വഹാബികളെ പൊളിച്ചടക്കി പെണ്‍കുട്ടിയുടെ മറുപടി

0
2383

ശഫ്‌ന സഹല എഴുതുന്നു

badar new
മുടി മുറിപ്പിക്കണം എന്നും പറഞ്ഞു ബാര്‍ബര്‍ ഷോപ്പിലേക്ക് ഇറങ്ങുകയായിരുന്ന ഇക്കയുടെ മുഖമടച്ചൊന്നു കൊടുത്തു. പകച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കുന്ന ഇക്കയെ കാണുമ്പോള്‍ പുച്ഛമാണ് തോന്നിയത്. സ്വന്തം മുടി വെട്ടാന്‍ പോലും കഴിവില്ലാത്ത, സ്വന്തം ആവശ്യത്തിനു മറ്റൊരു ബാര്‍ബര്‍നെ ആശ്രയിക്കുന്നവന്റെയടുത്തേക്കാണോ ഇവരൊക്കെ മുടിവെട്ടിക്കാന്‍ പോകുന്നത്? ഷെയിം!! ഫീലിംഗ് സ്റ്റുപ്പിട്!!
പ്രസവ വേദന വന്നപ്പോള്‍ താത്തയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാപ്പയോട് വെറുപ്പാണ് തോന്നിയത്. സ്വന്തം പ്രസവം എടുക്കാന്‍ കഴിയാതെ മറ്റൊരു ഡോക്ടര്‍നു മുന്നില്‍ നഗ്‌നയായി കടന്നു കൊടുത്ത ഒരു കഴിവും ഇല്ലാത്ത ഡോക്ടറുടെ അടുത്തേക്കാണ് വേദന കൊണ്ട് പിടയുന്ന താത്തയെയുമെടുത്ത് വാപ്പ പോകുന്നത്!
സ്വന്തം മകന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ ആയുസ്സ് നീട്ടി നല്‍കണേ എന്നു പ്രാര്‍ഥിക്കാന്‍ സാക്ഷാല്‍ ദൈവത്തിന്റെ ഭവനമായ മക്കയിലേക്ക് പുറപ്പെടുന്ന അമ്മാവനെ എന്തു വിളിക്കണം? സ്വന്തം വീട്ടിലേക്ക് അഥിതിയായി കടന്നു വന്ന ഹാജിമാരുടെ തലയിലേക്ക് ക്രെയിനുകള്‍ പൊട്ടി വീണു തല പൊട്ടി മരിച്ചപ്പോള്‍ രക്ഷിക്കാന്‍ കഴിയാത്ത പടച്ചവന്റെ മുന്നില്‍ പോയി പ്രാര്‍ഥിക്കുന്നു സ്റ്റുപ്പിട് അങ്കിള്‍!!
ദൈവത്തെ ഓര്‍ക്കുമ്പോളാണ് കൂടുതല്‍ സഹതാപം.. സ്വന്തം മതം സ്ഥാപിക്കാന്‍ തടസ്സം നില്‍ക്കുന്നവരെ പരാജയപ്പെടുത്താന്‍ പ്രവാചകനോട് യുദ്ധം ചെയ്യാന്‍ കല്‍പ്പിക്കുന്നു. ആ യുദ്ധത്തില്‍ സ്വന്തം വിശ്വസികളെ വരെ കൊലക്ക് കൊടുക്കുന്നു.. ആ ശത്രുക്കളെ ഈ ലോകത്ത് ജനിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നില്ലേ? അല്ലെങ്കില്‍ അവര്‍ മരിച്ചു പോട്ടെ എന്ന് അവിടെയിരുന്ന് ഉത്തരവിട്ടാല്‍ പോരായിരുന്നില്ലേ? എന്തിനായിരുന്നു വെറുതെയൊരു യുദ്ധം? ഒരു രക്തച്ചൊരിച്ചില്‍?
പ്രിയപ്പെട്ട സഹോദരീ,, ഇത് അല്ലാഹുവിന്റെ മതമാണ്. അവനു കാര്യങ്ങള്‍ ചെയ്യാന്‍ അവന്റെതായ രീതികളും, യുക്തികളുമുണ്ട്. വഹാബീ മതത്തിന്റെ ചിന്തയില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേക്കില്ല. ലോകത്തെ സുന്നികള്‍ ആരും തന്നെ പടച്ച റബ്ബിനെയല്ലാതെ ആരാധിക്കുന്നില്ല. അല്ലാഹു നല്‍കിയ കഴിവ് കൊണ്ടല്ലാതെ ആര്‍ക്കും സഹായിക്കാന്‍ പറ്റുമെന്ന് ഒരാള്‍ പോലും വിശ്വസിക്കുന്നില്ല. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായ മഹത്തുക്കളെ മുന്‍നിര്‍ത്തിയാണ് സുന്നികള്‍ സഹായം തേടുന്നത്. ഉഹുദ് മലയുടെ മുകളില്‍ തിരുനബിയും കൂട്ടരും നില്‍ക്കുമ്പോള്‍ ചെറുതായി പ്രകമ്പനം കൊണ്ട ഉഹുദിനോട് ഏയ് ഉഹദ്! നിന്റെ മുകളില്‍ നില്‍ക്കുന്നത് അല്ലാഹുവിന്റെ പ്രവാചകനാണ്! മറ്റൊരാള്‍ പ്രവാചകരുടെ കൂട്ടുകാരനാണ്‍! മറ്റൊരാള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജീവന്‍ വെടിയാന്‍ പോകുന്ന രക്ത സാക്ഷിയാണ്. അത് കൊണ്ട് തന്നെ അനങ്ങാതിരിക്കുക എന്ന് പറഞ്ഞ ചരിത്രം ഓര്‍ക്കുന്നില്ലേ? ഇവിടെ അവരെയൊക്കെ മുന്‍ നിര്‍ത്തിയാണ് തിരു നബി പടച്ചവനോട് സഹായം ചോദിച്ചത്. പടച്ചവനോട് നേരിട്ട് പറയാന്‍ അറിയാത്തത് കൊണ്ടല്ല. നമുക്കുള്ള പാഠമാണ്. ഈസാ നബി (അ) നു ജന്മം നല്‍കാന്‍ മറിയം ഗര്‍ഭിണി ആവട്ടെ എന്ന് കല്പിച്ചാല്‍ മാത്രം മതിയായിരുന്നു. പക്ഷെ, ജിബ്രീല്‍ മാലാഖയെ കൊണ്ട് മറിയമിന്റെ ഉദരത്തിലേക്ക് ഊതാന്‍ കല്‍പ്പിക്കുകയായിരുന്നു പടച്ച റബ്ബ്. ഇതിനര്‍ത്ഥം സ്വന്തമായി ചെയ്യാന്‍ അല്ലാഹുവിനു കഴിവില്ല എന്നാണോ?
ഏത് നിസ്സാര കാര്യത്തിനും ബദ്രീങ്ങളെ രക്ഷിക്കണേ എന്ന് വിളിക്കുന്ന നാട്ടിലെ പടു വൃദ്ധകള്‍ക്ക് പോലുമറിയാം ഞങ്ങള്‍ പറയുന്നത് ബദ്രീങ്ങള്‍ ദൈവമല്ലെന്നും അല്ലാഹു അവര്‍ക്ക് നല്‍കിയ കഴിവ് കൊണ്ട് ഞങ്ങളെ രക്ഷിക്കണേ എന്നുമാണെന്ന്. മരണ സമയത്ത് പോലും ഇങ്ങനെ വിളിച്ചു പറയുന്ന ഉമ്മമാര്‍ക്ക് ഉറപ്പാണ്.. അവരുടെ സഹായത്താല്‍ കലിമത്തു തൗഹീദ് ഉച്ചരിച്ച് മരിക്കാന്‍ ഞങ്ങള്‍ക്കാവുമെന്ന്. അങ്ങനെ വിളിച്ച് ദിക്ര്! ചൊല്ലി മരിക്കുന്ന ധാരാളം ഉമ്മമാരെ കാണണമെങ്കില്‍ സുന്നി കുടുംബങ്ങളില്‍ ജനിക്കണം! ഇവരെയൊക്കെ മുഷ്രിക്കീങ്ങളാണ് എന്ന് പ്രഖ്യാപിച്ച് സ്വന്തം ഈമാനിനെ നഷ്ട്‌പ്പെടുത്താതെ ദീന്‍ പഠിക്കാന്‍ സഹോദരി ശ്രദ്ധിക്കുമല്ലോ. മണ്ടത്തരങ്ങള്‍ എഴുതി വിടുമ്പോള്‍ ലൈക്കും കമന്റും തരാന്‍ കൂടെ ഉണ്ടായിരുന്നവര്‍ നാളെ പടച്ചവന്റെ കോടതിയില്‍ ഒരുമിച്ചുണ്ടാവില്ല.
ബദ്രീങ്ങളെ ബറകത്തിനാല്‍ എമയ് കാക്കണം യാ റബ്ബനാ..

LEAVE A REPLY

Please enter your comment!
Please enter your name here