ളിലെ അഴുക്ക് വെള്ളം ചേരുന്നതിന് തടസ്സമാവുമോ?
ശരീരത്തിലെ വിയര്‍പ്പ്കാരണമായോ മറ്റോ ശരീരത്തിലുണ്ടാകുന്ന അഴുക്ക് കുഴപ്പമില്ലെന്ന് ഇമാം ബഗ്‌വി (റ) രേഖപ്പെടുത്തുന്നു.

* തല തടവുമ്പോള്‍ തലയുടെ മുന്‍ഭാഗത്ത് നിന്ന് അല്‍പ്പം തടവിയാല്‍ മതിയാവുമോ?
ശാഫിഈ മദ്ഹബ്പ്രകാരം ചെവിയുടെ പിന്നിലുള്ള മുടിയില്ലാത്ത സ്ഥലം, കയനെറ്റി, തലയിലെ തൊലി, തലയുടെ അതിര്‍ത്തിയില്‍പ്പെട്ട മുടി എന്നിവയില്‍ ഏത് ഭാഗം തടവിയാലും മതിയാകുന്നതാണ്. തലയുടെ മുന്‍ഭാഗം തടവുന്നവര്‍ തടവപ്പെടുന്നഭാഗം തലയുടെ അതിര്‍ത്തിയില്‍പ്പെട്ടതു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നീളമുള്ള മുടിയുടെ അഗ്രഭാഗം തടവിയാല്‍ മതിയാവുകയില്ല.

* വുളൂഇനിടയില്‍ പല്ല് തേക്കല്‍ സുന്നത്തുണ്ടോ?
വുളൂഅ് എടുക്കുന്നവന്‍ രണ്ട് മുന്‍കയ്യ് കഴുകിയ ഉടന്‍ പല്ലുതേക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.
പല്ല് തേക്കുന്നതിന് ഇസ്‌ലാം നിശ്ചയിച്ച രൂപമേതാണ്?
ചെറുവിരലും പെരുവിരലും താഴെയും മറ്റുവിരലുകള്‍ മുകളിലും ആകും വിധത്തില്‍ ബ്രഷ് വലത് കൈയ്യില്‍ പിടിച്ച് കൊണ്ട് വലത് ഭാഗത്ത് മുകളിലെ പല്ലുകളുടെ പുറം ഭാഗവും ശേഷം താഴെ
പല്ലുകളുടെ ഉളളും പുറവും ശുദ്ധീകരിക്കുക. ശേഷം ഇടത് ഭാഗവും ഇപ്രകാരം ചെയ്യുക.

* മുക്കില്‍ വെള്ളം കയറ്റി ചീറ്റുന്നതിനും വായില്‍ വെള്ളം കൊപ്ലിക്കുന്നതിനും പ്രത്യേകം വെള്ളം കോരിയെടുക്കേണ്ടതുണ്ടോ?
ആവശ്യമില്ല. മൂന്ന് തവണ വെള്ളം കോരിയെടുത്ത് ഓരോ കോരല്‍ വെള്ളവും വായിലും മൂക്കിലും കയറ്റിയ ശേഷം വായയുടെ എല്ലാഭാഗത്തും എത്തും വിധം ചുഴറ്റിയ ശേഷം തുപ്പിക്കളയുക. ഇടതുകൈ കൊണ്ട് മൂക്ക് പിഴിഞ്ഞ് ഒഴിവാക്കി ചെറുവിരല്‍ കൊണ്ട് മൂക്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക. ഇതാണ് ഇതിന്റെ ഉത്തമരൂപം.

* തല തടവുന്നതിന്റെ പൂര്‍ണരൂപം എങ്ങനെ?
ഇരുകൈകളുടെ പെരുവിരലുകള്‍ രണ്ടും അതാത് ചെന്നിയില്‍ വെച്ച് ചൂണ്ടുവിരലുകള്‍ തലയോടിനോട് ചേര്‍ത്ത് പിടിച്ച് മുന്‍ഭാഗം മുതല്‍ പിരടിവരെ തടവുക. മുടി പറിഞ്ഞ് പോരുന്നതാണെങ്കില്‍ തുടങ്ങിയിടത്തേക്ക് തന്നെ വിരലുകള്‍ തിരിച്ച് നടത്തലും സുന്നത്താണ്.

* വുളൂഇനിടയില്‍ വാങ്ക് കേട്ടാല്‍ വാങ്കിനുത്തരം നല്‍കണോമ?
വുളൂഅ് നിര്‍ത്തിവെച്ച് വാങ്കിന് ഇജാബത്ത് ചെയ്യല്‍ സുന്നത്താണ്. പൂര്‍ണമായും മറുപടി കൊടുത്ത ശേഷമാണ് വുളൂഅ്പൂര്‍ത്തിയാക്കേണ്ടത്.

* വുളൂഇനെ പുതുക്കിയെടുക്കല്‍ സുന്നത്തുണ്ടോ?
ഒന്നാമത്തേതുകൊണ്ട് ഏതെങ്കിലുമൊരു നിസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ പുതുക്കല്‍ സുന്നത്താണ്. ഒരു റക്അത്തായാലും മതി. ഓത്തിന്റെ സുജൂദ്, ത്വവാഫ്, എന്നിവക്കൊന്നും വുളൂഅ് പുതുക്കേണ്ടതില്ല. മേല്‍പ്പറഞ്ഞതല്ലാത്ത വിധം വുളൂഅ് പുതുക്കല്‍ കറാഹത്താണ്. ഇതൊന്നുമല്ലാതെ വെറുമൊരു പ്രത്യേക ആരാധനയാണെന്നു മാത്രം കരുതി ചെയ്യല്‍ ഹറാമാണ്.

* വുളൂഅ് എടുക്കുന്നവന്റെ കൈത്തണ്ടയില്‍ പുരട്ടിയ അത്തറിലൂടെ ഒലിക്കുന്ന വെള്ളത്തിന്റെ രുചി വ്യത്യാസം വുളൂഇനെ അസാധുവാക്കുമോ?
വുളൂഇന്റെ അവയവങ്ങളില്‍ വെള്ളത്തെ വ്യത്യാസ പ്പെടുത്തുന്ന ഒന്നും ഉണ്ടാവാതിരിക്കുക എന്നത് വുളൂഇന്റെ ശര്‍ത്താണ്. മുമ്പ് സൂചിപ്പിച്ചത്‌പോലെ വെള്ളമെന്ന പേര് തന്നെ മാറ്റും വിധം വ്യത്യാസം സംഭവിച്ചാല്‍ ആ വുളൂഅ് അത്തറ് വെള്ളം കൊണ്ടാണ് സംഭവിക്കുന്നത് അപ്പോള്‍ വുളൂഅ് സ്വഹീഹാവില്ല. നേരിയ പകര്‍ച്ചയാണ് സംഭവിക്കുന്നതെങ്കില്‍ കുഴപ്പമില്ല.

* കൈവിരലിലുള്ള വോട്ടടയാളം വുളുഅ് സ്വഹീഹാവുന്നതിന് തടസ്സമാവുമോ?
വെള്ളം ശരീരവുമായി ചേരുന്നത് തടയുന്ന ഒന്നും ഇല്ലാതിരിക്കുക എന്നത് വുളൂഇന്റെ ശര്‍ത്വാണ്. എന്നാല്‍ ഇളകിപ്പോകുന്നവ അവശേഷിക്കാത്ത വിധം വൃത്തിയാക്കിയ ശേഷം മഷി, മൈലാഞ്ചി തുടങ്ങിയവയുടെ നിറമൊ കറയോ മാത്രം അവശേഷിക്കവെ വുളൂഅ് സ്വഹീഹാവുന്നത് പോലെ വോട്ടടയാളത്തിന്റെ നിറം/കറ മാത്രമാണെങ്കില്‍ സ്വഹീഹാവുന്നതാണ്.

* വുളൂഇന് വേണ്ടി അവയവങ്ങളില്‍ തറച്ച മുള്ള് പറിച്ചെടുക്കേണ്ടതുണ്ടോ?
മുള്ള് പുറത്തുകാണാത്ത വിധം അകത്താണെങ്കില്‍ പറിച്ചെടുക്കാതെതന്നെ വുളൂഅ് ശരിയാവുന്നതാണ്. മുള്ളിന്റെ അഗ്രം പുറത്ത് കാണുന്നുവെങ്കില്‍ അത് പിഴുതെടുക്കല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം നിസ്‌കാരവും വുളൂഉം അസാധുവാകും

* വുളൂഅ് എടുക്കുമ്പോള്‍ ഫര്‍ളിനും സുന്നത്തിനും പ്രത്യേകം നിയ്യത്തുകള്‍ വെക്കേണ്ടതുണ്ടോ?
വുളൂഅ് എന്ന ഫര്‍ള് നിര്‍വഹിക്കുന്നു/നിസ്‌കാരത്തിന് വേണ്ടി ശുദ്ധിയാവുന്നു/ അശുദ്ധിയില്‍നിന്ന് ശുദ്ധിയാവുന്നു/ ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്‍ത്തുന്നു. തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് മുഖം കഴുകുന്നതിന്റെ ആദ്യത്തില്‍ തന്നെ കരുതുകയാണ് വേണ്ടത്. എങ്കിലും രണ്ട് മുന്‍കൈ കഴുകുക, വായയില്‍ വെള്ളം കൊപ്ലിക്കുക. മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക, മിസ്‌വാക് ചെയ്യുക തുടങ്ങിയ സുന്നത്തുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വുളൂഇന്റെ സുന്നത്തിനെ ഞാന്‍ കരുതുന്നു എന്ന് നിയ്യത്ത് ചെയ്യല്‍ നല്ലതാണെന്ന് കര്‍മ്മശാസ്ത്രം പറയുന്നു.

* നഖത്തിനുള്ളിലെ അഴുക്ക് വെള്ളം ചേരുന്നതിന് തടസ്സമാവുമോ?
ശരീരത്തിലെ വിയര്‍പ്പ്കാരണമായോ മറ്റോ ശരീരത്തിലുണ്ടാകുന്ന അഴുക്ക് കുഴപ്പമില്ലെന്ന് ഇമാം ബഗ്‌വി (റ) രേഖപ്പെടുത്തുന്നു.

* തല തടവുമ്പോള്‍ തലയുടെ മുന്‍ഭാഗത്ത് നിന്ന് അല്‍പ്പം തടവിയാല്‍ മതിയാവുമോ?
ശാഫിഈ മദ്ഹബ്പ്രകാരം ചെവിയുടെ പിന്നിലുള്ള മുടിയില്ലാത്ത സ്ഥലം, കയനെറ്റി, തലയിലെ തൊലി, തലയുടെ അതിര്‍ത്തിയില്‍പ്പെട്ട മുടി എന്നിവയില്‍ ഏത് ഭാഗം തടവിയാലും മതിയാകുന്നതാണ്. തലയുടെ മുന്‍ഭാഗം തടവുന്നവര്‍ തടവപ്പെടുന്നഭാഗം തലയുടെ അതിര്‍ത്തിയില്‍പ്പെട്ടതു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നീളമുള്ള മുടിയുടെ അഗ്രഭാഗം തടവിയാല്‍ മതിയാവുകയില്ല.

* വുളൂഇനിടയില്‍ പല്ല് തേക്കല്‍ സുന്നത്തുണ്ടോ?
വുളൂഅ് എടുക്കുന്നവന്‍ രണ്ട് മുന്‍കയ്യ് കഴുകിയ ഉടന്‍ പല്ലുതേക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.
പല്ല് തേക്കുന്നതിന് ഇസ്‌ലാം നിശ്ചയിച്ച

* വുളൂഇന് ശേഷം സുന്നത്തുള്ള രണ്ട് റക്അത്ത് നിസ്‌കാരം മറ്റ് നിസ്‌കാരങ്ങളുടെ കൂടെ നിയ്യത്ത് ചെയ്ത്
നിര്‍വ്വഹിക്കാമോ?
വുളൂഅ് എടുത്ത ഉടനെയാണ് ഈ നിസ്‌കാരം മറ്റ് നിസ്‌കാരങ്ങളോട് കൂടെ നിയ്യത്ത് ചെയ്ത് നിസ്‌കരിച്ചാലും സുന്നത്ത് ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here