മദീന

മുഹമ്മദ് ഖാസിം വെന്നിയൂർ

0
315

ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ മൂന്ന് നഗരങ്ങളിൽ ഒന്നാണ് മദീന. ഇസ്ലാമിക ചരിത്രത്തിൽ മദീനയുടെ പങ്ക് നിസ്തുലമാണ്. പ്രവാചകർ (സ) തങ്ങളുടെ ചരിത്ര സംഭവങ്ങളിലേക്ക് ചേർത്തു വായിക്കുമ്പോഴാണ് മദീനയുടെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്നത്.

ചരിത്രം
ലോകഭൂപടത്തിൽ വളരെ പ്രാധാന്യത്തോടെ ഇടംപിടിച്ച മദീന 589 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്നു. 2020 ലെ ജനസംഖ്യ കണക്കനുസരിച്ച്  1488782 ജനങ്ങളാണ് മദീനയിൽ അധിവസിക്കുന്നത്. നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മസ്ജിദുന്നബവിയാണ് മദീനയുടെ കേന്ദ്രസ്ഥാനം. 622 C.E. ൽ പ്രവാചകർ മുഹമ്മദ് നബി തങ്ങൾ നിർമ്മിച്ചതാണ് ഈ പള്ളി. ഇസ്ലാമിൻറെ പ്രബോധനാവശ്യാർത്ഥം മദീനയിലേക്ക് പലായനം ചെയ്ത നബി തങ്ങളുടെ വരവിനു ശേഷമാണ് മദീന വലിയ പുരോഗതിയിൽ എത്തിച്ചേർന്നത്. ആ സംഭവങ്ങളെല്ലാം വിലപ്പെട്ട ചരിത്രമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിൻറെ വരവിന് മുമ്പ് യസ്രിബ് എന്നറിയപ്പെട്ടിരുന്ന മദീന ഇസ്ലാമിൻറെ വിജയ ശേഷം മുത്ത് നബി ത്വയ്ബ എന്നാക്കി മാറ്റി. മദീനയുടെ പഴയ നാമം ആയി യസ്രിബ്,  അസ്ഹാബ് എന്നും അറിയപ്പെട്ടിരുന്നു. ശേഷം ഇന്നും ഔദ്യോഗികമായി ആ നഗരം അറിയപ്പെടുന്നത് മദീന എന്നാണ്. നിരവധി ചരിത്രങ്ങൾക്ക് സാക്ഷിയായി അന്നും ഇന്നും ഇസ്ലാമിൻറെ അധീനതയിലാണ് ഈ നാട്.

മുത്ത് നബിക്ക് ശേഷം ഖുലഫാഉ റാശിദ, നാല് പ്രമുഖ സ്വഹാബികളും അവരുടെ പിന്മുറക്കാറായി മറ്റു നിരവധി ഖലീഫമാരും മദീന ഭരിച്ചിട്ടുണ്ട്.

ഭൂപ്രകൃതി

വൃത്താംശം കിഴക്ക് 39.36 24.7 28 അക്ഷാംശം വടക്കായി 589 കിലോമീറ്റർ പരിധിയിൽ ആണ് നഗരം സ്ഥിതിചെയ്യുന്നു. 7 അർബൺ ജില്ലകളും 5 സബ്അർബൻ ജില്ലകളും അടക്കം ആകെ 12 ജില്ലകളുണ്ട്. ഹിജാസ് ഭാഗത്ത് 200 കിലോമീറ്റർ  നാഫുദ് മരുഭൂമികളുടെയും ചെങ്കടലിന്റെയും ഇടയിലാണ് മദീന എന്ന നഗരം. സമുദ്രനിരപ്പിൽ സമുദ്രനിരപ്പിൽ നിന്നും 2030 അടി (620 കിലോമീറ്റർ) ഉയരത്തിലാണ് നഗരത്തിന്റെ സ്ഥാനം. ഹിജാസ് മല നിരകളാലും വലിയ പർവ്വതങ്ങളാലും ചുറ്റപ്പെട്ട മരുപ്പച്ചയായ പ്രദേശമായതു കൊണ്ട് തന്നെ പ്രകൃതി ഭംഗിയും ആപേക്ഷിക വ്യത്യസ്തതയും എല്ലാവരെയും കൂടുതലായി ആകർഷിക്കുന്നു. നിരവധി മലകൾക്കും കൊടുമുടികൾക്കുമിടയിൽ ഏറ്റവും ഉയരമുള്ളത് ഉഹ്ദ് മലയാണ്. 1533 അടി 1077 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ മല വളരെ പവിത്രമേറിയ മലയാണ്. പ്രവാചകരുടെ ഇഷ്ട മലയും അവിടുത്തെ ജീവിതത്തിൽ ഉഹ്ദ് മലയുമായി ബന്ധപ്പെട്ട ചരിത്രങ്ങളും സംഭവങ്ങളും വളരെ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ വിശ്വാസികളും തീർഥാടകരും വളരെ ബഹുമാനത്തോടെ മലയെ നോക്കിക്കാണുന്നു.
പ്രശസ്ത മലനിരകൾ ആയ പടിഞ്ഞാറ് ഭാഗത്തുള്ള ജബലുൽ ഹജ്ജാജ്, വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സൽആ മലനിരകൾ, തെക്കുഭാഗത്തുള്ള ജബലുന്നൂർ, വടക്കുഭാഗത്തുള്ള ഉഹദ് മല എന്നിവകളാൽ ചുറ്റപ്പെട്ടതാണ് മദീന എന്നതും വിശിഷ്ടമായ ഭൂപ്രകൃതിയാണ്.

കാലാവസ്ഥ
സാധാരണ പകൽ സമയങ്ങളിൽ 43 ഡിഗ്രി സെൽഷ്യസും രാത്രികാലങ്ങളിൽ 29 ഡിഗ്രി സെൽഷ്യസ് ആണ് അവിടുത്തെ കാലാവസ്ഥ. എന്നാൽ ജൂൺ- സെപ്തംബർ മാസങ്ങളിൽ പകൽസമയത്ത് ചൂട് 45 ഡിഗ്രി സെൽഷ്യസിൽ അധികമാവും. എന്നാൽ തണുപ്പ് കാലങ്ങളിൽ രാത്രി സമയത്ത് 12 ഡിഗ്രി സെൽഷ്യസും പകൽസമയങ്ങളിൽ 25 ഡിഗ്രി സെൽഷ്യസ് ആണ് അനുഭവപ്പെടാറ്.

മറ്റു സവിശേഷതകൾ
മതവിശ്വാസികൾ വളരെ പവിത്രതയോടെ നോക്കി കാണുന്ന മദീനയിലെ പ്രധാന പള്ളിയാണ് മസ്ജിദുന്നബവി.
ഭൗതികലോകത്തെ സ്വർഗ്ഗം എന്നറിയപ്പെടുന്ന റൗളാ ശരീഫ് മസ്ജിദുന്നബവിയിൽ ആണ്. മുത്ത് നബി തങ്ങൾ മദീനയിൽ ആദ്യമായി നിർമ്മിച്ച പള്ളിയായ മസ്ജിദു ഖുബായും വിശ്വാസികൾക്ക് ആനന്ദമേകുന്നു. ലോകത്ത് മറ്റു പള്ളികളിൽ വെച്ച് ഒരു റക്അത്ത് നിസ്കരിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി പ്രതിഫലം ആണ് മസ്ജിദുന്നബവിയിൽ നിസ്കരിച്ചാൽ ലഭിക്കുക.
പള്ളിയുടെ മുറ്റത്തെ ഇരുന്നൂറ്റി അമ്പതോളം തുകൽ കുടകളും തീർത്ഥാടകർക്ക്  ആശ്വാസവും ആനന്ദവും സമ്മാനിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഖുർആൻ പ്രസിദ്ധീകരണ കേന്ദ്രം മദീനയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1200 ജോലിക്കാരുള്ള ഈ സ്ഥാപനം 1985ലാണ് സ്ഥാപിതമായതാണ്. കിംഗ് ഫഹദ് കോംപ്ലക്സ് ഫോർ പ്രിന്റിംഗ് ഓഫ് ദി ഹോളി ഖുർആൻ എന്ന നാമധേയത്തിലാണ് സ്ഥാപനം.

.

LEAVE A REPLY

Please enter your comment!
Please enter your name here