മൂസ നബി (അ)

ശബീർ ഓ. കെ കുഴിപ്പുറം

0
452

ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് മൂസാ നബി(അ)യുടേത്. ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖ സ്ഥാനമാണ് മൂസാ നബിക്കുള്ളത്.
മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും നബി തങ്ങളുടെ ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നത് കാരണം മുഹമ്മദ് നബി(സ)യുടെ പ്രവാചക മുൻഗാമിയായി മൂസാ നബിയെ കണക്കാക്കുന്നു. ഈജിപ്തിൽ നിന്നും ഇസ്രയേല്യരെ പുറത്താക്കിയ സംഭവവും, നബി തങ്ങളും അനുയായികളും മക്കയിൽ നിന്നും ഹിജ്റ പോയ സംഭവവും സമാനമാണ്.

ഈജിപ്തിൽ ഒരു ഇസ്രായേല് കുടുംബത്തിലാണ് മൂസാനബി ജനിച്ചത്. പിതാവ് ഇമ്രാനുബ്നു ഖാഹിസും മാതാവ് അയാർഖയുമാണ്. എങ്കിലും മൂസാനബി ജീവിതത്തിൻറെ സിംഹഭാഗവും ചിലവഴിച്ചത് വളർത്തുമ്മയായ ആസിയ ബീവിയോടൊപ്പമാണ്. ഇസ്രായേലിൽ നിയുക്തനായ മൂസാ നബി അദ്ദേഹത്തിൻറെ ജന്മ കാലത്ത് ജീവിതത്തിൻറെ ഭൂരിഭാഗവും ഫിർഔനിനാൽ പീഡിപ്പിക്കപ്പെട്ടു. അല്ലാഹുവിൻറെ കല്പന പ്രകാരം അവൻറെ കൊട്ടാരത്തിലെത്തിയ നബി അയാളോട് ദൈവാസ്തിത്വവും യഥാർത്ഥ മതവും പ്രസംഗിച്ചു. പക്ഷേ നിഷേധവും അക്രമവുമായിരുന്നു പ്രതികരണം. മൂസാ നബിയോടും അനുയായികളോടും പീഡനത്തിലൂടെ വധഭീഷണി മുഴക്കി.
അല്ലാഹുവിന്റെ നാല് കിതാബുകളിൽ ഒന്ന് മൂസാ നബിക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്ത് ആണ്.
മൂസാനബിക്ക് തൗറാത്ത് നൽകാൻ അല്ലാഹു അവിടുത്തെ സീനാ പർവ്വതത്തിലേക്ക് വിളിപ്പിക്കുകയും 40 ദിവസം നോമ്പനുഷ്ഠിക്കാനും ഏകവാസത്തിൽ കഴിയാനും കൽപ്പിക്കുകയും ചെയ്തു.

മൂസാ നബിയുടെ ചരിത്ര പാഠത്തിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു ആശുറാഇലെ അഥവാ മുഹറം മാസത്തിലെ ചരിത്രം കണ്ട ഏറ്റവും വലിയ ധികാരിയായ ഫിർഔന്റെ പതനവും മൂസാനബിയുടെയും സമുദായത്തെയും ഉയർത്തെഴുന്നേൽപ്പും. വിശ്വാസ സംരക്ഷണത്തിനും നിലനിൽപ്പിനുമായി പലായനം ചെയ്ത മൂസാ നബിയെ കൊല്ലാൻ പുറപ്പെട്ട ഫിർഔനെ അല്ലാഹു മുസ നബിയെ രക്ഷിക്കുകയും ഫിർഔനെ ചെങ്കടലിൽ മുക്കുകയും ചെയ്തതാണ് ആ സംഭവം. മറ്റു നബിമാരുടെയും ചരിത്രസംഭവങ്ങൾക്ക് മുഹറം 10 സാക്ഷ്യം വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here