വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ പലിശ സംഭവിക്കുമോ /

ഉവൈസ് നടുവട്ടം

0
928

വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍
കൂടുതല്‍ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വര്‍ദ്ധനവ് പലിശയല്ലേ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ?

Ans:
നിശ്ചിത തിയ്യതിക്കകം പണമടിച്ചില്ലെങ്കില്‍ നിശ്ചിത നിരക്കില്‍ പലിശ ഈടാക്കുമെന്ന് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിക്കുന്നു. പ്രസ്തുത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി – പിഴയായി – കൂടുതല്‍ സംഖ്യ വാങ്ങുന്നു.ഇത് ഇസ്ലാം നിരോധിച്ച മഹാപാപമായ പലിശയില്‍ ഉള്‍പ്പെടുന്നില്ല. ധനം വസൂല്‍ ചെയ്ത് ശിക്ഷ നല്‍കുക എന്ന വകുപ്പില്‍ പെട്ടതാണ്.തഅ്‌സീര്‍ എന്ന പേരില്‍ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാല്‍ ധനം പിടിച്ചെടുത്തു കൊണ്ടുള്ള ശിക്ഷ പാടില്ലെന്ന് തന്നെയാണ് കര്‍മ്മശാസ്ത്ര നിയമം.പലിശയെന്ന് കറന്റ് ബില്ലില്‍ എഴുതിയത് കൊണ്ട് മാത്രം പലിശയാവില്ല. അപ്രകാരം പലിശയിലുള്‍പ്പെട്ടത് പേര് മാറ്റിപ്പറഞ്ഞതുകൊണ്ടു മാത്രം അനുവദനീയമാവുമാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here