മഹാമാരികൾ നമുക്ക് നൽകുന്ന പാഠം

0
351

ഷനൂബ് ഹുസൈൻ മണ്ണാർക്കാട്

മനുഷ്യർ ദുർബലരാണ്. അഹന്തതയും താൻ പോരിമയും പ്രകൃതത്തോട് ഒരിക്കലും ഒത്ത് പോവില്ല. പ്രപഞ്ച പരിപാലകന്റെ ഉണ്മ തിരിച്ചറിഞ്ഞ്, സർവ ശക്തന്റെ വിധിവിലക്കുകൾ ശിരസാ വഹിച്ച് ജീവിത വിജയം നേടേണ്ട അടിമകളാണവർ. മഹാമാരികൾ മനുഷ്യകുലത്തിന് നൽകുന്ന സന്ദേശമിതാണ്. തിരുനബി(സ)യ്ക്ക് മുമ്പും പകർച്ചവ്യാധികളുണ്ടായിട്ടുണ്ട്. ബനൂ ഇസാഈല്യർ പ്രപഞ്ച നാഥന്റെ കൽപനക്കെതിര് പ്രവർത്തിച്ച് ധിക്കാരികളായി ഭൂമുഖം വാണപ്പോൾ അവർക്ക് മേൽ മാരിയായി രോഗങ്ങൾ വന്ന് ഭവിച്ചിട്ടുണ്ട്. സൂറതുൽ ബഖറയിലെഅമ്പത്തി ആറാം വാക്യം ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നു. ആയതിൽ പരാമർശിച്ചശിക്ഷ ത്വാഊനാണെന്ന് ഇമാം ത്വബി (റ) വിശദീകരിക്കുന്നു. ബനൂ ഇസ്രാഈല്യർക്ക്ത്വാഊൻ ശിക്ഷയായി ഭവിച്ചിട്ടുണ്ടെന്ന് തിരുനബി(സ)യും സാക്ഷ്യപ്പെടുത്തുന്നുണ്ട്.മനുഷ്യൻ അതിരുകൾ ഭേദിക്കുമ്പോൾ മുന്നറിയിപ്പായും ശിക്ഷയായും ഇത്തരം ദുരതങ്ങൾ സംഭവിക്കും. വിപത്തുകൾ സംഭവിക്കുമ്പോൾ ബുദ്ധിമാൻ തന്റെ യജമാനനലേക്കടുക്കുകയും പശ്ചാത്തപിക്കുകയും മലിനമായ ജീവിത ശൈലിയിൽ നിന്നും മാറി നടക്കുകയും ചെയ്യും.ഇമാം ശഅ്റാനി പറയുന്നു: മഹാനായസയ്യിദ് അലി അൽഖവാസ്(റ) ആർക്കെങ്കിലും ബലാഅ് ഇറങ്ങിയാൽ അയാളോട് രാത്രിയും പകലും ഇസ്തിഗ്ഫാർ അധികരിപ്പിക്കാൻ പറയുമായിരുന്നു. മഹാനവർകൾ പലതവണ ഇപ്രകാരം പറയുന്നതായി ഞാൻകേട്ടിട്ടുണ്ട് : “ആരെങ്കിലും മുസ്ലിമീങ്ങൾക്ക്ബലാഅ് ഇറങ്ങിയ ദിനങ്ങളിൽ തമാശ പറഞ്ഞ് ചിരിക്കുകയോ, ഭാര്യയുമായിസംയോഗത്തിലേർപ്പെടുകയോ, നല്ലസുഗന്ധം ഉപയോഗിച്ച വസ്ത്രംധരിക്കുകയോ, ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് പോയി ആസ്വദിക്കുകയോ ചെയ്യുന്നുവെങ്കിൽഅവനും മൃഗവും സമമാണ്’. (ലത്വാഇഫുൽമിനൻ: 172,173)കോവിഡ് പോലെയുള്ള സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ പ്രതിരോധ പ്രവർത്തനമാണ് ക്വാറന്റെ യ്ൻ. ആധുനിക രാഷ്ടങ്ങൾ അനുവർത്തിക്കുന്ന ക്വാറീന്റീൻ നടപടിയിലൂടെ രോഗ സംക്രമണത്തെ തടയാൻ സാധിക്കുന്നു. തിരുനബി(സ) ഈ നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.സഅദ്(റ) നിവേദനം ചെയ്യുന്നു:തിരുനബി(സ) പറഞ്ഞു: “വല്ല സ്ഥലത്തുംത്വാഊൻ രോഗം ഉണ്ടെന്ന് കേട്ടാൽ നിങ്ങൾഅങ്ങോട്ടു പ്രവേശിക്കരുത്. നിങ്ങൾ താമസിക്കുന്നിടത്ത് രോഗം വന്നാൽ നിങ്ങൾ അവിടെ നിന്ന് പോവുകയും ചെയ്യരുത്. (സ്വഹീഹുൽ ബുഖാരി; 5728)മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:രോഗമുള്ളവരെ (വൈറസ് ബാധിച്ച് അല്ലാത്തവരുടെ അടുക്കൽ കൊണ്ടു പോകാൻപാടില്ല. മറിച്ചും പാടില്ല. (ബുഖാരി,ഫത്ഹുൽബാരി : 5771) രോഗബാധയുള്ള സ്ഥലത്ത്നിന്നും മറ്റൊരിടത്തേക്ക് പോയി അവിടെയുംരോഗ സംക്രമണമുണ്ടാവാനുള്ള സാധ്യതയെയാണ് തിരുനബി(സ) ഇല്ലാതാക്കുന്നത്.ഖലീഫയായിരുന്ന ഉമർ (റ) വും സംഘവുംതിരു നിർദേശം പാലിച്ച് രോഗബാധയുള്ളമിസ്ർ സന്ദർശനം ഉപേക്ഷിച്ചത് ചരിത്രത്തിലുണ്ട്. ശാം ഭരണാധികാരിയായ അബൂഉബൈദ(റ) ത്വാഊൻ ബാധിച്ച് മരിച്ചു പിന്നീട് ഭരണമേറ്റ മുആദ്(റ)വും ത്വാഊൻകാരണമായി മരണപ്പെട്ടു. ശേഷം ഭരണാധികാരിയായി അറബ്നുൽ ആസ് (റ) നിയോഗിക്കപ്പെട്ടപ്പോൾ അദ്ദേഹം ജനങ്ങളോട് പറഞ്ഞു.”ജനങ്ങളേ, ജ്വലിക്കുന്ന അഗ്നി പോലെയാണ് ത്വാഊൻ . നിങ്ങൾ അതിലെ ഇന്ധനമാണ്. അഗ്നിക്ക് ജ്വലിക്കാനുള്ളതൊന്നും ലഭിക്കാതെ സ്വയം അണയുന്നത് വരെ നിങ്ങൾ വിട്ട് പിരിയുക. പർവ്വതങ്ങളിൽ പാർക്കുക. “ജനങ്ങൾ അദ്ദേഹത്ത അനുസരിച്ചപ്പോൾ അല്ലാഹു വിപത്ത് അവരിൽ നിന്നുമുയർത്തി എല്ലാവരും രക്ഷപ്രാപിച്ചു. ഇന്ന് കോവിഡ് സംഹാര താണ്ഡവമാടുന്ന രാജ്യങ്ങൾ ക്വാറന്റെയ്ൻ ഏർപ്പെടുത്തുന്നതിൽ കാണിച്ച അലംഭാവം ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാനുള്ള നിർദേശത്തിന്റെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്ന് അമേരിക്കൻ ന്യൂസ് വീക്ക് വിലയിരുത്തുന്നു. ഐസാലേഷൻ, ക്വാറീൻ എന്നിവ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തിരുനബി(സ) ജനങ്ങൾക്ക് നൽകിയ മാർഗ നിർദേശമാണെന്ന് മാർച്ച് 7 ന് പുറത്തിങ്ങിയ റിപോർട്ടിൽ പറയുന്നു. മുസ്ലിമിന് ഒരിക്കലും സാമുഹിക ദ്രോഹിയാവാൻ കഴിയില്ല. തിരുനബി(സ) പറയുന്നു: മറ്റ് ജനങ്ങൾ മുസ്ലിംകൾ കൈകളിൽ നിന്നും നാവിൽ നിന്നും രക്ഷ നേടിയവനാണ് മുസ്ലിം. പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും അപരരെ ദ്രോഹിക്കാൻ ഒരു മുസ്ലിമിന് സാധിക്കില്ലെന്നർത്ഥം. പകർച്ചവ്യാധി രൂക്ഷമാകുമ്പോൾ സാമൂഹിക സമ്പർക്കം പുലർത്തുന്നത് അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. സാമുഹികദ്രോഹമാണത്. ഇസ്ലാമിനെ പിന്തിരിപ്പൻ സിദ്ധാന്തമായി കാണുന്നവർ ഇത് കൂടെ വായിക്കുക.പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻ കരുതലുകൾ സ്വീകരിക്കാനും, മെഡിക്കൽ വൈദ്യശാസ്ത്ര വിശാരദരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും എല്ലാവരും ബാധ്യസ്തരാണ്. (ഫതാവാ കുബ്റാ)തിരുനബിയുടെ മറ്റൊരു നിർദേശം കൂടി കേൾക്കുക. “സ്വരക്ഷയും ജനരക്ഷയും പരിഗണിച്ച് വീട്ടിലിരിക്കുന്നവർക്ക് സ്വർഗമുണ്ട്. നിയമപാലകരെ അനുസരിക്കാനും തിരു ദൂതർ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ കൽപ്പിക്കുന്നുണ്ട്. അധികാരികളെ അനുസരിക്കുക (അബൂദാവൂദ്). ത്വാഊൻ ബാധിച്ച് മരണപ്പെടുന്നവർക്ക് ശഹീദിന്റെ കൂലി ഉണ്ടെന്ന് തിരുമൊഴികളിൽ ഉണ്ട് . അല്ലാഹു കാരണങ്ങൾ സംവിധാനിച്ച് കാര്യങ്ങൾ ചെയ്യാറാണ് പതിവ്.കരിക്കാനുള്ള കാരണമായി അഗ്നിയെ സംവിധാനിച്ചത് പോലെ. ജലപാനംദാഹമകറ്റാനുള്ള കാരണമായി സംവിധാനിച്ചത് പോലെ. ഇത്തരത്തിലുള്ള ഒരു കാരണമാണ് സമ്പർക്കം. ഇതിലൂടെ രോഗം ബാധിക്കാം. അത് കൊണ്ട് തപകർച്ചവ്യാധിക്കാലത്ത് ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യുന്നത് അബദ്ധമണ്. പരീക്ഷണങ്ങളിൽ സഷ്ടാവിന്റെ പരമാധികാരത്തെയും അതുല്യ ശക്തിയെയും തിരിച്ചറിയുന്നവനാണ് ബുദ്ധിമാൻ.

LEAVE A REPLY

Please enter your comment!
Please enter your name here