വിശ്വാസത്തിന്റെ മധുരം

0
1895

വിശ്വാസത്തിന്റെ മധുരം നുകരുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്: അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെല്ലാവരെക്കാളുംസ്‌നേഹിക്കുക. രണ്ട്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രം അവന്റെ ദാസനെ സ്‌നേഹിക്കുക. മൂന്ന്: കുഫ്‌റില്‍ നിന്ന് മോചനം ലഭിച്ച ശേഷം അതിലേക്ക് മടങ്ങുന്നത് തീയിലെറിയപ്പെടും വിധം വെറുക്കുക(ബുഖാരി, മുസ്‌ലിം).
വിശ്വാസത്തിന്റെ അടിസ്ഥാനമാണ് തിരുനബി സ്‌നേഹം. അതില്ലാതെ വിശ്വാസിയാവുക അസാധ്യമാണ്. പ്രതിസന്ധിഘട്ടങ്ങളിലും മുറിയാതെ നില്‍ക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം. ആ സ്‌നേഹമാണ് തിരു നബി(സ്വ)യോട് വേണ്ടത്. അത് സ്വന്തം മാതാപിതാക്കളോടും മറ്റെല്ലാവരോടുമുള്ള സ്‌നേഹത്തേക്കാള്‍ ഉയര്‍ന്നതാകണം. ജീവിതത്തിലുടനീളം ഈ സ്‌നേഹം നിറഞ്ഞു നില്‍ക്കാന്‍ ചെറുപ്രായത്തില്‍ തന്നെ അത് പരിശീലിക്കണം. സ്‌നേഹിക്കപ്പെടുന്നവരുടെ സ്വഭാവഗുണങ്ങള്‍ സ്‌നേഹിക്കുന്നവനിലും കാണും. നബി സ്‌നേഹംകൊണ്ട് അവിടത്തെ മഹദ് ഗുണങ്ങളും പ്രേമിയില്‍ പ്രതിഫലിക്കും. സ്‌നേഹിക്കപ്പെടുന്നവരോട് കൂടെ പരലോകത്ത് സ്‌നെഹിക്കുന്നവന്‍ ഒരുമിച്ച് കൂടുകയും ചെയ്യും.
തിരുപിറവിക്ക് സാക്ഷ്യം വഹിച്ച റബീഉല്‍ അവ്വലില്‍ മാത്രമൊതുക്കേണ്ടതല്ല മദ്ഹും മൗലിദുകളും. അത് നിത്യമായിക്കണം. ആത്മശാന്തിക്കും ദുരിതാശ്വാസത്തിനും നിതാനമാകുമത്. മക്കളുടെ ആത്മീയ വളര്‍ച്ചക്ക് ഏറ്റവും പ്രയോജനമാണത്. തിരുനബി സ്‌നേഹം കൂടാതെ അവിടത്തെ ശിപാര്‍ശയും സ്വര്‍ഗവും അപ്രാപ്യമാണ് എന്നതില്‍ സംശയത്തിന് വകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here