വിശ്വാസത്തിന്റെ പാതി

0
3103

EQRA Academy is a pioneer in online education from Kerala. A society disconnected from their past will never move confidently into the future.

സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു വല്ല അനുഗ്രഹങ്ങളും എത്തിയാല്‍ അല്ലാഹുവിന് നന്ദി(ശുക്‌റ്) ചെയ്യുന്നു. മറിച്ച് പ്രയാസമാണ് എത്തിയതെങ്കില്‍ അവന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് അവന് ഖൈറ് മാത്രമാണ് നല്‍കുന്നത്. (മുസ്‌ലിം)
മനുഷ്യന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ് ക്ഷമ. ക്ഷമ ഈമാനിന്റെ പകുതിയാണെന്നു നബി(സ) അരുളി. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും ക്ഷമ അനുഭവിക്കുന്ന പ്രയാസങ്ങളെ ക്ഷമയോടു കൂടെ നേരിടാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. എന്നാല്‍ ചെറിയ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴേക്കും തളര്‍ന്നു പോകുന്ന പ്രവണതയാണ് നമ്മിലധികവും കണ്ടു വരുന്നത്. മുകളില്‍ കൊടുത്ത ഹദീസ് സൂചിപ്പിക്കുംപോലെ പ്രയാസം നേരിടുന്ന മുഅ്മിനായ വ്യക്തി ക്ഷമ കൈവരിക്കുമ്പോള്‍ അവനു ഖൈറ് മാത്രമാണ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.
അല്ലാഹു നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നാം പിശുക്ക് കാണിക്കുംപോലെ തന്നെ ജീവിതപാതയില്‍ നാം നേരിടുന്ന ചെറിയ പ്രയാസങ്ങളെ ക്ഷമിക്കാന്‍ നാം പലപ്പോഴും തയ്യാറാവുന്നില്ല. ചെറിയ പ്രയാസങ്ങളെപോലും പര്‍വ്വതീകരിക്കാനാണ് നാം ശ്രമിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍. വീട്ടിലെ ദാരിദ്ര്യത്തിന്റെ കൈപുനീരുകളെ മറ്റുള്ളവരുടെ മുമ്പില്‍ കൊട്ടിപ്പാടാതെ സ്വയം അടക്കിയൊതുക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇത് കാണാം. ഇബ്രാഹീം നബി(അ) ഒരിക്കല്‍ യാത്രാമധ്യേ വിശ്രമത്തിനു വേണ്ടി തന്റെ മകന്‍ ഇസ്മായീല്‍ നബി (അ)ന്റെ വീട്ടില്‍ കയറി. അന്നേരം ഇസ്മായീല്‍ (അ)ന്റെ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ വിവരാന്വേഷണങ്ങള്‍ തിരക്കിയ ഇബ്‌റാഹീം നബി(അ)യോട് ഭാര്യ തങ്ങളനുഭവിക്കുന്ന പ്രയാസകഥകളുടെ കെട്ടഴിക്കാന്‍ തുടങ്ങി. അവസാനം ഇബ്‌റാഹീം (അ) വീട്ടില്‍ നിന്നിറങ്ങാന്‍ നേരം മരുമകളോടു പറഞ്ഞു: ഭര്‍ത്താവു വരുമ്പോള്‍ ഈ വീടിന്റെ ഉമ്മറപ്പടി മാറ്റാന്‍ പറയണം. വൈകുന്നേരം വീട്ടിലെത്തിയ ഇസ്മായീല്‍ നബിയോട് ഭാര്യ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവിടന്ന് പറഞ്ഞു: നിന്നെ ത്വലാഖ് ചെല്ലാനാണ് ഉപ്പ പറഞ്ഞത്. പ്രയാസങ്ങളില്‍ തീരെ ക്ഷമിക്കാതെ വിളിച്ചു പറയുന്ന ഭാര്യക്കു ലഭിച്ച ശിക്ഷയാണിത്. പിന്നീടൊരിക്കല്‍ ഇബ്‌റാഹീം നബി(അ) മകന്റെ വീട്ടിലേക്കു വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പുതിയ ഭാര്യയുടെ സമീപനം മികച്ചതായിരുന്നു. തങ്ങളനുഭവിക്കുന്ന പ്രയാസങ്ങളെ മറച്ചു വെച്ച് നല്ലതു മാത്രമായിരുന്നു ആ സ്ത്രീ ഇബ്‌റാഹീം നബി(അ) നോട് പറഞ്ഞത്. മകന്‍ ഇസ്മായീല്‍ നബി(അ) വരുമ്പോള്‍ വീടിന്റെ ഉമ്മറപ്പടി നിലനിര്‍ത്താന്‍ പറഞ്ഞേക്കണം. വീട്ടിലെത്തിയ ഇസ്മായീല്‍ നബി(അ) യോട് ഉപ്പ വന്ന കാര്യം പറഞ്ഞപ്പോള്‍ നിന്നെ ഭാര്യയായി എന്നെന്നേക്കും നില നിര്‍ത്താനാണ് ഉപ്പ പറഞ്ഞതിന്റെ പൊരുള്‍ എന്നായിരുന്നു മറുപടി.
നോക്കൂ, പ്രയാസങ്ങളെ ക്ഷമയോടു കൂടി നേരിട്ട വനിതക്ക് ലഭിച്ച പ്രതിഫലത്തിന്റെ ആഴം.
ഉറ്റവര്‍ മരണപ്പെടുന്ന സമയത്ത് പരിസരബോധം മറന്ന് വാവിട്ട് കരയുന്ന ചുരുക്കം ചിലര്‍ നമുക്കിടയിലുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമയോട് കൂടെ അവയെ നേരിടാനുള്ള മനക്കരുത്ത് ആര്‍ജ്ജിച്ചെടുക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here