റസൂലിന്റെ കോടതി

0
152

മുഹമ്മദ് വിളയിൽ


നീതി പീഠങ്ങളിൽ നിന്നും നീതി ലഭിക്കാതെയാകുമ്പോഴാണ് ജനം അസ്വസ്ഥരാകുന്നത്. നിയമം കയ്യിലെടുക്കാൻ ഒരുമ്പെടുന്നത്. ഭരണാധികാരികളെ ശ്രതുക്കളായി കാണുന്നത്. കോടതികളിൽ നീതിനിലനിൽക്കുമ്പോഴെല്ലാം ജനങ്ങളിൽ നിന്നും ആശ്വാസ നെടുവീർപ്പുകൾ ഉയരും. മറിച്ചാവുമ്പോൾ ഹൃദയം നീറിപ്പുകയുകയും മറുവഴികൾചിന്തിക്കുകയും ചെയ്യും.തിരുനബി (സ) യുടെ മദീനയിൽ നീതിയെ ചൊല്ലിയുള്ളആശങ്കകൾ ഇല്ലായിരുന്നു. സ്വന്തക്കാർ, ബന്ധുക്കൾ, അനുയായികൾ, എന്നീ ഘടകങ്ങൾക്കൊന്നും നീതി നടപ്പാക്കുന്നിടത്ത് മറ്റുള്ളവരെക്കാൾഒരു പരിഗണനയും കൽപ്പിക്കപ്പെട്ടിരുന്നില്ല.ബനൂ മഖ്സും ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽപ്രതിയായി. സ്ത്രീയുടെ ബന്ധുക്കൾ നബി(സ)യെ സ്വാധീനിക്കാൻചില ശ്രമങ്ങൾ നടത്തി. തിരുദൂതർ(സ)യുടെ പ്രിയ കൂട്ടുകാരൻ ഉസാമതുബ്നു സൈദ്(റ) മുഖേനെയാണ് അവർ ഈ കാര്യത്തിന് മുതിർന്നത്.എന്നാൽ സൈദ്(റ) വിഷയം അവതരിപ്പിച്ചപ്പോൾ കാരുണ്യത്തിന്റെ തരുദൂതർ അരിശം കൊണ്ടു.
“സൈദ്, നീ അല്ലാഹു നിശ്ചയിച്ച ശിക്ഷനടപ്പാക്കുന്നിടത്താണോ ശുപാർശക്ക്വന്നിരിക്കുന്നത്’പിന്നീട് എല്ലാവരോടുമായി പറയാൻതുടങ്ങി. “ജനങ്ങളേ, നിങ്ങൾക്കു മുൻപെഒരു സമുദായമുണ്ടായിരുന്നു. അവർ അവരുടെ കൂട്ടത്തിലെ ഉന്നതർ മോഷണത്തിൽ പിടിക്കപ്പെടുമ്പോൾ വെറുതെ വിടുകയും അബലരാണ് പിടിക്കപ്പെടുന്നതെങ്കിൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന രീതിയായിരുന്നു അനുവർത്തിച്ചിരുന്നത്. അല്ലാഹുവാണേ സത്യം, മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് കളവ് നടത്തുന്നതെങ്കിലും അവളുടെ കൈ ഞാൻ മുറിച്ചിരിക്കും. വർണ, ജാതി, കുല മഹിമകൾക്കനുസൃതമായി വിധി പുറപ്പെടുവിച്ചിരുന്ന അക്കാലത്ത് നീതിയുടെ പ്രഖ്യാപനമായിരുന്നുതിരുനബി(സ) യുടെ ഈ വാക്കുകൾ. കേവലം വിധി പ്രസ്താവനകളിലൊതുങ്ങുന്നതല്ലായിരുന്നു തിരുനബി(സ)യുടെ കോടതി. വാദിക്കും പ്രതിക്കും ഉപകാരപ്പെടുന്ന സദുപദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന രൂപത്തിലായിരുന്നു അവിടുത്തെ വിധി തീർപ്പുകൾ. ഒരിക്കൽ അനന്തരസ്വത്തുമായിബന്ധപ്പെട്ട തർക്കം തിരുസന്നിധിയിലെത്തി. രണ്ടുപേരുടെ അടുക്കലും വാദങ്ങൾക്കനുകൂലമായ തെളിവുകളുമില്ല. ഈയൊരുസന്ദർഭത്തിൽ കാര്യത്തിന്റെ ഗൗരവം ഓർമപ്പെടുത്തി നബി (സ) ഹൃസ്വമായ ഒരു ഉപദേശം നൽകി.”ഞാനൊരു മനുഷ്യൻ, നിങ്ങൾ എന്റെഅടുത്തേക്ക് പരാതിയുമായി കടന്നുവരും.പ്രതിയോഗികളിലൊരാൾ മറ്റൊരാളേക്കാൾ സമർത്ഥന ശേഷിയുള്ളവനായേക്കാം. നിങ്ങളുടെ അവതരണത്തിൽ നിന്നായിരിക്കും ഞാൻ വിധി പ്രസ്താവിക്കുന്നത്. യഥാർത്ഥത്തിൽ അനർഹമായിട്ടാണ് അയാൾക്കിത് ലഭിക്കുന്നതെങ്കിൽ അയാൾ തന്റെ പ്രതിയോഗിയിൽനിന്ന് ഒന്നും എടുക്കാൻ പാടില്ല. കാരണം ഞാനീ വിധിച്ചു നൽകുന്നത് നരകാഗ്നിയിൽ നിന്നും ഒരു ഭാഗമാണ്’. തിരുനബി(സ)യുടെ വചനങ്ങൾ പരാതിക്കാരുടെ ഹൃദയങ്ങളിൽ തറച്ചു.അവർ കരയാൻ തുടങ്ങി. രണ്ടു പേരും അവർക്കുള്ള വിഹിതങ്ങൾ തന്റെ പ്രതിയോഗിക്ക് വിട്ടു നൽകാൻ തയ്യാറായി. രണ്ടുപേരും പറഞ്ഞത് എന്റെ അവകാശം നിനക്ക് വിട്ടു തന്നിരിക്കുന്നു എന്നായിരുന്നു. തുടർന്ന് നബി (സ) പറഞ്ഞു. “ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സ്വത്ത് തുല്യമായി ഭാഗിച്ച് ഓരോരുത്തരും അവരവരുടെ സ്വത്തിനെ സഹോദരന് കൈകാര്യ അനുമതി നൽകിയതിന് ശേഷം ഓരോ വിഹിതങ്ങൾ ഓരോരുത്തരായി എടുത്തോളു. കൃത്യമായ തെളിവുകളില്ലാതെ ഇത്തരം ഉദ്യമങ്ങൾക്ക് മുതിരരുതെന്നും അർഹതയില്ലാത്തതാണ് കോടതി വിധിച്ചത് എങ്കിൽ അത് കൈപറ്റരുതെന്നുമാണ് നബി (സ) ഉമ്മത്തിനെ പഠിപ്പിച്ചിരിക്കുന്നത്. ഉമർ (റ) ന്റെ ഭരണകാലം. ഒരാൾ അലി(റ)വിനെയും കൊണ്ട് ഖലീഫയുടെ അടുത്തെത്തി. അലി(റ)നെ കുറിച്ച് എന്തോ പരാതിയുണ്ട്. ഉമർ(റ) പറഞ്ഞു: “അബുൽ ഹസൻ, നിങ്ങൾ പ്രതിയോഗിക്കൊപ്പം ഇരിക്കൂ.’ ഇത് കേട്ട അലി(റ) ഇരുന്നിടത്ത്നിന്നും എഴുന്നേറ്റു, പ്രതിയോഗിക്കൊപ്പമിരുന്നു. ഈയൊരു സന്ദർഭത്തിൽ അലി(റ)വിലുണ്ടായ ഭാവ വ്യത്യാസം ഉമർ(റ)ശ്രദ്ധിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളും വിധി തീരുമാനങ്ങളും തീർപ്പാക്കിയതിനുശേഷം ഉമർ അലി(റ) നോട് ചോദിച്ചു. അപ്പോഴേക്കും പരാതിക്കാൻ സ്ഥലംവിട്ടിരുന്നു.”ഞാൻ അയാളോടൊപ്പം ഇരിക്കാൻ പറഞ്ഞപ്പോൾ നിങ്ങളുടെ മുഖത്തെന്തേ ഒരുഭാവ വ്യത്യാസം? ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ?’അലി (റ) പറഞ്ഞു: “അതെ, നിങ്ങളുടെപ്രയോഗം അത്ര നന്നായില്ല! നിങ്ങളെന്റെപേരിനു പകരം കുൻയത് ആണ് ഉപയോഗിച്ചത്. അങ്ങനെ ഉപയോഗിക്കുന്നത് ആദരവിന്റെ ഭാഗമാണ്. പകരം നിങ്ങളെന്നെ അലി എന്ന് തന്നെ അഭിസംബോധനം ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു.ഇത് കേട്ട ഉമർ(റ) അലി(റ)യുടെ നെറ്റിയിൽ ചുംബനമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here