മലബാറിലെ ആശിഖീങ്ങള്‍ – 1

ഉമൈര്‍ ബുഖാരി ചെറുമുറ്റം

0
2287

നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍

പ്രവാചക സ്‌നേഹം പ്രമേയമാക്കി രചനാ ലോകത്ത് അനുപമ മാതൃകകള്‍ തീര്‍ത്ത മഹാനാണ് അബുര്‍റഹ്മ മുഹമ്മദ് ഫൈഈ എന്ന നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര്‍ ( ഹി.1317/1899 AD – 1363 AH/ 1944 AD).

പന്ത്രണ്ട് ഭാഷകളില്‍ സര്‍ഗാത്മക വൈഭവം തെളിയിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. പുളളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് മാത്രം തയ്യാറാക്കിയ അല്‍മിസ്‌കുല്‍ മുഅത്തര്‍ ലി മദ്ഹിര്‍റസൂലില്‍ മുഥഹര്‍ അവയില്‍ ഏറെ പ്രസിദ്ധമാണ്.

ഹിജ്‌റ 1357/1937 മെയ് 28ന് തിരൂരങ്ങാടി ആമിറുല്‍ ഇസ്ലാം കല്ലച്ചുകൂടത്തില്‍ നിന്നാണ് ഗ്രന്ഥം പ്രകാശിതമായത്. രചനയും പ്രസാധനവും സ്വന്തം ചിലവില്‍ തന്നെയായിരുന്നു.
കൂടാതെ കഅബുബ്‌നു സുഹൈര്‍ (റ) തങ്ങളുടെ വിശ്രുത പ്രവാചകപദാന കാവ്യമായ ബാനതു സുആദയുടെ ഹാശിയ, ഖസ്വീദത്തുല്‍ ബുര്‍ദ വ്യാഖ്യാനം, തഹ്നീകുല്‍ ബനാതി വല്‍ ബനീന ബി അഹാദിസി സ്വഹീഹതി അര്‍ബഈന, തഅലീ ഖാതുല്‍ ഫൈഇ, തഹ്ദീറുന്നാസ്, ഔനുല്‍ മലിക് തുടങ്ങിയ നിരവധി കൃതികളും അറബി സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
പിതാവ് പാട്ടത്തൊടിക മൊയ്തീന്‍ മുസ്‌ലിയാര്‍. 1350 ല്‍ ബാഖവി ബിരുദം നേടി. പ്രായം 46.

LEAVE A REPLY

Please enter your comment!
Please enter your name here