രോഗവും ചികിത്സയും ഇസ്‌ലാമിൽ

ജാബിർ കാരേപറമ്പ്

0
1306

പകർച്ചവ്യാധികളുടെ മാരകപരിസരത്താണ് ഓരോ ആധുനിക മനുഷ്യനും ജീവിച്ചു കൊണ്ടിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ഉഗ്ര സംഹാരശേഷിയോടെ നിലനിൽക്കുന്ന കോറോണയാണ് പുതിയ ലോകത്തെ വില്ലൻ. കേൾവിയിൽ പുതുമയുണ്ടെങ്കിലും ഒരു നൂറ്റാണ്ടിലേറെയായി പല ലോകരാജ്യങ്ങളിലും കൊറോണയുണ്ട്. നിപ്പ വൈറസ് കഴിഞ്ഞ വർഷം കേട്ട ഉദാഹരണമാണ്. വംശനാശങ്ങൾക്ക് വരെ കാരണമായേക്കാവുന്ന പകർച്ചാരോഗങ്ങൾ വ്യാപിച്ചുവരികയാണെന്ന് ശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതത്വമില്ലാത്ത ലിബറൽ ജീവിത രീതിയാണ് ഇതിന് കാരണമാവുന്നത്. പകർച്ചവ്യാധിയെക്കുറിച്ചുള്ള തിരുനബി(സ)യുടെ നിരീക്ഷണം ശ്രദ്ദേയമാണ്. നബി(സ) പറയുന്നു ” വസൂരി പിടിപെട്ട നാട്ടിലേക്ക് നിങ്ങൾ പോവരുത്. നിങ്ങളുള്ള ഭൂമിയിൽ വസൂരി പടർന്നാൽ ഓടിരക്ഷപ്പെടുകയും അരുത്”(ബുഖാരി, മുസ്ലിം). പകർച്ചവ്യാധികളെ പടരാതെ നിയന്ത്രിച്ചു നിർത്താനുള്ള മാർഗമാണ് ഇതിലൂടെ പ്രവാചകർ പരിചയപ്പെടുത്തിയത്. ഇത്തരത്തിൽ പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുന്നറിയിപ്പുകൾ നബി(സ) പലപ്പോഴായി നൽകിയത് കാണാം. പരസ്യമായി തുമ്മുന്നത് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള ഘട്ടമാണ്. നബി പറഞ്ഞു ” തുമ്മുന്നവൻ അവന്റെ കൈ കൊണ്ടോ വസ്ത്രതലപ്പ് കൊണ്ടോ മുഖം പൊത്തിപിടിക്കുക “. പകർച്ച രോഗം പിടിപെട്ടവരോട് സംസാരിക്കുമ്പോൾ അൽപം അകലം പാലിക്കാനും പ്രവാചക നിർദ്ദേശമുണ്ട്. ഇങ്ങനെ രോഗവ്യാപനത്തെ തടഞ്ഞു നിർത്തുന്ന നിരവധി വചനങ്ങൾ തിരു ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാം. പ്രവാചക വചനങ്ങളെ മുറുകെ പിടിച്ചത് കൊണ്ടാകാം അറേബ്യ എന്നും രോഗങ്ങളുടെ പ്രതിപക്ഷത്തായിരുന്നു. ഡോ ബർണാർഡ് ഷാ തന്റെ doctor’s delemma എന്ന കൃതിയിൽ പറയുന്നത്, കൊളോണിയലിസം അറേബ്യയിൽ നടത്തിയ നിർബന്ധിത മതപരിവർത്തന ശ്രമം കാരണം പലരും അമുസ്ലിംകളായി മാറി. അന്നു മുതലാണ് മാറാവ്യാധികൾ അറബ് നാടിന്റെ സ്വാസ്ഥ്യം കെടുത്തിത്തുടങ്ങുന്നത്.

മറുമരുന്നുകളില്ലാത്ത മഹാമാരിയായി കാന്‍സര്‍ ഇന്നും രോഗങ്ങളുടെ താക്കോല്‍ സ്ഥാനം നിയന്ത്രിക്കുകയാണ് കീമോ തെറാപ്പിയും റേഡിയേഷനുമടങ്ങുന്ന ആധുനിക ചികിത്സാരീതികള്‍ ക്ഷണികവും വാണിജ്യപരവുമാണെന്ന് കാന്‍സര്‍ മരണങ്ങളുടെ ദിനേനയുള്ള കണക്കുകള്‍ വിളിച്ചു പറയുന്നുണ്ട്. ഇവിടെ പരാജയപ്പെടുന്നത് ഭൗതിക തലത്തില്‍ മാത്രം കാന്‍സറിന് പരിഹാരം കണ്ടെത്താമെന്ന പരിഷ്‌കൃത കാഴ്ചപ്പാടാണ്. ആത്മീയതയുടെ അതിന്ദ്രീയമയ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ടുള്ള ചികിത്സകള്‍ക്ക് മാത്രമേ ശമനം സാധ്യമാക്കാനാവുകയുള്ളൂവെന്ന് ഇന്ന് പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ കാന്‍സര്‍ ഗവേഷമനായ മാര്‍ക്ക് ബെന്നറ്റ് ഈ രോഗത്തിന്റെ യഥാര്‍ത്ഥ ശമനം ആശയ തലത്തിലുള്ള ഇടപെടലിലൂടെയല്ലാതെ സാധ്യമവില്ലെന്ന് സമ്മതിക്കുന്നുണ്ട്. ഇരുനൂറിലധികം കാന്‍സറുകള്‍ ഇതിനകം ശാസ്ത്രത്തിന്റെ കാന്‍വാസില്‍ പതിഞ്ഞുകഴിഞ്ഞു. ഗോപ്യമായത് വേറെയും. പലതിന്റെ രോഗകാരണം മനസുമായി ബന്ധപ്പെട്ടുകിടക്കുന്നു. കാന്‍സറിനെ ശമിപ്പിക്കുന്ന ഔഷധങ്ങള്‍ നിരവധി പ്രവാചക വചനങ്ങളില്‍ കടന്നു വന്നിട്ടുണ്ട്. തേന്‍, സയ്തൂന്‍, ഒട്ടകപ്പാല്‍, ഈത്തപ്പഴം തുടങ്ങി ഒരുപാട് മരുന്നുകള്‍ നബി(സ) നിര്‍ദേശിച്ചതായി കാണാം. ഈത്തപ്പഴം രക്തസഞ്ചാരത്തെ ത്വരിതപ്പെടുക്കാനും കാന്‍സര്‍ രോഗിക്ക് സവോന്മേഷം പൗരനും സഹായകമാണ്. പക്ഷേ, ഇവിടെ ചേര്‍ത്തു പറയേണ്ട ഒരു കാര്യം ചികിത്സയിലെ മര്‍മഭാഗമായ ആത്മ ക്രമീകരണം സാധ്യമായിട്ടില്ലെങ്കില്‍ ഈ മരുന്നുകള്‍ക്ക് കാര്യമായ പ്രതിഫലനം സൃഷ്ടിക്കാനാവില്ലെന്ന് പറയേണ്ടിവരും.

വൈറൽ പനി, മലേറിയ, ചിക്കൻ ഗുനിയ, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങി കൗതുകം നിറഞ്ഞ പേരുകളാൽ പുതുതലമുറക്ക് പരിചിതമാണ് പനി. പനിയുടെ ഈ നാമ വ്യതിയാനങ്ങൾക്ക് പുറകിൽ പലപ്പോഴും മരുന്നു കമ്പനികളുടെ ലാഭകണ്ണുകളാണ് ആറാമിന്ദ്രിയമായി വർത്തിക്കുന്നത്. കെട്ടിക്കിടക്കുന്ന മരുന്നുകൂനകൾ വിറ്റഴിക്കാൻ മരുന്നുമുതലാളിമാരുടെ തലകളിലുദിക്കുന്ന കാഞ്ഞബുദ്ധിയാണ് ഭീതി പരത്തുന്ന മാരകമാരികളായി നമുക്കിടയിലെത്തുന്നത്. ഈയിടെയായി നമ്മെ കൂടുതൽ ആശങ്കപ്പെടുത്തുന്ന നിപ്പ വൈറസും മരുന്നുമാഫിയ സൃഷ്ടിച്ചുവിട്ട വ്യാജ ഭീതിയാണെന്ന് വിധഗ്ദർ വിലയിരുത്തി കഴിഞ്ഞു.
കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും മലിനമായ ജൈവ പരിസരത്ത് നിന്ന് പകരുന്ന പനി ശരീരത്തിന്റെ താപനില വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നടക്കുന്ന വിഷസങ്കലനത്തെ വിവിധ രീതിയിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കുന്നു. അങ്ങനെ ശരീരം ആ വിഷത്തെ താപം വർധിപ്പിച്ച് കത്തിച്ച് ചാരമാക്കുന്നു. ഈ താപ വർധനവാണ് ശരീരത്തിൽ പനിയായി അനുഭവപ്പെടുന്നത്. പച്ച വെള്ളമാണ് പനിക്ക് പരിഹാരമായി നബി(സ) പറഞ്ഞിട്ടുള്ളത്. ” പനി നരകാഗ്നിയുടെ ഭാഗമാണ്. വെള്ളം കൊണ്ടതിനെ തണുപ്പിക്കുക “(കിതാബു ത്വിബ്ബ് 388). നബി(സ)യുടെ അന്ത്യസമയത്ത് പനിയും ക്ഷീണവും അനുഭവപ്പെട്ടപ്പോൾ അടുത്തിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തുടച്ചതായി ഹദീസിലുണ്ട്. പനിയെ ശപിച്ച സ്വഹാബാക്കളോട് നബി പറഞ്ഞിരുന്നത് “തീ ഇരുമ്പിനെ ശുദ്ധീകരിക്കുന്നത് പോലെ പനി പാപശുദ്ധീകരണം നടത്തും” എന്നായിരുന്നു (തിബ്ബുന്നബവി ). പനി ഉണ്ടാവേണ്ടിയിരുന്ന പല അസുഖങ്ങൾക്കും ശമനമാണെന്ന് മോഡേൺ മെഡിസിനും പറയുന്നു.

മരുന്നുകമ്പനികളുടെ കൊയ്ത്തരിവാളിൻ മുമ്പിലാണിന്ന് ഓരോരുത്തരുടെയും കഴുത്ത്. പുതിയ മരുന്നുകളുടെ ട്രയൽ നടത്താനുപയോഗിക്കുന്ന ഗിനി പന്നികളായാണ് മരുന്നു കമ്പനികളും ഏജന്റുമാരും മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെ കാണുന്നത്. ഇത്തരം മരുന്നു പരീക്ഷണങ്ങളിലൂടെ അനേകം ജീവിതങ്ങളാണ് പൊലിഞ്ഞത്. 2011 ൽ ഹെൽത്ത് മിനിസ്റ്ററായിരുന്ന ഗുലാം നബി ആസാദ് പറയുന്നത് 2005 മുതൽ ഇതുവരെയായി Drugged trial ൽസിൽ 2860 പേർ മരിച്ചുവെന്നാണ്. 40 ബില്യൻ ഡോളർ ചിലവഴിച്ച് കുത്തക കമ്പനികൾ ഇന്ത്യയിൽ നിന്ന് പ്രതിവർഷം 300 മില്യൻ ഡോളറിന്റെ ബിസിനസ്സാണ് നടത്തുന്നത്. മെഡിക്കൽ ടൂറിസം, ട്രാൻസ്പ്ലാന്റ് ടൂറിസം തുടങ്ങിയവയിലൂടെയും അലോപ്പതി ചൂഷണത്തിന്റെ വ്യാസം വർധിപ്പിക്കുന്നു. പല ആശുപത്രികളിലും മരുന്നു കമ്പനികൾ നിർദ്ദേശിക്കുന്നവരാണ് ഡോക്ടർമാരായി ചാർജ്ജെടുക്കുന്നത്. The doctor is cheating you എന്ന പുസ്തകത്തിൽ Dr എൻ സി ആസ്തന പറയുന്നു :”ഡോക്ടർമാർ രോഗം സുഖപ്പെടുത്തുന്നവരല്ല, മെഡിക്കൽ കമ്പനികൾക്ക് വേണ്ടി മരുന്നെഴുതുന്ന കൂലിത്തൊഴിലാളികളാണ് ” രോഗവും മരുന്നും തരുന്നത് ഇവർ തന്നെയാണെന്നതാണ് ഏറെ കൗതുകം. അലോപ്പതിചികിത്സ ചൂഷണങ്ങളുടെ ചട്ടുകമായി മാറുകയാണെന്ന് ചുരുക്കം. യൂറോപ്യൻമാർ കണ്ടു പിടിച്ച ഈ ചികിത്സാ രീതിയിൽ ഒരു രോഗം സുഖപ്പെടാതെ മറ്റൊരു രോഗമായി രൂപാന്തരം പ്രാപിക്കുന്ന വൈരുദ്ധ്യം കണ്ടാണ് ഡോ സാമുവൽ ഹനിമാൻ ഹോമിയോപ്പതി കണ്ടു പിടിക്കുന്നത്. അഗ്നിയെ ദൈവമായി കാണുന്ന ആയുർവേദവും നേച്ചുറോപ്പതിയും ചൂഷണങ്ങൾക്ക് വിളനിലമൊരുക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം രൂപപ്പെടുത്തിയ ചികിത്സയെന്ന യുദ്ധമുഖത്തു നിന്നും ആർക്കും കൈ കഴുകാനാവാത്ത അവസ്ഥയാണിന്ന്. ഇവിടെ ആത്മീയ ചികിത്സയുടെയും പ്രവാചകവൈദ്യത്തിന്റെയും സാംഗത്യം ചർച്ചയാവേണ്ടതുണ്ട്.ചികിത്സാ ചൂഷണങ്ങളുടെ ആർത്തിക്കണ്ണുകളിൽ നിന്നും രക്ഷനേടാൻ പഴുതുതേടുന്ന സമൂഹത്തിന് ഇസ്ലാം തുറന്നിടുന്ന കാരുണ്യത്തിന്റെ കവാടങ്ങളാണ് പ്രവാചകവൈദ്യപാഠങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here