2017 ആഗസ്റ്റ് 25 മുതല്‍ ഇത് വരെ ബംഗ്ലാദേശിന്റെ തെക്ക്, കിഴക്ക് ഭാഗത്തെത്തിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെയെണ്ണം 60,000 ലധികമാണ്. ഇതൊരു വര്‍ഗീയ ഉന്മൂലനമല്ലേയെന്നാണ് അമേരിക്കയിലെ നൊന്‍ പ്രോ ഫിറ്റ് ഓര്‍ഗനൈസേഷനിലെ അംഗമായ ഡോ.ആരോണ്‍ ജാക്‌സണ്‍ ചോദിക്കുന്നത്. ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പത്തുള്ളയാളാണദ്ദേഹം.
2010 ലെ ഭൂകമ്പത്തെ തുടര്‍ന്ന് അദ്ദേഹം ‘ഹെയ്ത്തി’ യിലായിരുന്നു. പക്ഷേ കോക്‌സ് ബസാറില്‍ കണ്ട കാഴ്ച അദ്ദേഹത്തെ കോരിത്തരിപ്പിച്ചത്രെ. മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ചേക്കേറിയ റോസ്റ്റുകള്‍ക്കിടയിലെ ഒരു ഡോക്ടറുടെ അനുഭവമായി അദ്ദേഹം തന്റെ അനുഭവത്തെ വിവരിക്കുന്നുണ്ട്. 60,000ത്തിലധി കം അഭയാര്‍ത്ഥികളാണ് ‘ശാന്റി’ യിലേക്ക് കുടിയേറിയത്. ഇവരെ സന്ദര്‍ശിച്ച ആരോഗ്യവകുപ്പിനും, ഡിപ്ലോമിസ്റ്റുകള്‍ക്കും, ജേര്‍ണലിസ്റ്റുകള്‍ക്കും, സഹായ സന്നദ്ധ സംഘടനകള്‍ക്കും പറയാനുള്ളത് അഭയാര്‍ത്ഥി ക്യാമ്പിലെ ഭീകരമായ അന്തരീക്ഷത്തെക്കുറിച്ചായിരുന്നു. ക്യാമ്പിലെ ഓരോരുത്തര്‍ക്കും അതിര്‍ത്തിക്കപ്പുറത്തെ കദനകഥകള്‍ ഒരുപാടു പറയാനുണ്ട്.
ഏഴു വയസ്സു തികച്ച മുഹമ്മദ് ത്വയ്യിബിന് നഗ്നത മറക്കാനുള്ള തുണിപോലുമില്ല. മ്യാന്മറിലെ അധികാരിവര്‍ഗം അവനെ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ടത്രെ. അവന്റെ ലൈംഗിക ശേഷി പോലും അവര്‍ നശിപ്പിച്ചു. ഇത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എട്ടു മക്കളുടെ ഉമ്മയായ, 50 വയസ്സു പ്രായമുള്ള ഷാജഹാന്‍ ബീഗത്തിനും ചിലത് പറയാനുണ്ടായിരുന്നു. ത്വയ്യിബിന്റെ വീടിനടുത്തു തന്നെയായിരുന്നത്രെ ഇവരുടെ വീടും. അതായത് ബംഗ്ലാദേശ് അതിര്‍ത്ഥിക്കടുത്ത്. ഒരു ദിവസം രാത്രി ഞാന്‍ വീടിന് പുറത്തായിരുന്നപ്പോള്‍ വീടിനു മുകളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. വീട് കത്താന്‍ തുടങ്ങി. ഉറങ്ങിക്കിടന്നിരുന്ന എന്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍… അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അഭിഭാഷകര്‍ക്ക് നേരെ അവളൊരു പേപ്പര്‍ നീട്ടി. കോക്‌സ് ബസാറിലെ ജില്ലാആശുപത്രിയിലെ സര്‍ജറി യൂണിറ്റിന്റെ കണക്കുകള്‍ പ്രകാരം ഷാജഹാന്‍ ബീഗം സെപ്തംബര്‍ 12നും 23നുമിടയില്‍ നിരവധി തവണ ചികിത്സ തേടിയെന്നതിന്റെ കണക്കുകളായിരുന്നു അത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി. ഈ സമയത്ത് ബംഗ്ലാദേശ് മ്യാന്മറുമായി അതിര്‍ത്ഥി പങ്കിടുന്ന ഭാഗത്തെ റോഡില്‍ അഭയാര്‍ത്ഥികളുടെ വന്‍നിരയായിരുന്നു. 35 വയസ്സുള്ള സാബിറാ ബീവിക്കും കുടുംബത്തിനും താമസിക്കാനൊരിടം കിട്ടിയത് മൂന്നു ദിവസം റോഡില്‍ നിന്നതിന്ന് ശേഷമായിരുന്നു. 33 വയസ്സുള്ള സുബൈര്‍ അവന്റെ കൈകള്‍ ‘കച്മ’ (ചുവപ്പും വെളുപ്പും കലര്‍ന്ന പാരമ്പര്യ കോട്ടണ്‍ വസ്ത്രം) കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. കയ്യിലെ കര്‍ചീഫ് നീക്കിയപ്പോഴാണ് ചെത്തി മാറ്റപ്പെട്ട വിരലുകള്‍ ശ്രദ്ധയില്‍ പതിഞ്ഞത്, ഒരു മെറ്റല്‍സ്ട്രിപ്പ് വിരലുകളുടെയറ്റത്ത് കുടുക്കി വച്ചിരിക്കുന്നു, ‘ബുള്ളറ്റുകളെന്റെ വിരല്‍ തുമ്പ് അടര്‍ത്തിമാറ്റി’ മ്യാന്മര്‍ സൈന്യത്തിന്റെ അഴിഞ്ഞാട്ടത്തില്‍ അദ്ദേഹത്തിന് തന്റെ കുടുംബത്തെ മുഴുവനും നഷ്ടമായി. ആഗോള മനുഷ്യാവകാശ കമ്മീഷന്റെ ഉദ്ധരണികള്‍ പ്രകാരം കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ 6,00,000 ത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശിലേക്ക് നീങ്ങിയത്. 1978 മുതല്‍ തുടര്‍ന്നുള്ള നാലു പതിറ്റാണ്ടിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണിത്. അതിലുപരി കിരാതമായ നിരവധി അക്രമങ്ങള്‍ക്കും റോഹിംഗ്യകള്‍ ഇരകളാകുന്നു.
ഒരുപാടു വ്യാഖ്യാനങ്ങളാണ് ഈ വിഷയത്തിലുള്ളത്. നിരാശാജനകമെന്നു പറയാം ഒന്നും അടിസ്ഥാനമാക്കാന്‍ പറ്റില്ല, ഒന്നിനും തെളിവില്ല. ചില ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് മ്യാന്മറിന്റെ സ്വാതന്ത്ര സമയത്ത് റോഹിംഗ്യകള്‍ ബ്രട്ടീഷുകാരോട് താദാത്മ്യം പുലര്‍ത്തി, മ്യാന്മറണെങ്കില്‍ ബ്രിട്ടനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ജപ്പാന്റെ കൂടെയും. ഇതാണ് റോഹിംഗ്യകളെ കുറിച്ച് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാര്‍ത്ത. ഇക്കാരണത്താലാണു റോഹിംഗ്യകള്‍ കിരാതമായ ഈ അക്രമങ്ങള്‍ക്ക് ഇരയാവുന്നതെന്നാണ് ഒരു കൂട്ടരുടെ വാദം. 1948-1961 വരേയുള്ള കാലഘട്ടത്തില്‍ റോഹിംഗ്യകള്‍ക്ക് പാര്‍ലമെന്റില്‍ അംഗീകാരമുണ്ടായിരുന്നു. പക്ഷേ 1974ല്‍ സാഹചര്യം മാറി, പിന്നീട് ‘നാഷണല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ’ അവതരിപ്പിക്കപ്പെട്ടു. റോഹിംഗ്യകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഒന്നെന്നായി നഷ്ടപ്പെടാന്‍ തുടങ്ങി, ക്രമേണ അവരുടെ പൗരത്വം റദ്ദാക്കപ്പെട്ടു. 1977 ‘നാഗ്മിന്‍ ഓപ്പറേഷന്‍ ഡ്രാഗണ്‍ കിംഗ്’ എന്ന ക്യാമ്പിനു തുടക്കമിട്ടു. അത് വിദേശികളെ ലക്ഷ്യമിട്ടായിരുന്നു നടന്നത്, 1978-ല്‍ ആദ്യത്തെ അക്രമവും അരങ്ങേറി. 2,00,000ത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി. ഇത്ര വലിയ കൂട്ടപ്പാലായനം മുമ്പുണ്ടായിട്ടില്ലെന്നാണ് അഭയാര്‍ത്ഥികളിലൊരാളായ നൂറുല്‍ ഇസ്‌ലാമിന്റെ സാക്ഷ്യം.
മ്യാന്മറിന്റെയും ബംഗ്ലാദേശിന്റെയുമിടയിലെ അതിര്‍ത്തി പ്രദേശം ഏകദേശം 271 കിലോമീറ്ററോളമുണ്ട്. ഇതില്‍ 54 കിലോമീറ്റര്‍ നദികളാണ്. 11 കേന്ദ്രങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാറിന്റെ കൃത്യമായ നിരീക്ഷണത്തിലാണ്. ഇവയിലൂടെയാണ് അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്കു കടക്കുന്നത്. മറ്റെരു സന്തോഷകരമായ വാര്‍ത്ത ലോകം മുഴുവന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ മൗനം പാലിച്ചപ്പോള്‍ ഇനിയും 2,00,000 അഭയാര്‍ത്ഥികള്‍ വന്നാലും തങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്ന ബഗ്ലാദേശ് ഗവണ്‍മെന്റിന്റെ വാക്കുകളാണ്. കഴിഞ്ഞ നവംബര്‍ 15ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പാര്‍ലിമെന്റില്‍ സംസാരിച്ചത് മുന്‍പുള്ള 40,000 അഭയാര്‍ത്ഥികളെയും കൂട്ടി ഇപ്പോള്‍ ഒരുമില്യണിലധികം റോഹിംഗ്യകള്‍ ബഗ്ലാദേശിലുണ്ടെന്നതായിരുന്നു. ആഗസ്റ്റ് 25 മുതല്‍ പുതിയ അക്രമങ്ങള്‍ ഉണ്ടാവാന്‍ കാരണം റോഹിംഗ്യകളിലെ വിഘടിത ഗ്രൂപ്പായ എ.ആര്‍.എസ്.എ (അറാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി)
ബേീബ്, തോക്ക് മുതലായ മാരകായുധങ്ങളുമായി നോര്‍ത്ത് റാഖിനയില്‍ മൂന്നിലധികം പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ചതായിരുന്നു. ആയിരക്കണക്കിന് പാവം മുസ്‌ലിംകള്‍ അറുംകൊല ചെയ്യപ്പെട്ടു. അക്രമകാരികളായ വിഭാഗം വളരെ ചെറിയ വിഭാഗമാണ്, ഇവര്‍ ഇടയ്ക്കിടെ ഗവര്‍ണ്‍മെന്റിനെ പ്രകോപിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെയാക്രമണം നിരപരാധികള്‍ക്ക് നേരെയും. ഇവരുടെ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യഥാര്‍ത്ഥത്തില്‍ മ്യാന്മര്‍ സര്‍ക്കാര്‍ വാദിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സിലെ യു.എന്‍ സ്‌പെഷല്‍ റിപ്പോര്‍ടര്‍ പറയുന്നത് പ്രകാരം 258 റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ പെടുന്നനെ അപ്രത്യക്ഷമായി, ചിലത് കത്തിച്ചാമ്പലായി. യു.എന്‍ ഹൈകമ്മീഷണറുടെ നിരീക്ഷണ പ്രകാരം മ്യാന്മറില്‍ നടത്തുന്നത് -എത്തിനിക് ക്ലെന്‍സിംഗി- ന്റെ ടെക്സ്റ്റ്ബുക്ക് മോഡലായിരുന്നുവെന്നതാണ്.

ക്യാമ്പിലെ അവസ്ഥ
ഓരോ അഭയാര്‍ത്ഥികളുടെ ചുമലിലും രണ്ടോ, മൂന്നോ ബാഗുകളുണ്ടാവും. 30 മുതല്‍ 80 വരേ വിലയുള്ള മ്യാന്മര്‍ കറന്‍സി നല്‍കിയിട്ടാണവര്‍ ക്യാമ്പിലത്തുന്നത്. 10 വയസ്സു തികയാത്തവര്‍ക്ക് വരേ പണമടക്കണം. പകുതിയിലധികം തുകയും ബോട്ട് കയറാനാണ്. ചിലപ്പോള്‍ അത്രയും തുക ബംഗ്ലാദേശിലെ കുടുംബക്കാരോ, സേവന സംഘടനകളോ ഏറ്റടുക്കും. പുഴ കടക്കാന്‍ ഒരു കുടുംബം നല്‍കിയത് 50,000 മ്യാന്മര്‍ ‘ക്യാറ്റ’ ആണ്.
19 വയസ്സുള്ള നൂര്‍ഖായിദയെന്ന യുവതിയുടെ കുടുംബം നല്‍കിയത് 25,000 ക്യാറ്റായിരുന്നു. അതിനിടയിലാണ് ഷക്കീറയെന്ന സ്ത്രീ വികാരഭരിതയായി ഒരു ഫോട്ടോ കൈമാറിയത്. പത്തുപേരടങ്ങുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ഇന്നതില്‍ ബാക്കിയുള്ളത് 27 വയസ്സുള്ള ഷക്കീറയും തന്റെ ഒരു പൊന്നു മോളും മാത്രം, ബാക്കി എട്ടുപേരെ അതിക്രൂരമായി അവളുടെ മുന്നിലിട്ട് ലൈംഗിക ചൂഷണത്തിനും അക്രമണങ്ങള്‍ക്കുമിരയാക്കി കൊന്നുകളഞ്ഞത്രെ. ക്യാമ്പിലെ ഓരോ അംഗങ്ങള്‍ക്കും ഒട്ടനവധി തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. അവകളെല്ലാം മ്യാന്മര്‍ ഗവണ്‍മെന്റ് നല്‍കിയതാണത്രെ. പക്ഷേ നല്‍കപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡില്‍ ബംഗാളികളും മറ്റുമായാണ് അവരെ പരിചയപ്പെടുത്തിയിരിക്കുന്നത്. അത്തരം വ്യത്യസ്ഥ കാര്‍ഡുകളവരിലുണ്ട്. ഇവരുടെയെല്ലാം മാതാ-പിതാക്കള്‍ റോഹിംഗ്യകളാണ്. 1950-ലെ ‘എമര്‍ജന്‍സി ഇമിഗ്രേഷന്‍ ആക്ടും’, നാഷണല്‍ രജിസ്ട്രല്‍ സര്‍ടിഫിക്കറ്റും മക്കളായ ഇവരെ സ്വരാജ്യത്തുനിന്ന് പുറത്താക്കി. സെയിന്‍ഡീപരാനില്‍നിന്നു വന്ന-ഇസ്മത് അറ-ബംഗ്ലാദേശിലേക്കുള്ള യത്രക്കിടയില്‍ പറയുന്ന ചില നീറുന്ന സംഭവങ്ങളുണ്ട്. സുന്ദരമായ അവളുടെ ഓല മേഞ്ഞവീട് മ്യാന്മര്‍ റോക്കറ്റ് ലേബര്‍ പതിച്ച് കത്തിച്ചാമ്പലായി, 13 വയസ്സുള്ള അവളുടെ സഹോദരി വെന്ത് മരിച്ചു, രഹന ബീഗത്തിന്റെ അഞ്ചു സഹോദരിമാര്‍ മരിച്ചതും ഇപ്രകാരം തന്നയായിരുന്നു.
കോക്‌സ് ബസാറിനെ-ടെക്‌നാഫുമായി ബന്ധിപ്പിക്കുന്ന റോഡരികില്‍ 12 അഭയാര്‍ത്ഥി ക്യാമ്പുകളിലായി ഒരു വലിയ സമൂഹം താമസ സൗകര്യത്തിനായി പരക്കം പായുകയാണ്. വലിയവര്‍ മുളങ്കാലുകള്‍ ചുമക്കുന്നത് കണ്ട് കുട്ടികള്‍ അവരെ അനുകരിക്കുന്നു. കോക്‌സ് ബസാറിലെ റോഡില്‍ എട്ടംഗങ്ങളുള്ള കുടുംബത്തോടൊപ്പം നിരാശയായി നില്‍ക്കുകയാണ് സാബിറാ ബാനുവെന്ന മുപ്പത്തഞ്ചു
കാരി. അവര്‍ക്ക് താമസസ്ഥലം കിട്ടിയിട്ടില്ല. ബുദ്ദിടംഗില്‍ നിന്ന് മൂന്നു ദിവസമായി ഞങ്ങള്‍ ഇവിടെയെത്തിയിട്ട്, ഇതുവരെ താമസിച്ചത് ഈ ഉണങ്ങിയ മരച്ചുവട്ടിലാണന്ന് പറഞ്ഞ് അവര്‍ വിതുമ്പി. ഇത്തരത്തില്‍ ഒരുപാടു പേര്‍. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഓരത്തും മറ്റും താമസിക്കുന്ന ഒട്ടനവധി പേരുണ്ട്. കുട്ടികള്‍ വീടു നിര്‍മാണത്തില്‍ വലിയവരെ അനുകരിക്കുന്നു. സാബിറ കൂട്ടിച്ചേര്‍ത്തു. പുതിയ വീടുകളുണ്ടാക്കുന്നത് മുളങ്കാലു കൊണ്ടാണ്. പ്ലാസ്റ്റിക് ഷീറ്റും, ചളിമണ്ണും കൂട്ടി വീട് ഭംഗിയാക്കുന്നു. മണ്‍സൂണിലെ പേമാരിയെ തരണം ചെയ്യാന്‍ ഇവക്ക് സാധ്യമല്ല. അതിലുപരി ഒരല്പം സ്ഥലം പോലും എവിടെയും ബാക്കിയില്ല. എല്ലായിടത്തും മനുഷ്യവിസര്‍ജ്യങ്ങളാണ്, വെള്ളത്തില്‍ ഉയര്‍ന്ന് കിടക്കുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ അസഹ്യമായ ദുര്‍ഗന്ധമാണ് ഉണ്ടാക്കി തീര്‍ക്കുന്നത്. കുട്ടികള്‍ നഗ്നരായിട്ട് തെരുവിലൂടെ നടക്കുന്നു, അങ്ങനെത്തന്നെ കളിക്കുന്നു. ഒരു പ്രശ്‌നവുമില്ല. കുടിവെള്ളം കടുംമഞ്ഞ നിറത്തിലാണ്, ആ വെള്ളം ചില സമയത്ത് കുട്ടികള്‍ക്കിടയില്‍ മാരക രോഗങ്ങള്‍ ഉണ്ടാക്കുകയും അത് ഇവരുടെ മരണത്തിനു കാരണമാവുകയും ചെയ്യുന്നു. ക്യാമ്പിലെ കുട്ടികളെ കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ജാക്‌സണ്‍ അദ്ദേഹത്തിന്റെ ലാപില്‍ നിന്ന് ഒരു വീഡിയോ കാണിച്ചു. ഒരു കൊച്ചു ബാലന്‍, രണ്ടോ മൂന്നോ വയസ്സു പ്രായം. അവന്റെ വീര്‍ത്തുനില്‍ക്കുന്നവയറ്റില്‍ വലിയ മുറിവുകളുണ്ട്. അവനെ കുറിച്ചു ചോദിച്ചപ്പോള്‍ കടുംബത്തിന്റെ മറുപടി ആശ്ചര്യമുളവാക്കി, മ്യാന്മറിലെ സെക്യൂരിറ്റി ഫോര്‍സ് തോക്കിന്റെ അറ്റം കൊണ്ട് കുത്തിനോവിച്ചതാണത്രെ അത്. പുതിയ പ്രശ്‌നം ‘വിര’യാണ്, പല തരം വിരകള്‍, എല്ലാ കുട്ടികളിലും കാണുന്ന പ്രതിഭാസമാണിത്. വട്ടപ്പുണ്ണും, കൊക്കപ്പുഴുവും നിത്യ ചിത്രങ്ങളാണിവിടെ. ഇതാണ് മറ്റെന്തിനേക്കാളും അപകടം. പുഴുക്കള്‍ നിശബ്ദരായ കൊലയാളികളാണ്.
20%-30% വരെ ഭക്ഷണ സാധനങ്ങള്‍ പഴുക്കളാല്‍ സമൃദ്ധമാണ്. കുട്ടികളുടെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിക്കുന്നുവെന്ന് ജാക്‌സന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മയിലേക്കിട്ടു തന്നു. ക്യാമ്പുകളില്‍ 50% ത്തിലധികവും കുട്ടികളാണ്.

നിരാശാജനകം, ഇന്ത്യന്‍ സമീപനം
ബംഗാള്‍ കടലിടുക്കുകളിലൂടെയും മറ്റുമായി കരതേടിവരുന്ന റോഹിംഗ്യകളെ സ്വീകരിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് താല്പര്യം നന്നേ കുറവാണ്. ഇന്ത്യയുടെ നിലപാടില്‍ ബംഗ്ലാദേശിനു ശക്തമായ എതിര്‍പ്പുണ്ട്. റോഹിംഗ്യന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മനപൂര്‍വം മൗനമവലംഭിക്കുകയാണന്നാണു കുറ്റപ്പെടുത്തല്‍. പത്തു വര്‍ഷത്തോളമായി ഇന്ത്യയും-ബംഗ്ലാദേശും തമ്മില്‍ നല്ല ബന്ധമായിരുന്നു നില നിന്നിരുന്നത്. പക്ഷേ റോഹിംഗ്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ് തിരിച്ചയക്കാനിരിക്കുമ്പോള്‍ കാര്യങ്ങള്‍ തലകീഴായ് മറിയുന്നു. 2017 സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ പ്രതിസന്ധി കാര്യമായി ചര്‍ച്ചക്കു വക്കാതിരുന്നതും ഇന്ത്യന്‍ നിലപാടു വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ദാക്കയിലെ മുതിര്‍ന്ന പ്രൊഫസറായ ഇംതിയാസ് അഹ്മദ് പറയുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലോക നേതൃത്വം ഏറ്റെടുക്കാനുള്ള അവസരമായിരുന്നു ഇതെന്നതാണ്. 1970 കളിലെയും 1990കളിലേയും ലോക നേതാക്കള്‍ മ്യാന്മര്‍ എതിനിക് ക്ലെന്‍സിംഗ് പുനര്‍ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു നിരന്തരം വാചാലരാവുമ്പോഴാണ് ഇന്ത്യയുടെ പുറംതിരിഞ്ഞിരിക്കല്‍. ഇന്ത്യയുടെ ടെക്‌നോളജിയും സൈനിക ശക്തിയും വലിയ വളര്‍ച്ച കൈവരിച്ച പുതിയ കാലത്ത് ഡല്‍ഹിക്ക്-മ്യാന്മറിന്റെ സ്റ്റേസ്റ്റ് കൗണ്‍സിലറായ ആംഗ് സാന്‍ സൂക്കിയേയും, പട്ടാള ഭരണത്തേയും ഒറ്റപ്പെടുത്തി പിന്തിരിപ്പിക്കാന്‍ സാധിക്കുമായിരുന്നിട്ടും ആ അവസരം മോദി എങ്ങനയോ നഷ്ടപ്പെടുത്തി. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടു ശക്തികളായ ഇന്ത്യയും ചൈനയും റോഹിംഗ്യന്‍ വിഷയത്തില്‍ പുലര്‍ത്തി വരുന്ന സൈലന്റ് നിലപാടിനു ഒരുപാടു വ്യാഖ്യാനങ്ങളാണ് ധാക്കയിലുള്ളത്. അമേരിക്കയലെ ആര്‍മി വാര്‍ കോളജിലെ പ്രെഫസറും ഹാര്‍വാര്‍ഡിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലെ ഉയര്‍ന്ന അധികാരിയുമായ അസീസ് ഇബ്രാഹീം ശക്തമായ ഭാഷയിലാണ് ഇന്ത്യയുടേയും ചൈനയുടേയും നിലപാടുകളെ എതിര്‍ക്കുന്നത്.
ആയിരക്കണക്കിന് പിക്ചറുകളും വീഡിയോകളും മ്യാന്മറിന്റെ യഥാര്‍ത്ഥ മുഖത്തിലേക്കും, അക്രമാവസ്ഥ തുടരുന്നുവെന്നുള്ളതിലേക്കും കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്. തുര്‍ക്കി, മ്യാന്മര്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 30 അംഗ സംഘത്തെ സന്നദ്ധമാക്കി ജോയിന്റ് വര്‍ക്ക് ഗ്രൂപ്പ് നിര്‍മിച്ചിട്ടുണ്ട്. 65,0000 ത്തിലധികം വരുന്ന നാടുകടത്തപ്പെട്ട റോഹിംഗ്യ കളെ തിരിച്ച് സുരക്ഷിതത്തില്‍ മ്യാന്മറില്‍ തന്നെ ജീവിക്കാനനുവദിക്കണമെന്ന വാദം ഇന്ത്യയും മുന്നോട്ടു വെച്ചിരുന്നു. ഈ വാദമനുസരിച്ച് 2016 ഒക്ടോബറിനു ശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരെ മ്യാന്മര്‍ തിരിച്ചെടുക്കണമെന്നുള്ളതാണ്. എന്നാല്‍ തിരിച്ചു നടക്കാന്‍ താല്പര്യമുള്ളവര്‍ വളരെക്കുറവാണ്. തിരിച്ചു പോവാന്‍ നിര്‍ബന്ധിച്ചാല്‍ 1993 നേക്കാള്‍ വലിയ ദുരന്തമായിരിക്കും വന്നെത്തുക. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ തിരിച്ചയക്കപ്പെട്ടവരെ
മ്യാന്മര്‍ കൈകാര്യം ചെയ്തരീതി ആലോചിക്കുമ്പോള്‍ ബംഗ്ലാദേശിനു തിരിച്ചയക്കാന്‍ മനസുവരുന്നില്ല താനും.

കടപ്പാട്
ദ വീക്ക്

LEAVE A REPLY

Please enter your comment!
Please enter your name here