മദീനത്തുന്നബവി രാഷ്ട്രനിർമ്മാണത്തിന്റെ പ്രവാചക മാതൃക

0
496

ഉമറുൽ മുഖ്താർ ആൽപറമ്പ്


ഇസ്ലാമിക രാഷ്ട്രം സ്വയം ഒരു ലക്ഷ്യമല്ല, ഒരു മാർഗം മാത്രമാണ്.സാമൂഹ്യ നീതിയോടെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയാണതിന്റെ ലക്ഷ്യം. അതായത്, ദൈവീക നിയമങ്ങൾക്ക് കീഴിൽ സർവ്വർക്കും സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കുന്ന വ്യവസ്ഥ. നബിതങ്ങളുടെ കാലത്തും പിൽക്കാല ഇസ്ലാമിക ഭരണാധികാരികളുടെ കാലത്തും സാക്ഷാൽക്കരിക്കപ്പെട്ട ഇസ്ലാമിക രാഷ്ടത്തിൽ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാംഒത്തിണങ്ങിയിരുന്നു. അതിൽ സമൂഹമുണ്ട്, ദേശമുണ്ട്, അധികാര കേന്ദ്രമുണ്ട്. നിയമവാഴ്ചയുണ്ട്. തിരുനബി(സ) മദീനയിൽ നിർമ്മിച്ച ഭരണഘടന ശ്രദ്ധിച്ചാൽനബി (സ) യുടെ രാഷ്ട്രീയ സമീപനം നമുക്ക് ബോധ്യപ്പെടും. ഭരണത്തിന്റെ സർവ്വ മേഖലകളെയും അതുൾകൊള്ളുന്നുണ്ട്. സാമ്പത്തികം, ആശയ വിനിമയം. ഇടപാട് തുടങ്ങിയവ അവയിൽ ചില ഉദാഹരണങ്ങളാണ്. ചില സന്ദർഭങ്ങളിൽ സാഹചര്യങ്ങൾക്കനുസൃതമായി അതിൽ മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. ഇസ്‌ലാമിക ഭരണ പരിധിക്കുള്ളിലെ ബഹുസ്വരസമൂഹം ഇസ്ലാമിനന്യമായിരുന്നില്ല അവർക്കാവശ്യമായ അധികാരങ്ങളും അർഹതകളും നീക്കിവെച്ചിരുന്നു. അവർ ഉൾക്കൊള്ളുന്ന സമൂഹത്തെ കൂട്ടുപിടിച്ചാണ് ഇസ്ലാമിക രാഷ്ട്ര സംവിധാനം വളർച്ച കൈവരിച്ചത്. നബി(സ) തങ്ങളുടെ ആഗമനത്തിന് മുമ്പ് അത്തരമൊരു രാഷ്ട്രീയ സംവിധാനം അവർക്കന്യമായിരുന്നു. എന്നാൽ മദീനയിലെ ഇസ്ലാമികഭരണകൂട നിർമാണ ശേഷം ജീവിതത്തിന്റെ സർവ്വ മേഖലകളിലും വളരാനുള്ള ഭൗതിക സാഹചര്യം അവർക്ക് ലഭ്യമായി.സകാത്ത് പോലെയുള്ള സാമ്പത്തിക വ്യവഹാരങ്ങൾ മെച്ചപെട്ട ധനകാര്യ അടിത്തറ പാകികൊടുക്കുകയും ചെയ്തു. സൈനിക സംവിധാനങ്ങൾക്കും അനുകരണീയ മാതൃകയാണ് ഇസ്ലാമിക രാഷ്ട സംവിധാനം കാഴ്ചവെച്ചത്. മെച്ചപ്പെട്ട ഭരണകൂടത്തിലേക്കുള്ള പ്രയാണത്തിന് മുമ്പായി അനസ്(റ)വിന്റെ വീട്ടിൽ കൂടിയാലോചനകൾ നടത്തി. അംഗങ്ങളുമായി സംസാരിച്ചും അഭിപ്രായം ചോദിച്ചും ഭരണ സംവിധാനങ്ങളുടെ പുതിയ മേഖലകളിലേക്ക് ഇസ്ലാം കാൽ വെച്ചു. നിയമ വ്യവസ്ഥിതികൾ എഴുതി തയ്യാറാക്കി. അവ സൂക്ഷിക്കുകയും ചെയ്തു. സർവ്വർക്കും തുല്യത എന്ന ആശയത്തിന് മുകളിലായിരുന്നുവത്. ശിക്ഷയിലോ മറ്റോ വിഭാഗീയത ആളുകൾക്കിടയിൽ കാണിച്ചില്ല. ലോകത്ത് ആദ്യമായി എഴുതപ്പെട്ടഒരു ഭരണഘടന കൂടിയാണ് മഹാനായപ്രവാചക(സ)ന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട മദീനാ ചാർട്ടർ. പുതിയ കാലത്തെനിയമ സംവിധാനത്തേക്കാൾ വലിയ സുരക്ഷയായിരുന്നു മദീന ചാർട്ടർ. ഒന്നാം അധ്യായം തന്നെ തുല്യതയെ മുറുകെ പിടിക്കുന്നതാണ്. ഉമ്മത്തെന്ന പ്രയോഗത്തിൽസർവ്വരും ഉൾപ്പെട്ടു. ഗോത്രങ്ങൾക്കോ കുടുംബത്തിനോ മാനഹാനി, അപമാനം വരും എന്ന് കരുതി കുറ്റവാളികളെ ഒളിപ്പിക്കാനോകുറ്റം മൂടിവെക്കാനോ പാടില്ല എന്ന് ചാർട്ടറിൽ നിയമം വ്യക്തമായി ഉദ്ഘോഷിക്കുന്നു. ഇൻഷുറൻസും പൊതുഫണ്ടിൽ നിന്നുള്ള സാമ്പത്തിക ചെലവാക്കലുകളുംഭരണകമത്തിൽ സാധ്യമായിരുന്നു. ഉടമ്പടികൾ വെച്ച കക്ഷികൾക്ക് ചർച്ചകൾക്ക്സൗകര്യം ഒരുക്കി കൊടുക്കാനും നിർദേശമുണ്ട്.മദീനക്കകത്തും സമീപത്തും ജീവിക്കുന്ന ഗോത്രങ്ങളുമായി നബി(സ) വിവിധഉടമ്പടികളിൽ ഏർപ്പെട്ടിരുന്നു. മുസ്ലീംകൾസമാധാനത്തോടെ യുദ്ധങ്ങളില്ലാതെ ജീവിക്കണമെന്നായിരുന്നു ആ ഉടമ്പടികൾക്ക്പിന്നിലെ താത്പര്യം. യുദ്ധം അവസാനിക്കാൻ സാധിക്കുന്നത്രയും ഉടമ്പടികൾനബി(സ) തങ്ങൾ ചെയ്തു. വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടതിന് പകരം യോജിപ്പിലൂടെയും രമ്യതയിലൂടെയും നബി(സ)തങ്ങൾ കൂടിയാലോചനകളെ വഴി നടത്തി.നീണ്ട പത്തൊൻപത് വർഷം മുസ്ലിം സമൂഹത്തെ കഠിനമായ പരീക്ഷണങ്ങൾക്ക്വിധേയമാക്കിയ ഖുറൈശികളുമായിനബി(സ) തങ്ങൾ ഹിജ്റ ആറാം വർഷംഹുദൈബിയ്യയിൽ വെച്ച് നടത്തിയ സന്ധിപ്രസിദ്ധമാണ്. കരാറിനോട് വിമുഖതകാണിക്കാതെ നബി(സ) തങ്ങൾ അതിനെഏറ്റെടുക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വം സംഭവങ്ങളിലൊന്നായിരിക്കും. കഠിനമായ പീഢനങ്ങളിലൂടെ കടന്ന് വരാൻവഴിയൊരുക്കിയവരോടും സന്ധിയിലൂടെകാണിച്ച മൃദുല മനസ്കത ഇസ്ലാമിന്റെചരിത്രത്തിൽ മതത്തെ തിരിച്ചറിയാനുള്ളവലിയൊരു നാഴികകല്ലായി മാറി. കരാറുകൾ പാലിക്കുന്നതിൽ നബി(സ) തങ്ങൾഅതീവ ശ്രദ്ധാലുവായിരുന്നു. ഖുറശികളിൽ നിന്ന് ഇസ്ലാം സ്വീകരിച്ചു വന്നയാളഅവരാശ്യപ്പെട്ടത് പ്രകാരം തിരിച്ചേൽപ്പിച്ചത്കരാർ സൂക്ഷമതയുടെ പ്രകടമായ തെളിവാണ് ഇസ്ലാം സ്വീകരിച്ച മദീനയിൽ തിരിച്ച് വരുന്നവരെ തിരിച്ചയക്കണമെന്നാണല്ലോ കരാർ വ്യവസ്ഥ ചെയ്തിരുന്നത്. ഇസ്ലാമിക ചരിത്രത്തിന്റെ നാഴികകല്ലുകളിൽ പ്രധാനമാണ് അഖബ ഉടമ്പടി. ഇസ്ലാമിക രഷ്ടം മദീനയിൽ സ്ഥാപിതമായതിൽ അഖബ ഉടമ്പടിയോളം പങ്ക് വഹിച്ചമറ്റൊന്നില്ല. യഹൂദർ നബി (സ) യുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നവരായിരുന്നു. ഈ വസ്ഥത നന്നായി അറിയാമായിരുന്നഖജ് ഗോത്രത്തിന് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാൻ രണ്ടാമതൊന്ന് കാത്ത് നിൽകേണ്ടി വന്നില്ല.യിബെന്ന പേരിൽ അറിയപ്പെട്ടിരുന്ന മദീനയിൽ അവരിലൂടെ അങ്ങനെ ഇസ്ലാംപ്രചരിച്ചു. ഇസ്ലാം സ്വീകരിച്ച പന്ത്രണ്ട് പേർ വെച്ച് നബി(സ)യുമായി സന്ധി ചെയ്തു. അള്ളാഹുവിൽ ആരെയും പങ്ക് ചേർക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, കുഞ്ഞുങ്ങളെ കൊല്ലാതിരിക്കുക, വ്യഭിചരിക്കാതിരിക്കുക, തിരുനബി(സ)യെ അനുസരിക്കുക തുടങ്ങിയവയായിരുന്നു സന്ധിയിലെ പ്രധാന നിർദേശങ്ങൾ, പറഞ്ഞത് പ്രകാരം ചെയ്യുമ്പോൾ സ്വർഗം ലഭിക്കുമെന്ന് തിരുനബി(സ) വാഗ്ദാനവും അവർക്ക് നൽകി. ഇതായിരുന്നു ഒന്നാം അഖബാ ഉടമ്പടി, മുസ്ലിംകളുടെ ചരിത്രത്തിന്റെ ഗതി തിരിച്ചു വിട്ട ഏറെ പ്രാധാന്യമർഹിക്കുന്ന സംഭവമായി അതോടെ അഖബ ഉടമ്പടി മാറി. വിവിധ ആശയങ്ങളുടേതാണല്ലോ ലോകം. ആശയങ്ങൾ പരസ്പരം തമ്മിലടിച്ചതിന്റെ പേരിൽ എത്രയോ ആളുകൾകശാപ്പ് ചെയ്യപെട്ടിട്ടുണ്ട്. രണ്ട് ആശയധാരകളും ഇല്ലാതാകുന്നത് വരെ സംഘട്ടനം തുടരാണ് സാധാരണ ഓരോ ആശയത്തിന്റെയും വാക്താകൾ ശ്രമിക്കുക. എന്നാൽ പരസ്പരം രമ്യതയിൽ എത്തുക എന്ന പരിഹാരം അവിടെയുണ്ട്. അത് ആർക്കും അത്ര സ്വീകാര്യമല്ല താനും. വിട്ട് വീഴ്ചകൾ ആ ആശയങ്ങളുടെ പുനർ നിർമാണത്തിന് സഹായമാവുകയും ചെയ്യും. ഇസ്ലാമികസംവിധാനങ്ങളിലും ഇത്തരം വിട്ട് വീഴ്ച്ചകളും അംഗീകരിച്ച് നൽകലുകളും കാണാൻസാധിക്കും. തിരുനബി(സ)യുടെ ചരിതത്താളുകളിൽ അത്തരം ഉദാഹരണങ്ങൾ നിരവധിയാണ്. ഇസ്ലാമിന്റെ പ്രഭാവം ആദ്യകാലങ്ങളിൽ വിശാലമായത് ഇത്തരം വിട്ടുവീഴ്ചകളിലൂടെയായിരുന്നു. എന്നാൽ അത്തരം വിട്ടുവീഴ്ചകൾ ആശയങ്ങളെയും ആദർശങ്ങളെയും കുഴിച്ച് മൂടലായിരുന്നില്ല. മറിച്ച് ആശയാർദർങ്ങൾ അരകിട്ടുറപ്പിക്കാനും ആളുകൾ മനസ്സിലാക്കാനുമുള്ള തിരുനബി(സ) ലളിതമായ മാർഗങ്ങളിൽ ഒന്നായിരുന്നു. കരാറുകൾ പാലിക്കപ്പെടുമ്പോൾ വിശ്വസ്തനായ തിരുദൂദരെന്ന വിശേഷണം അംഗീകരിക്കാൻ ശ്രതുക്കൾക്ക് പോലും മടിയുണ്ടായിരുന്നില്ല. സന്ധികളിലും ഉടമ്പടികളിലും വിട്ടുവീഴ്ചകൾചെയ്ത് കൊടുത്തത് ഇസ്ലാമിന്റെ ആശയങ്ങളെ കൂടുതൽ ജനങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. സമാധാന ഉടമ്പടികൾ എന്നകാഴ്ച്ചപ്പാട് തന്നെ യുദ്ധരഹിത സമൂഹം എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടായിരുന്നു. വ്യക്തമായ വിജയം എന്നാണ് ഹുദൈബിയ്യ സന്ധിയെ കുറിച്ച് ഖുർആൻ പറയുന്നത്. വിട്ടുവീഴ്ച്ചയുടെ പാരമ്യയതയായിരുന്നല്ലോ ഹുദൈബിയാ സന്ധി. അൽപംചില കൊടുക്കലുകളിലൂടെ വലിയ വാങ്ങലുകളാണ് സന്ധികളിലൂടെ തിരുനബി(സ)ലക്ഷ്യമിട്ടത്. സന്ധി വ്യവസ്ഥ ചെയ്യുമ്പോൾഉമർ(റ) ചോദിക്കുന്നുണ്ട്, എന്തിനാണ് തിരുനബി(സ)യെ ഇത്രയും പ്രതികൂലമായ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരുവിട്ടുവീഴ്ച്ച. എന്നാൽ സമാധാനപൂർണ്ണമായ മുന്നോട്ട് പോക്കിന് ചില വിട്ടുവീഴ്ചകൾ നടത്തണമെന്ന് തിരുനബി(സ) ഹുദൈബിയ്യയിലൂടെ കാണിച്ച് തന്നു. ഒരു ചെറിയസൈന്യത്തിന് തുടച്ച് കളയാൻ സാധ്യമായിരുന്ന മുസ്ലിം ജനപഥത്തെ ലോകത്തിന്റെ സമുന്നതിയിലേക്കെത്തിക്കാൻ തിരുനബി(സ) നടത്തിയ തന്ത്രമായിരുന്നു ആ വിട്ടുവീഴ്ചകളെന്ന് പിന്നീട് ചരിത്രം തെളിയിച്ചു. രമ്യതയുടെയും രജ്ഞിപ്പിന്റെയും മറ്റൊരുപേരാണല്ലോ ഹിജ്റ, പോരാടി മരിക്കാൻ ഭീരുവായത് കൊണ്ടോ അല്ലാഹുവിന്റെസഹായം കിട്ടുമെന്ന വിശ്വാസമില്ലാത്തത്കൊണ്ടോ അല്ല മുസ്ലിംകൾ അത്തരമൊരുഒളിച്ചോട്ടം നടത്തിയത്. മറിച്ച് ജീവിക്കാനുള്ള, ദീൻ നിലനിർത്താനുള്ള ഉപായം എന്ന നിലയിലായിരുന്നു ഹിജ്റ, മുസ്ലിം ജനപഥത്തിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന സാമൂഹിക ക്രമങ്ങളിൽ പോലും സ്വയംപോരാടി മരിച്ച് രക്തസാക്ഷിയാകാനോമറ്റൊരുത്തനെ വധിക്കാനോ ഇസ്ലാം അഹ്വാനം ചെയ്തിട്ടില്ല. സമാധാന പൂർണമായി ജീവിക്കാനും ആജീവിതത്തിലൂടെ അവന്റെ രക്ഷിതാവിനെ തിരിച്ചറിയാനുമാണ് പരമകാരുണികൻ മനുഷ്യരോട് പറയുന്നത്.ഇത്രയൊക്കെ വിട്ടുവീഴ്ചകൾ ചെയ്തിട്ടുംസ്വയം ഒഴിഞ്ഞ് മാറിയിട്ടും ഒരിക്കലും ന്യായീകരിക്കാനാകാത്ത വിധം ശത്രു താണ്ഡവം അരങ്ങേറിയപ്പോൾ പ്രവാചകൻ അതിനെ പ്രതിരോധിച്ചിട്ടുണ്ട്. അവിടെയും കരാറുകൾ പാലിക്കപെട്ടു. വിട്ടുവീഴ്ചകൾ ചെയ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here