വായനയുടെ ചരിത്രവും വര്‍ത്തമാനവും

0
4384

തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: ‘ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം’. വൈദ്യന്‍: ‘വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി’. രാജാവ്: ‘ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?’. വൈദ്യന്‍: ‘എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി’. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍.

Books HD

വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി രൂപാന്തരപ്പെട്ട ആധുനിക കാലത്ത് വായനയും പുതിയ ലോകങ്ങള്‍ തേടുകയാണ്. ജീവിതതിരക്കുകളും സോഷ്യല്‍മീഡിയയുടെ രംഗപ്രവേശവും പുലര്‍നിര്‍ണ്ണയിച്ച നവതലമുറയുടെ പുസ്തകവായനാശീലം ധൈഷണിക മേഖലകളില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങളെ കൂടി അപഗ്രഥിച്ചു വേണം മാറിയ ലോകത്തെ സാംസ്‌കാരിക സാഹചര്യങ്ങളെ വിലയിരുത്തുവാന്‍. മഹത്തായ ഗ്രന്ഥകലവറകളാണ് ഗതകാല തലമുറയുടെ അറിവന്വേഷണങ്ങളെ അടയാളപ്പെടുത്തിയിരുന്നതെങ്കില്‍ ആസ്വാദ്യകരവും ഹ്രസ്വവുമായ സാഹിത്യ രചനകളാണ് യുവാക്കളില്‍ ഭൂരിഭാഗം പേരെയും സ്വാധീനിക്കുന്നത്.
വായിക്കുന്നു എന്നതിനോടൊപ്പം എങ്ങനെ വായിക്കുന്നു, എന്ത് വായിക്കുന്നു, ഏത് മാധ്യമം ഉപയോഗിച്ചാണ് വായിക്കുന്നത് എന്നീ ചോദ്യങ്ങള്‍ കൂടി പ്രധാനമാണ്. ശിലകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളിലും, താളിയോലകളിലും മരപ്പലകകളിലും മുദ്രണം ചെയ്യപ്പെട്ട അക്ഷരക്കൂട്ടുകളിലും വൈജ്ഞാനിക ദാഹം തീര്‍ത്തിരുന്നവര്‍ മുതല്‍ വര്‍ണ്ണാലങ്കൃതമായ വരമമൊഴി-ഒതിരമൊഴികളില്‍ അഭിരമിക്കുന്നവര്‍ വരെ വായനക്കാരെ പ്രതിനിധീകരിക്കുന്നുണ്ട്. വായനയുടെ കരുത്തില്‍ നാഗരികതകള്‍ പടുത്തുയര്‍ത്തിയവരും വായനയുടെ സ്വാധീനം ഭയന്ന് ശ്രവണപുടങ്ങളില്‍ ലോഹം ഉരുക്കിയൊഴിച്ചവരും ചരിത്രത്തിലുണ്ട്. ഏത് രൂപത്തിലായാലും അറിവിനോടുള്ള അഭിനിവേശത്തെ സര്‍ഗാത്മകമായി സമീപിച്ചവര്‍ മാത്രമേ വികാസത്തിന്റെയും അതിജീവനത്തിന്റെയും ഗിരിശൃംഖങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളൂ.
വായിക്കാന്‍ സമയമില്ലെന്ന് പറയുന്നയാള്‍ ബുദ്ധിപരമായി ആത്മഹത്യ ചെയ്തവനാണെന്നാണ് തോമസ് ഡ്രെയറുടെ പക്ഷം. അറബ് ചിന്തകന്‍ ആഇദുല്‍ ഖറനിയുടെ ‘വിഷാദരോഗം ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ള ദിവ്യൗഷധമാണ് വായന’ എന്ന കണ്ടത്തല്‍ കൂടി ഇതിനോട് ചേര്‍ത്ത് ആലോചിക്കുക. എഴുത്തുകാരന്‍ പുസ്തകം തുടങ്ങുന്നേയുള്ളൂ അത് പൂര്‍ത്തിയാക്കുന്നത് വായനക്കാരാണ് എന്ന സാമുവല്‍ ജോണ്‍സന്റെ തീര്‍ച്ചപ്പെടുത്തല്‍ വൈജ്ഞാനിക പ്രസരണത്തിന്റെ ചാക്രികതയിലാണ് ഊന്നുന്നത്. ”ഒരു കൂട്ടം വായനക്കാരെ കാണിച്ചു തരൂ, എന്നാല്‍ ലോകത്തെ ചലിപ്പിക്കാവുന്ന ഒരു ജനതയെ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരാം”എന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഐതിഹാസികമായ പ്രഖ്യാപനം ഇവിടെ പ്രസക്തമാണ്.

tumblr_mqdxa2A9t71qmow72o1_500വായനയുടെ ചരിത്രം  
പ്രപഞ്ച വായനയിലെ പരിണാമപ്രക്രിയകളാണ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ നാഴികക്കല്ലുകളായി വര്‍ത്തിച്ചത്. ചിത്രാലംകൃത ലിപിയുടെ വായനയിലൂടെയാണ് വായന അനുഭവമാകുന്നത്. പതിനായിരത്തോളം ഭാഷകളിലും ഉപഭാഷകളിലുമായി തയ്യാറാക്കപ്പെട്ട എണ്ണമറ്റ പുസ്തകങ്ങള്‍ ജ്ഞാന തേട്ടത്തിന്റെ മാര്‍ഗങ്ങളില്‍ അത്താണികളായി. അവയുടെ വായനയിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ജ്ഞാനികള്‍ അറിവിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്. കണ്‍ഫ്യൂസസും പ്ലാറ്റോയും അരിസ്റ്റോട്ടിലുമെല്ലാം ഈ വിപ്ലവത്തിന്റെ വക്താക്കളും പ്രചാരകരുമായി മാറിയതോടെ മാനവിക ചരിത്രത്തിലെ ധൈഷണിക മുന്നേറ്റത്തിന്റെ വേഗം വര്‍ധിച്ചു. സാക്ഷരത ജനകീയമായിരുന്നില്ലെങ്കിലും സമൂഹത്തിലെ വിദ്യാസമ്പന്നര്‍ ഇതര വിഭാഗങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കുന്നതിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. അംഗുലീ പരിമിതരായ അഭ്യസ്ഥവിദ്യര്‍ ഭൂരിപക്ഷം വരുന്ന പൊതുസമൂഹത്തെ അടക്കി വാണിരുന്ന ഈ ദുരവസ്ഥക്ക് സ്ഥായിയായ പരിഹാരമുണ്ടായത് അഭ്യസ്ഥവിദ്യര്‍ ഭൂരിപക്ഷം വരുന്ന പൊതിസമൂഹത്തം അടക്കി വാണിരുന്ന ഈ ദുരവസ്ഥക്ക് സ്ഥായിയായ പരിഹാരമുണ്ടായത് എ.ഡി ഏഴാം നൂറ്റാണ്ടിന്റെ ആദ്യപാതത്തില്‍ ഖുര്‍ആന്റെ അവതരണം ആരംഭിച്ചതോടെയാണ്.
‘ഇഖ്‌റഅ്’ എന്ന പ്രഥമ പ്രഖ്യാപനത്തിലൂടെ മോചനത്തിന്റെ വാതായനം തുറന്ന ഖുര്‍ആന്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ബാലപാഠങ്ങള്‍ സമൂഹത്തിന് പരിചിതമാകണമെങ്കില്‍ വായന അനിവാര്യമാണെന്ന തത്വമാണ് അനുവാചക സമക്ഷം സമര്‍പ്പിച്ചത്. വായനക്ക് ഉപാസനയെന്ന പരിപ്രേക്ഷ്യം നല്‍കിയതോടെ പ്രവാചക(സ്വ)യുടെ കാലത്ത് ഖുര്‍ആനിക ദര്‍ശനങ്ങള്‍ ഇരുപതിലേറെ രാജ്യങ്ങളിലെ ജനങ്ങളുടെ വേദവാക്യമായി മാറി. ഹദീസ് ക്രോഡീകരണവും ഇസ്‌ലാമിക ലോകത്ത് തുടര്‍ന്നുണ്ടായ വൈജ്ഞാനിക നവോത്ഥാനവും ഗ്രന്ഥങ്ങളുടെ വസന്തക്കാലത്തെയാണ് സമ്മാനിച്ചത്. മുസ്‌ലിം നാഗരികതയുടെ ഈറ്റില്ലമായ ബഗ്ദാദിലും ദമസ്‌കസിലുമെല്ലാം അക്കാലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങളിലുള്ള ലൈബ്രറികള്‍ സര്‍വ്വസാധാരണമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ താര്‍ത്താരികളും പതിനാലാം നൂറ്റാണ്ടില്‍ കുരിശ് പോരാളികളും ഇത്തരം അതിന്റെ സൂക്ഷിപ്പുകാരെ കൂട്ടകശാപ്പിന് വിധേയമാക്കി. അറബ് ലോകത്തെ വായന അവസാനിച്ചപ്പോഴാണ് മഹത്തായ മുസ്‌ലിം നാഗരികത ചാരമായിത്തീര്‍ന്നത് എന്നതും ഈ ചരിത്രത്തിന്റെ ബാക്കിപത്രമാണ്.
ഇസ്‌ലാമിക നവോത്ഥാനത്തിനു ബദല്‍ കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് ഇന്നുകാണുന്ന യൂറോപ്യന്‍ അപ്രമാദിത്വത്തുന് ശിലപാകിയ സാംസ്‌കാരിക നവീകരണത്തിന് നാന്ദി കുറിച്ചത്. പൗരോഹിത്യത്തിന്റെ കരവലയത്തിലകപ്പെട്ട് ക്രൂരമായ ഇന്‍ക്വിസിഷനുകള്‍ക്ക് നിധേയമായ പാശ്ചാത്യന്‍ പണ്ഡിതരെ ചിന്താപരമായി സ്വതന്ത്രരാക്കുകയാണ് ആധുനിക നവോത്ഥാനം ചെയ്യുന്നത്. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ട് ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ദൃശ്യമായ നവോത്ഥാന(ൃലിമശമെിരല) കാല്‍പനിക(ൃീാമിശേര) ജ്ഞാനോദയ(ലിഹശഴവലേിാലി)േ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമായി പ്രകാശിതമായ ഗ്രന്ഥങ്ങളുടെ ജനകീയതയും വായനയുമാണ് യൂറോപ്പില്‍ പരിവര്‍ത്തനത്തിന്റെ കണ്ടുപിടുത്തത്തോടെ വായനാരംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ വ്യാപനം ശാസ്ത്രീയ സാങ്കേതിത വളര്‍ച്ചയുടെ ഗതിവേഗം കൂട്ടി.

4679289830_8728d0ecf6_nവായനയുടെ ഗുണങ്ങള്‍
അനുവാചകര്‍ക്ക് വായന നല്‍കുന്ന പോസിറ്റീവ് എനര്‍ജിയെക്കുറിച്ച് മന:ശാസ്ത്രജ്ഞന്മാര്‍ ഏറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആത്മീയവും ഭൗതകവുമായ നിരവധി നേട്ടങ്ങള്‍ നമുക്ക് വായനയിലൂടെ ലഭിക്കുമെന്നാണ് അത്തരം പഠനങ്ങള്‍ തെളിയിക്കുന്നത്.
1. മനസ്സിന് ഉണര്‍വ് നല്‍കുന്നു
ശാരീരികാരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണെന്ന പോലെ ബൗദ്ധികമായ ഉന്മേഷത്തിനും അത്യാവശ്യം ചില പരിചരണങ്ങള്‍ നല്‍കേണ്ടതുണ്ട്. വായന അതില്‍ പ്രധാനമാണ്. നിര്‍ജീവായ മനസിനുടമകള്‍ക്ക് മാരകമായ രോഗങ്ങള്‍ ബാധിക്കാനിടയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചെസ് കളിക്കുന്നതിലൂടെയും മറ്റും ഇതിനെ മറികടക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഈയിടെ വായനയും അല്‍ഷിമേഴ്‌സ് പോലുള്ള മാറാവ്യാധികള്‍ക്ക് പരിഹാരമാണെന്ന് കണ്ടെത്തിയുട്ടുണ്ട്.
2. മാനസിക പിരിമുറുക്കം ലഘൂകരിക്കാം
എത്ര വലിയ മാനസിക പിരിമുറുക്കവുമാകട്ടെ, സാഹിത്യസമ്പുഷ്ടവും സദാചാര സന്ദേശ വാഹികളുമായ നോവല്‍, കഥ, കവിത തുടങ്ങിയ രചനകള്‍ക്ക് അവയെ ഇല്ലാതാക്കാനുള്ള ശക്തിയുണ്ട. ശാരീരികാരോഗ്യത്തെ ഗുരുകരമായി ബാധിക്കുന്ന കോര്‍ട്ടിസോള് പോലുള്ള സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കൂറക്കാനുള്ള ഉത്തമ മാര്‍ഗമാണ് വായന. ബ്രിട്ടനില്‍ ചില മന:ശാസ്ത്ര വിദഗ്ധര്‍ നടത്തിയ പരീക്ഷണം പ്രത്യേക പരാമര്‍ശമര്‍ഹിക്കിന്നുണ്ട്. ഒരു സംഘം ആളുകളെ മാനസിക ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യങ്ങളില്‍ വ്യാപരിക്കാന്‍ വിട്ടു. തുടര്‍ന്ന് വിവിധ രൂപത്തിലുള്ള മൂന്ന് പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നല്‍കി. വീഡിയോ ഗെയിമുകളാണ് ആദ്യവിഭാഗത്തിന് പിരിമുറുക്കം കുറയാനായി കൊടുത്തത്. രണ്ടാം വിഭാഗത്തിന് ഗാനങ്ങളും മറ്റും ചിലര്‍ക്ക് വായനക്കാവശ്യമായ പുസ്തകങ്ങളും മറ്റും ചിലര്‍ക്ക് വായനക്കാവശ്യമായ പുസ്തകങ്ങളും നല്‍കി. അത്ഭുതകരമെന്നു പറയട്ടെ, ഇതര മേഖലകള്‍ തെരഞ്ഞെടുത്തവരെക്കാള്‍ എഴുപതു ശതമാനത്തോളം മാനസിക സമ്മര്‍ദ്ദമാണ് വായനയില്‍ മുഴുകിയവരില്‍ കുറഞ്ഞതായി കണ്ടെത്തിയത്.
3. ഓര്‍മശക്തി വര്‍ദ്ധിക്കുന്നു
ഓര്‍മക്കുറവ് സര്‍വരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. വായനാശീലം ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓര്‍ക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വായന ചെയ്യുന്നത്. ഓരോ ഓര്‍മ്മയും മസ്തിഷ്‌കത്തില്‍ പുതിയ ഇടങ്ങള്‍ നിര്‍മ്മിക്കുകയും നിലവിനുള്ളവക്ക് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യും. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയവ വീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമാണ് വായന.
4. ശ്രദ്ധ കേന്ദ്രീകരണം കാര്യക്ഷമമാക്കുന്നു
തിരക്കുകള്‍ ആധുനിക മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുകയെന്നത് ഇക്കാലത്തെ പതിവാണ്. ജോലി ചെയ്യുന്നു, സംഗീതം കേള്‍ക്കുന്നു, മെയില്‍ പരതുന്നു, ചാറ്റു ചെയ്യുന്നു, വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും കണ്ണോടിക്കുന്നു ഇങ്ങനെ എത്രയെത്ര പ്രവര്‍ത്തനങ്ങളാണ് നാം ഒരേ സമയം ചെയ്ത് തീര്‍ക്കുന്നത്. ശ്രദ്ധകേന്ദ്രീകരണത്തിനും ഇത് ഏറെ വിഘാതം സൃഷ്ടിക്കുന്നു. എന്നാല്‍ വായനയിലൂടെ ഏകാഗ്രത കണ്ടത്തുന്നവര്‍ക്ക് ഉദ്ദേശിച്ച രൂപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴുയുമെന്നാണ് മന:ശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.
5. വിവേചന ബുദ്ധി വളര്‍ത്തുന്നു
മികച്ച അവസരങ്ങളും സാമ്പത്തിക സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വിവേചനബോധം കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാത്തവരുണ്ട്. പ്രതിസന്ധികളും പ്രാരാബ്ധങ്ങളും അഭിമുഖീകരിക്കുമ്പോള്‍ പതറുന്നവരാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും. എന്നാല്‍ വായിക്കുന്നതിലൂടെ വിവേചന ബുദ്ധിക്ക് മികച്ച നിലയിലെത്താന്‍ കഴിയും. ‘അറിവുള്ളവര്‍ കാര്യങ്ങള്‍ വിവേചിച്ചറിയുന്നു’ എന്നതാണല്ലോ നടപ്പുശീലം.

ഉമൈര്‍ ബുഖാരി

LEAVE A REPLY

Please enter your comment!
Please enter your name here