വ്യവസായിക വിപ്ലവം ഒളിച്ചുകടത്തിയത് കുടുംബാസൂത്രണത്തെ

0
2900

­­­യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നഗര ഗ്രാമ ഭേദമില്ലാതെ അനേകം പ്രശ്‌നങ്ങള്‍ക്കുളള തുടക്കം കൂടിയായിരുന്നു അത്. കൃഷിപാടങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ പട്ടണങ്ങളിലേക്ക് പ്രവഹിച്ചതോടെ ഗ്രാമങ്ങള്‍ ശൂന്യമായി. ലക്ഷക്കണക്കിന് ജനങ്ങള്‍ മിതമായ പ്രദേശത്ത് തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ യൂറോപ്പിന്റെ സാമ്പത്തികാഭിവൃതിയെ സഹായിച്ചെങ്കിലും അനവധി സങ്കീര്‍ണതകളിലേക്കുളള തുടക്കമായിരുന്നു ഇത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവും താമസ സ്ഥലത്തിന്റെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. അധ്വാനിക്കു കുടുംബനാഥന് താന്‍ ചെലവിന് കൊടുക്കുന്ന ആശ്രിതവര്‍ഗ്ഗം ഭാരമായിത്തുടങ്ങി. വര്‍ധിച്ച ജോലിത്തിരക്ക് സ്ത്രീയെ ഗര്‍ഭധാരണം പരമാവധി കുറക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇതിനു പുറമെ ആഗോളികരണാനന്തര ലോകം മനുഷ്യനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കിയിരുന്നു. സുഖാസ്വാദനത്തിന്റെ ലോകത്ത് പിതാവും മാതാവും സഹോദരനും സഹോദരിയും സ്വന്തം സന്താനങ്ങള്‍ പോലും ഒരു തരം അന്യവല്‍ക്കരണത്തിന് വിധേയമായി. ഉയര്‍ന്ന നിലയില്‍ ജീവിക്കുക, ഏകപുത്രന് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യുക, ഭാര്യയുടെ സൗന്ദര്യവും മാദകത്വവും കാത്തുസൂക്ഷിക്കുക, കുട്ടികളുടെ പരിപാലനമില്ലാതെ ഭാര്യയെ ഭര്‍ത്താവിന്റെ സുഖാസ്വാധനത്തിന് മാത്രമായി പരിമിതപ്പെടുത്തുക എിങ്ങനെ നീളുന്നു ഒരു കുട്ടിയുടെ ഭൂമി ലോകത്തേക്കുളള പ്രവേശനം തടയുന്ന കാരണങ്ങള്‍ .
കുടുംബാസൂത്രണ യജ്ഞത്തിന് പിറകിലെ രാഷ്ട്രീയം                                                             കുടുംബാസൂത്രണ പ്രസ്ഥാനത്തിന് പാശ്ചാത്യ ലോകം നല്‍കുന്ന പിന്തുണക്കു പ്രചാരണത്തിനും പിന്നിലുളള ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നാം കാണാതിരുന്നു കൂടാ. ഏഷ്യയും മുസ്ലിം നാടുകളുമാണ് ഇന്ന് ജനസംഖ്യയില്‍ മുന്നില്‍ . ആ നാടുകളെ അപേക്ഷിച്ച് പാശ്ചാത്യ നാടുകളിലെ ജനസംഖ്യ കുറവാണ്. കഴിഞ്ഞ 500 വര്‍ഷമായി ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവാണ് പൗരസ്ത്യ നാടുകളുടെ മേല്‍ രാഷ്ട്രീയാധികാരവും മേധാവിത്വവും നിലനിര്‍ത്താന്‍ പാശ്ചാത്യ ലോകത്തിന് സഹായകമാകുന്നത് . പാശ്ചാത്യ ജനസംഖ്യ നിരന്തരം കുറഞ്ഞു കൊണ്ടിരിക്കുതിനാല്‍ അവരുടെ രാഷ്ട്രീയശക്തി ക്ഷയോന്മുകമായിക്കൊണ്ടിരിക്കുന്നു. ജനസംഖ്യാപരമായി തങ്ങളനുഭവിക്കുന്ന വെല്ലുവിളിക്ക് അവര്‍ കണ്ടെത്തിയ ഫലപ്രദമായ മാര്‍ഗ്ഗം ഇതര ഭൂഖണ്ഡങ്ങളിലെ, പ്രത്യേകിച്ചും പൗരസ്ത്യ നാടുകളിലെ ജനസംഖ്യ കുറക്കുക എതായിരുന്നു. കുടുംബാസൂത്രണ പ്രസ്ഥാനത്തിനു പിന്നിലെ ഗൂഢലക്ഷ്യങ്ങളെ കുറിച്ച് വളരെ നേരത്തെ മുറിയിപ്പ് നല്‍കിയ മുസ്‌ലിം ദാര്‍ശനികനാണ് കവി അല്ലാമാ ഇഖ്ബാല്‍. അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധിക്കുക : ‘എന്റെ അഭിപ്രായത്തില്‍ സന്താനനിയന്ത്രണ പ്രസ്ഥാനത്തിന്റെ പിന്നിലുളള യഥാര്‍ത്ഥ ലക്ഷ്യം ഇതത്രെ; യുറോപ്പിലെ ജനസംഖ്യ അവര്‍ സ്വയം സൃഷ്ടിച്ചു വിട്ട കാരണങ്ങളാല്‍ അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനു വിപരീതമാണ് പൗരസ്ത്യ നാടുകളിലെ അവസ്ഥ. തങ്ങളുടെ രാഷ്ട്രീയ സ്ഥിതിത്വത്തിന് അങ്ങേയറ്റത്തെ വെല്ലുവിളിയായാണ് യൂറോപ്യര്‍ ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുന്നത്’.

കുടുംബാസൂത്രണം ഇസ്ലാമിക പക്ഷം                                                                                   കാര്യക്ഷമമായ ഉല്‍പാദന ഘടകമായിട്ടാണ് ഇസ്ലാം മനുഷ്യനെ കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ ജനസംഖ്യയിലെ വര്‍ധനവ് ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്. എണ്ണത്തില്‍ തുലോം തുഛമായിരു ശുഐബ് നബി (അ) യുടെ സമൂഹത്തില്‍ ആളെണ്ണം കൂടിയതിനെയും ബനുഇസ്രായേല്‍ ജനതയുടെ എണ്ണത്തിലുണ്ടായ പ്രകടമായ വര്‍ദ്ധനവിനെയും അവക്കു കിട്ടിയ അനുഗ്രഹമായി പരിചയപ്പെടുത്തുന്ന ഖുര്‍ആനിക സൂക്തത്തില്‍ നിന്ന് ഇത് മനസ്സിലാക്കാം. പ്രജനനശേഷി കൂടുതലുളള സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കണമെന്ന് പ്രഖ്യാപിക്കുന്ന ഹദീസുകള്‍ കാണാം. ‘നിങ്ങള്‍ കൂടുതല്‍ പ്രജനന ശേഷിയുളളവരും സ്‌നേഹശീലരുമായ സ്ത്രീകളെ വിവാഹം ചെയ്യുക. ഇതര സമുദായങ്ങള്‍ക്കിടയില്‍ നിങ്ങളുടെ വര്‍ദ്ധനവ് കാരണം ഞാന്‍ സന്തോഷിക്കും'( ഹദീസ്)
ദാരിദ്രൃം, ലൗകിക സുഖാസ്വാദനങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ക്കു വേണ്ടി ഭ്രൂണഹത്യയിലൂടെ ഗര്‍ഭസ്ഥ ശിഷുവിനെ അറുകൊലക്കു വിധേയമാക്കുന്ന സമ്പ്രദായത്തെ നിശിതമായ ഭാഷയിലാണ് ഇസ്ലാം എതിര്‍ക്കുന്നത്. ഖുര്‍ആന്‍ അതിന് അടിവരയിടുന്നു. ‘ദാരിദ്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്.നമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്’ (ഖുര്‍ആന്‍ 6/151). അടിമകളുടെ സംരക്ഷണച്ചുമതല യജമാനന്‍ ഏറ്റെടുക്കുതിനെ കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നു. ‘അല്ലാഹു തന്റെ അടിമകളെ ഭക്ഷിപ്പിക്കുകയും വളര്‍ത്തി സംരക്ഷിക്കുകയും ചെയ്യും’ (ഖുര്‍ആന്‍ 11/6). വിവിധ സൂറത്തുകളിലായി പലയിടങ്ങളില്‍ ഇത്തരം ആയത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ പാടെ നിരാകരിക്കുകയല്ല ഇസ്ലാം. അനിവാര്യമായ ഘട്ടങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാമൊണ് ഇസ്‌ലാമിക പക്ഷം. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇവ്വിഷയകരമായി എന്തു നിലപാടെടുക്കുന്നുവെന്ന് നോക്കാം. ഗര്‍ഭത്തെ പാടെ തടയുന്ന (കുടുംബാസൂത്രണ ) മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍ ഹറാമാണ് (നിശിദ്ധം). ധാരാളം പണ്ഡിതന്മാര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ 8/241). രോഗം കാരണമോ മറ്റോ ഗര്‍ഭധാരണത്തിനും പ്രസവത്തിനും ശേഷിയില്ലാതാകുന്ന പ്രയാസ ഘട്ടങ്ങളില്‍ ശാശ്വതമായി നിരോധിക്കാതെ നിശ്ചിത സമയത്തേക്ക് ഗര്‍ഭം താമസിപ്പിക്കുന്നത് തെറ്റല്ല (ശര്‍വാനി 8/241). മാതാവിന്റെ ജീവന്‍ അപായത്തിലാവല്‍ പോലുളള നിര്‍ബന്ധിത ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നു. ബാഹ്യവിഷയങ്ങളില്‍ മയങ്ങി കുടുംബാസൂത്രണ പ്രസ്ഥാനത്തിന് ലോകം നല്‍കിയ അമിത പിന്തുണ നമുക്കു ചുറ്റും ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇവിടെ കൂടുതല്‍ ഇരകളാക്കപ്പെടുതാകട്ടൈ പാവപ്പെട്ട പെണ്‍കുട്ടികളും. ആഗോളികരണാനന്തരം കൂടുതല്‍ ധനാന്മകമായ ലോകത്ത് ആശ്രിത വര്‍ഗ്ഗത്തിനെന്തു വില?

വി പി എം സ്വാദിഖ്

LEAVE A REPLY

Please enter your comment!
Please enter your name here