രോഗപ്രതിരോധം ഇസ്ലാമിൽ

മുഹമ്മദ് സ്വലാഹ് മണ്ണാർക്കാട്

0
1311

“Prevention is better than Cure” രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളുത്തമം രോഗം വരാതെ സൂക്ഷിക്കലാണ്. ആരോഗ്യരംഗത്ത് ചിരപരിചിതമായ ഈ ആപ്ത വാക്യത്തെ കൊറോണയുടെ കാര്യത്തിൽ ലോക രാഷട്രങ്ങൾ വേണ്ട വിധം പരിഗണിച്ചില്ലെന്ന് വേണം കരുതാൻ. അടുത്ത കാലങ്ങളിൽ ഉണ്ടായ പകർച്ചവ്യാധികളെ പോലെ ഒന്നു രണ്ടാഴ്ച കൊണ്ട് കോവിഡ് 19ഉം നിയന്ത്രണ വിധേയമാവുമെന്നാണ് ലോകമൊന്നടങ്കം നിനച്ചത് പക്ഷെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 100 ലേറെ രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ലക്ഷത്തോടടുക്കുന്നു. അതിൽ 4000 പേർ മരണമടയുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രികരിൽ നിന്നാണ് മിക്ക രാജ്യങ്ങളിലും വൈറസ് എത്തിയത്.
ഇസ്ലാം പഠിപ്പിച്ച പകർച്ചവ്യാധി പ്രതിരോധ പാഠങ്ങൾക്ക് പ്രസക്തിയേറുന്നതിവിടെയാണ്. പ്രവാചകർ പറഞ്ഞു “ഒരിടത്ത് പകർച്ചവ്യാധി പിടിപെട്ടാൽ അവിടെ നിന്നും യാത്രയരുത്, അവിടേക്കും യാത്രയരുത്” (തർമിദി), ആരോഗ്യമുള്ളവൻ സാംക്രമിക രോഗിയുമൊത്ത് ഇടപഴകരുത് (ബുഖാരി), സിംഹത്തിൽ നിന്ന് അഭയം പ്രാപിക്കും വേഗം കുഷ്ഠരോഗിയിൽ നിന്ന് നീ അഭയം തേടുക ( അഹമദ്, ബുഖാരി). പകർച്ചവ്യാധി പ്രതിരോധത്തെ കുറിച്ചു വെക്കുന്ന ചില തിരുവചനങ്ങളാണിവ. ശാമിലേക്ക് യാത്ര പോകവെ അവിടെ പകർച്ചവ്യാധിയുണ്ടെന്ന വിവരം കിട്ടിയ ഖലീഫ ഉമർ യാത്ര റദ്ധ് ചെയ്ത് തിരിച്ച് പോന്ന സംഭവവും സുവിദിതമാണ്.
രോഗികളെ ഒറ്റപ്പെടുത്താനല്ല പ്രത്യുത രോഗം പടർന്ന് പിടിക്കാതിരിക്കാനുള്ള ഫലപ്രദമായ ഒരു മാർഗ്ഗമായി വേണം ഈ നിർദേശത്തെ നാം മനസ്സിലാക്കാൻ. രോഗം പകരുന്നതിൽ കൈകൾക്ക് വലിയ പങ്കുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ കൈ കഴുകലിനുള്ള പ്രാധാന്യം മനസ്സിലാക്കാൻ ഐക്യ രാഷ്ട്രസഭ Oct 15 ലോക കൈ കഴുകൽ ദിനമായി ആചരിക്കുന്നുവെന്നത് മാത്രം മതി. ഉറക്കിൽ നിന്നുണർന്ന് വെള്ളത്തിൽ മുക്കും മുമ്പ് കൈകൾ വൃത്തിയാക്കാൻ തിരുനബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട്.5 നേരത്തെ നിസ്കാരത്തിനു വേണ്ടി അംഗ സ്നാനം ചെയ്യുമ്പോൾ ഓരോന്നിലും ആറ് തവണയും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവുമൊക്കെയായി കൈ കഴുകാനും ഇസ്ലാം പഠിപ്പിക്കുന്നു.
ശ്വാസോഛാസം വഴിയും രോഗങ്ങൾ പകരാറുണ്ട്. കോട്ടുവായിടുമ്പോൾ ഇടതുകൈ കൊണ്ട് വായ പൊത്തിപ്പിടിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്ന തിരുവചനത്തെ നെഞ്ചേറ്റണ്ട സമയമാണിത്

LEAVE A REPLY

Please enter your comment!
Please enter your name here