യോഹന്നാന്‍ സുവിശേഷത്തിലെ ‘ആ പ്രവാചകന്‍’ ആരാണ്?

സാലിം ആമപ്പൊയില്‍

0
2776

വിശുദ്ധ ഖുര്‍ആനിന് മുമ്പുള്ള തൗറാത്, ഇഞ്ചീല്‍, സബൂര്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍ അവയുടെ മൗലികമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. നിരന്തരമായ തിരിമറികളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വികലമാക്കിയിരിക്കുകയാണ്. അതേ സമയം പല യാഥാര്‍ത്ഥ്യങ്ങളും ഇന്നും യഥാവിധി നിലനില്‍ക്കുന്നു. അതില്‍ പെട്ടതാണ് മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള പ്രവചനങ്ങള്‍. എന്നാല്‍ ക്രൈസ്തവര്‍ ഇതിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ വചനങ്ങള്‍:
‘യോഹന്നാന്‍ സ്‌നാപകന്‍ സ്‌നാനാനം കഴിക്കുമ്പോള്‍ ജറുസലേമിലുള്ള യഹൂദര്‍ പുരോഹിതരേയും ലേവ്യരേയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ച് ഇങ്ങനെ ചോദിച്ചതായി കാണാം: നീ ഏലിയാവാണോ? നീ ക്രിസ്തുതുവാണോ? അതോ നീ ആ പ്രവാചകനാണോ? പ്രസ്തുത സംഭവം യോഹന്നാന്റെ സുവിശേഷത്തില്‍ ഇങ്ങനെ വായിക്കാം: നീ ആരാണെന്ന് ചോദിക്കാന്‍ യഹൂദര്‍ ജറുസലേമില്‍ നിന്നും പുരോഹിതന്മാരെ അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു. ഞാന്‍ ക്രിസ്തുവല്ല അവന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. എങ്കില്‍ പിന്നെ ആരാണ് ? എലിയാവാണോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. എങ്കില്‍ നീ ആ പ്രവാചകനാണോ?’ (1:1921)

യോഹന്നാന്റെ സുവിശേഷത്തില്‍ പരാമര്‍ശിച്ച ആ പ്രവാചകന്‍ ആരായിരിക്കും? ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശെയെപ്പോലുള്ള പ്രവാചകനെയാണ് ആ പ്രവാചകന്‍ എന്നത് പ്രതിനിധാനം ചെയ്യുന്നതെന്ന് ബൈബിള്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (Bible Society International) പുറത്തിറക്കുന്ന ഒത്തു വാക്യം ബൈബിള്‍ പറയുന്നു. മോശെയെപ്പോലുളള പ്രവാചകനെക്കുറിച്ചുളള ബൈബിള്‍ പരമാര്‍ശം ഇങ്ങനെയാണ്: ”അവരുടെ നിന്നും നിന്നെ പ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയക്കും’ (ആവര്‍ത്ത പുസ്തകം 18:18) എന്നാല്‍ മോശെയെപ്പോലെ മറ്റൊരു പ്രവാചകന്‍ ഇസ്‌റാഈല്യരില്‍ പിന്നീട് ഉണ്ടായിട്ടില്ല എന്ന് ആവര്‍ത്തന പുസ്തകത്തിന്റെ അവസാന ഭാഗത്ത് കാണാം (34:10).

ഇതില്‍ നിന്നും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞ ‘ആ പ്രവാചകന്‍’ ഇസ്‌റാഈല്യരില്‍ നിന്നല്ലെന്ന് വ്യക്തമാവുന്നു.

‘ എല്ലാ ജനതയുടെയും അമൂല്യ നിധികള്‍ ഇങ്ങോട്ട് വരും’ (ഹഗ്ഗായി 2:7) എന്ന വചനത്തിലൂടെ ഇസ്‌റാഈല്യരില്‍ നിന്നല്ലാത്ത, എല്ലാ ജനതക്കുമുള്ള പ്രസ്തുത പ്രവാചകനിലെത്താം. ഇതിന്റെ (ഹഗ്ഗായി 2:7) ഹീബ്രു പതിപ്പ് ഇപ്രകാരമാണ്: ‘Ve yavu himdath Kol haggoym’ മലയാള ബൈബിളില്‍ അമുല്യ നിധികള്‍ എന്ന് ഭാഷാന്തരം ചെയ്തിടത്ത് ഹീബ്രു ബൈബിളില്‍ ‘himdath’ എന്ന പദമാണ് കാണുന്നത്. ഇതിലെ ‘ th’ എന്നത് അറബിയിലെ താഉസ്സക്തയുടെ പദവിയലങ്കരിക്കുന്നതാണ്. ആശ, ആഗ്രഹം, സ്തുതി എന്നീ അര്‍ത്ഥങ്ങളിലുള്ള പുരാതന ഹിബ്രു പദമായ ‘Hmd’ യാണ് ‘Himda ‘ യുടെ ഉറവിടം. അറബിയില്‍ ‘Hemida’ എന്ന പദം പുകഴ്ത്തുക, സ്തുതി എന്നീ അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നത്.

ഇവിടെ ‘Hmdh’ ‘Ahmd’ എന്നീ രണ്ട് ചതുരാക്ഷരികളുടെ അര്‍ത്ഥസാമ്യതയും ഉച്ചാരണ സാദൃശ്യവും സുവ്യക്തം. ഇതില്‍ നിന്ന് Himda വരുമെന്ന വാക്യത്തിലെ കര്‍ത്താവ് Ahmad ആണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. അഹ്മദ് എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ വരുമെന്ന് ഈസാ നബി(അ) ബനൂ ഇസ്‌റാഈല്യരോട് പറഞ്ഞതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. (ഖുര്‍ആന്‍ 61:6)

ഗ്രീക്ക് ബൈബിളില്‍ പ്രസ്തുത പദത്തിന് പാരക്ലീറ്റ് എന്ന ഗ്രീക്ക് പദമാണ് പ്രയോഗിച്ചിരിക്കുന്നത്.’ മഹത്വമുള്ളവന്‍”, ‘ പുകഴ്ത്തപ്പെട്ടവന്‍’ എന്നീ അര്‍ത്ഥങ്ങളുള്ള ഈ പദം ‘അഹ്മദ് ‘ എന്ന അറബി നാമത്തോട് ആശയപരമായി താദാത്മ്യം പുലര്‍ത്തുന്നു.

യോഹന്നാന്റെ സുവിശേഷത്തില്‍ ( 16: 7-5) നിന്നും പാരക്ലീറ്റിന്റെ ചില വിശേഷണങ്ങള്‍:
1 – യേശുവിന് ശേഷമേ വരൂ.
2- യേശു പറയാത്ത കൂടുതല്‍ കാര്യങ്ങള്‍ അറിയിച്ച് തരും.

ഇതില്‍ നിന്നും പാരാ ത്രിത്വത്തിലെ പരിശുദ്ധാത്മാവാണെന്ന ക്രിസ്ത്യന്‍ വാദം അപ്രസക്തതമാണ് വരുന്നു. കാരണം യേശുവിന്റെ മുമ്പും ജീവിത കാലത്തുമെല്ലാം പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്. ചില സംഭവങ്ങള്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ പരിശുദ്ധാത്മാവ് അയാളില്‍ (യോഹന്നാന്‍ സ്‌നാപകന്‍) നിറയും (ലൂക്കോസ് 1:15), എലിസബത്തില്‍ പരിശുദ്ധാത്മാവ് നിറഞ്ഞു (ലൂക്കോസ് 1:41), സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി (ലൂക്കോസ് 1: 67), പരിശുദ്ധാത്മാവ് അയാളില്‍ (ശിമയോന്‍ ) കുടികൊണ്ടിരുന്നു.(ലൂക്കോസ് 2:25), പരിശുദ്ധാത്മാവ് മൂര്‍ത്തരൂപത്തില്‍ ഒരു പ്രാവിനെ പോലെ അവന്റെ (യേശുവിന്റെ ) മേല്‍ ഇറങ്ങി വന്നു.(ലൂക്കോസ് 3:22).

പാരക്ലീറ്റ് യേശു ശിഷ്യനാണെന്ന വാദവും നിരര്‍ത്ഥകമാണ്. കാരണം യേശു പറയുന്നു: തന്റെ വചനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവര്‍ മാത്രമാണ് നിന്റെ ശിഷ്യന്മാര്‍ എന്നും ശിഷ്യന്മാര്‍ ഒരിക്കലും ഗുരുവിന് മീതെയാകാതെ, ഏറ്റവും കൂടിയാല്‍ ഗുരുവിനോ,ളം മാത്രമേ ആകാവൂ (മത്തായി 10:24-25) യേശുവിനേക്കാള്‍ അരുളപ്പാടുകള്‍ നല്‍കുന്ന പാരക്ലീറ്റ് എങ്ങണ യേശുവിന്റെ ശിഷ്യനാവും?!

‘ഇതാ എനിക്കു മുമ്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്ക് വരും. നിനക്ക് പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിചെയ്യുന്നു ‘ ( മാലാഖി 3:1)

‘പവിത്രമായ പള്ളിയില്‍ (മസ്ജിദുല്‍ ഹറം) നിന്ന് ചുറ്റുപാടും അനുഗ്രഹീത പള്ളിയിലേക്ക് ( ബൈതുല്‍ മുഖദസ്) തന്റെ ദാസനെ രാ പ്രയാണം നടത്തിയവന്‍ എത്ര പരിശുദ്ധന്‍’ (ഖുര്‍ആന്‍ 17:1) .മാലാഖിയിലെ വചനങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തവും ബൈബിളിലെ ആ പ്രവാചകന്‍ മുഹമ്മദ് നബി (സ) യാണന്ന വസ്തുതയെ അംഗീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here