സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്.
റജബ്. ഹിജ്റ വര്‍ഷത്തിലെ ഏഴാം മാസം. ആദരണീയമായ മാസം എന്നാണര്‍ഥം. ജാഹിലിയ്യത്തില്‍ പോലും ഈ മാസത്തെ പവിത്രമായി അറബികള്‍ കണ്ടിരുന്നു. റജബില്‍ യുദ്ധം നിഷിദ്ധമാണ്.
അല്ലാമാ സയ്യിദ് ബക് രി (റ)എഴുതുന്നു: ആദരിക്കല്‍ എന്നര്‍ഥം കാണിക്കുന്ന തര്‍ജീബില്‍ നിന്നെടുത്തതാണ് റജബ്. അറബികള്‍ മറ്റു മാസങ്ങളേക്കാള്‍ റജബിനെ ആദരിച്ചിരുന്നു.ദൈലമി(റഃയും മറ്റും അനസ്(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വായിക്കാം: നബി(സ) പറയുന്നു- റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ മാസമാണ്. റമളാന്‍ എന്റെസമുദായത്തിന്റെ മാസമാണ്. (അല്മഖാസിദുല്ഹസന 1-121)
റമളാന്‍ കഴിച്ചാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മാസം യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്. അവയില്‍ വെച്ചേറ്റവും ശ്രേഷ്ടമായത് മുഹര്റവും പിന്നെറജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്ഖഅദുമാണ്. പിന്നെ ശഅ്ബാനുമാണ്.(ഫത്ഹുല്‍മുഈന്‍- 2-307)
മിഅറാജ് ദിനത്തിലെ നോമ്പ്
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന് ശിഹാബുദ്ദീന് അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
മിഅ്റാജ് ദിനത്തിലെ നോന്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോന്പ് അറുപത് മാസത്തെ നോന്പിന് തുല്യമാകുന്നു. (ഇഹ്യാഅ് 1/361).
അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോന്പനുഷ്ടിക്കുകയും നോന്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്യത്ത്)
എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അരാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യാ’അ : 1/328 കാണുക )
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം, നബി(സ) പറഞ്ഞു ”ആരെങ്കിലും റജബ് 27 ന് നോമ്പനുഷ്ഠിച-ാല് 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന് നല്‍കും”..