മതവും ശാസ്ത്രവും തമ്മില്‍ പോര് മുറുക്കിയത് മതമൗലികവാദികള്‍

ഹാരിസ് കൊളപ്പുറം

0
2536

1. ദൈവമുണ്ടോ? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? മരണത്തിന് ശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? മനുഷ്യോല്‍പത്തിയോളം തന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക്. ചരിത്രപരമായി നിരവധി താത്വിക സംവാദങ്ങളും സംഘട്ടനങ്ങളും സൃഷ്ടിച്ചതാണ് നാസ്തിക- ആസ്തിക വാദങ്ങള്‍. ഭൗതികാതീതമായ ഒരു ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്ന് ദൈവവിശ്വാസികള്‍ വാദിക്കുമ്പോള്‍, ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമായി നിരീശ്വരവാദം നിലനിന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങളെ കൂട്ടുപിടിച്ചാണ് ഉത്തരാധുനിക നിരീശ്വരവാദം ഉദയം ചെയ്തിരിക്കുന്നത്. ഡാം ഹാരിസണ്‍, റിച്ചര്‍ഡ് ഡോക്കില്‍സ്, ക്രിസ്റ്റഫര്‍ എച്ചന്‍സ്, ഡാനിയല്‍ ഡെന്നറ്റ് തുടങ്ങിയവരാണ് നവനാസ്തികയുടെ ജീവിച്ചിരിക്കുന്ന പ്രവാചകന്മാര്‍. നൂതനമായ ജനിതക ശാസ്ത്രത്തിലൂടെ രൂപപ്പെട്ട മൈക്രോ ബയോളജിയും പ്രപഞ്ചവിജ്ഞാനീയത്തിലെ വിസ്മയ മുന്നേറ്റങ്ങളും ചേര്‍ത്തുവെച്ച നവനാസ്തികയുടെ മൂലപ്രമാണം ശാസ്ത്രമാണ്. ദൈവം ഉണ്ടെന്ന പ്രസ്താവന ഒരു ഹൈപോതിസീസ് മാത്രമാണെന്നും ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ സാങ്കല്പികം മാത്രം ആണെന്ന് തെളിയിക്കാന്‍ സാധിക്കും എന്നതാണ് ഡോക്കിന്‍സും വിക്ടര്‍ സ്റ്റെല്‍ ജറുമല്ലാം വാദിച്ചുകൊണ്ടിരുന്നത്. ജീവോല്‍പ്പത്തിയും ഗാലക്‌സികളുടെ വികാസവും തലച്ചോറിന്റെ സങ്കീര്‍ണതയും ദൃശ്യപ്രപഞ്ചത്തിന്റെ വിസ്മയവുമെല്ലാം നാച്വലറിസത്തിന് വിശദീകരിക്കാന്‍ സാധിക്കുമെന്നും അതീന്ത്രിയമായ ശക്തിയുടെ അദൃശ്യമായ അസ്തിത്വം കേവല ബോധമാണെന്നും ഉത്തരാധുനികത കൂടുതല്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. ‘ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തത് തന്നെയാണ് ദൈവമില്ല എന്നതിന്റെ പ്രത്യക്ഷ തെളിവെന്നതാണ് നവനാസ്തികതയുടെയും, അതിന്റെ കേരളീയ പ്രതിരൂപമായ ഡിങ്കോയിസത്തിന്റെയും മൗലിക സിദ്ധാന്തം. ദൈവത്തെ എന്തുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്നില്ല? എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്? ദൈവം സ്വയം ഉള്ളവരാണെങ്കില്‍ ആദിമ പദാര്‍ഥങ്ങള്‍ക്കും അനാദിത്യവും അനശ്വരത്വവും അവകാശപ്പെട്ടുകൂടെ? തുടങ്ങി ഡോക്കിന്‍സും ഡാനിയല്‍ ഡെന്നത്തും ചോദിക്കുന്നത് തന്നെയാണ് അയ്യൂബ് മൗലവിയും സി.വി രവിചന്ദ്രനും ഇ.എ ജബ്ബാര്‍ മാഷും ചോദിക്കുന്നത്.

2. നവനീരിശ്വര വാദവും മൗലിക ചോദ്യങ്ങളും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവീനമായ ശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നാണ് നവനിരീശ്വരവാദം ഉല്‍ഭവിക്കുന്നത്. പ്രപഞ്ചം തുടങ്ങിയവയെക്കുറിച്ചുള്ള വിസ്മയകരമായ കണ്ടെത്തലുകള്‍ ഇക്കാലത്ത് നടന്നു. 1976- ഇയാല്‍ വില്‍മുട്ട് ക്ലോണിംഗിലൂടെ ആദ്യ സന്തതിക്ക് ജന്മം നല്‍കിയതോടെ ദൈവത്തിന്റെ സൃഷ്ടിപ്പില്‍ ശാസ്ത്രം ഇടപെട്ടു തുടങ്ങി എന്ന് പ്രചരിക്കപ്പെട്ടു. മുന്‍തലമുറയുടെ നാസ്തികവാദങ്ങളുടെ അടിത്തറയായി നിലനിന്ന തത്വശാസ്ത്രത്തില്‍ നിന്ന് പൂര്‍ണമായും ശാസ്ത്ര നിഗമനത്തിലേക്ക് വമ്പിച്ച ചുവടു മാറ്റം സംഭവിച്ചു.
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ god delution (ദൈവ വിഭ്രാന്തികള്‍) എന്ന പുസ്തകം നവനിരീശ്വരതയുടെ മൂലപ്രമാണമാണ്. അതില്‍ ഉന്നയിക്കുന്ന അടിസ്ഥാനപരമായ രണ്ടു ചോദ്യങ്ങള്‍ ദൈവത്തെ എന്തുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധ്യമാകുന്നില്ല? എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ സൃഷ്ടിച്ചത് ആരാണ്? സര്‍വ്വസാധാരണയായി ഡിങ്കോയിസ്റ്റുകളും ഉന്നയിക്കുന്ന ചോദ്യമാണിത്. ‘ദൈവമില്ല എന്നതിന്റെ തെളിവുകള്‍ ‘ദൈവമുണ്ടെന്ന് തെളിയിക്കാന്‍ സാധ്യമാവാത്തതാണ്” എന്ന എതിര്‍നിരീക്ഷണമാണ്. ഇവിടെ ആധാരമാക്കുന്ന പ്രമാണവും(ശാസ്ത്രം) ദൈവവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധമെന്താണ്? ~ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി അനുസരിച്ച് ഭൗതിക ലോകത്തെ പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്ന വിജ്ഞതമാണ് ശാസ്ത്രം. ആ പരിധിക്കുള്ളില്‍ അഭൗതികമായ ശക്തിയെ എങ്ങനെ പരീക്ഷണ വിധേയമാക്കാന്‍ സാധിക്കും? മാത്രമല്ല സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നമ്മള്‍ തിരിച്ചറിയുന്നത്. പകരം മൂര്‍ത്തമായ ശരീരം നമ്മോട് എങ്ങനെ സമീപിക്കുന്നു എന്നതില്‍ നിന്നാണ്. അതുപോലെ അമൂര്‍ത്തമായ ദൈവത്തെ മൂര്‍ത്തമായ പ്രപഞ്ച പ്രതിഭാസങ്ങളിലൂടെ നാം തിരിച്ചറിയണം.
സ്റ്റീഫന്‍ ഹോക്കിങ് പ്രപഞ്ചത്തിലെ സകലതിനും തുടക്കം ഉണ്ടെന്നും ഒന്നും അനാദിയല്ല എന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ ദൈവം അനാദിയും അനശ്വരവും ആണ്.

3. ശാസ്ത്ര സംഘട്ടനങ്ങള്‍ ആരുടെ സൃഷ്ടി
നിരീശ്വര ചിന്തകളുടെ ഉല്‍ഭവം സാമാന്യമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ തത്വശാസ്ത്രത്തില്‍ നിന്ന് ആരംഭിക്കുന്നു എന്ന് അനുമാനിക്കാവുന്നതാണ്. ഈശ്വരവാദവും നിരീശ്വരവാദവും ഏറ്റവും സ്പഷ്ടമായ അര്‍ത്ഥകല്‍പനകളുള്ള ദാര്‍ശനിക നിലപാടുകള്‍ ആയിട്ടാണ് ഇന്ത്യന്‍ ദാര്‍ശനികര്‍ ഉപയോഗിച്ചതെന്ന് ദോബീപ്രസാദ് ചതോപാധ്യായ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിരീശ്വര വൈവിധ്യമാര്‍ന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ദൈവത്തില്‍ വിശ്വസിക്കാത്തവരെ നിരീശ്വരവാദികള്‍ എന്ന അര്‍ഥത്തില്‍ വിളിച്ചിരുന്നു. പ്രാചീന ഇന്ത്യയെപ്പോലെ ഭൗതികവാദ ആശയങ്ങള്‍ റോമിലും ഗ്രീസിലും നിലനിന്നിരുന്നു. എന്നാല്‍ തത്വശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ നിന്നാണ് പ്രാചീന നാസ്തിക ചിന്തകള്‍ നിലനിന്നിരുന്നത്. ഇമാം സഹദുദ്ധീനുതഫ്താസാനി ഫലാസിഫ, മഹാതിഖത്തിന് ഉപകാരമായെന്ന് പറയുന്നത് കാണാം.
യൂറോപ്യന്‍ നവോത്ഥാനകാലത്ത് ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവര്‍ത്തനങ്ങളുമാണ് നൂതന നിരീശ്വരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകശക്തിയായി വര്‍ത്തിച്ചത്. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം നിരീശ്വരവാദത്തിനും ശാസ്ത്ര ചിന്തകള്‍ക്കും അടിത്തറ പാകി. നവോത്ഥാന യുഗത്തില്‍ യൂറോപ്പ് സാക്ഷ്യംവഹിച്ച രണ്ട് പ്രതിഭാസങ്ങള്‍ ആധുനിക ശാസ്ത്രവും ഭൗതിക അപ്രമാദിത്വങ്ങളുടെ സ്വതന്ത്ര വിഹാരവും ആയിരുന്നു. പ്രപഞ്ചോല്‍പത്തിയും ജീവവര്‍ഗ പരിണാമത്തെക്കുറിച്ചും പുതിയ വിവരങ്ങള്‍ ഉദയം ചെയ്തു. മതത്തിന്റെ മൂലപ്രമാണങ്ങള്‍ ശാസ്ത്രത്തിന് എതിരാണെന്നും നിരീശ്വരവാദം ശാസ്ത്രത്തിന്റെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രചരിപ്പിക്കുന്നത് ഇക്കാലത്താണ്. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മത-ശാസ്ത്ര സംഘട്ടനത്തിന്റെ മൗലിക കാരണം ദൈവാസ്തിത്വത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ആയിരുന്നില്ല.
പകരം മതമൗലികതയായിരുന്നു. മധ്യകാലഘട്ടത്തില്‍ ക്രിസ്ത്യന്‍ പൗരോഹിത്യത്താല്‍ ശാസ്ത്രലോകം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഭൗമ കേന്ദ്രീകൃത പ്രപഞ്ചത്തിനു പകരം സൗരകേന്ദ്രീകൃത പ്രപഞ്ചത്തെ അവതരിപ്പിച്ചതിനെ ഗലീലിയോയെ കോടതി ശിക്ഷിച്ചു. ബ്രൂണോ ക്രൂരമായി കൊല്ലപ്പെട്ടു. വേദവാക്യങ്ങള്‍ക്കെതിരെ പറയുന്ന ശാസ്ത്രജ്ഞരെ, വിഷം കുത്തിനിറയ്ക്കല്‍, തൂക്കി കൊല്ലല്‍ തുടങ്ങിയ ക്രൂരമായ ചെയ്തികള്‍ക്ക് വിധേയമാക്കി. 50 മില്യന്‍ ആളുകള്‍ക്ക് മാത്രം ഇതിലൂടെ ജീവന്‍ നഷ്ടമായി. ഒരേസമയം മത വിശ്വാസികള്‍ ആയിരിക്കെ തന്നെ, മത പൗരോഹിത്യത്തില്‍ നിന്നുണ്ടായ അടിച്ചമര്‍ത്തലുകള്‍ ശാസ്ത്രലോകത്തിന് മതത്തോടെ തീരാ പകയുണ്ടാക്കി. ഇതിനിടയില്‍ പൊതുരാഷ്ട്രീയ ജീവിതത്തില്‍ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിര്‍ത്തുകൊണ്ട് നവീന ിന്തകളും ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളും കടന്നുവരുന്നു. കൂടെ മത-ശാസ്ത്ര സംഘര്‍ഷത്തിന്റെ മൂര്‍ത്തരൂപം വരുന്നത് നാസ്തിക ചിന്തകളുടെ ജനവികാസം കൊണ്ടായിരുന്നു. വര്‍ഷങ്ങളോളം ഉള്ളില്‍ പുകഞ്ഞ മതത്തോടുള്ള ശാസ്ത്രത്തിന്റെ വെറുപ്പ് നിരീശ്വര നാസ്തിക പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്തു. മതം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അടിച്ചമര്‍ത്തുകയാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു. സ്വാഭാവികമായും ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയില്‍ ശാസ്ത്രം നിരീശ്വരതയുടെ കൂടെ നില്‍ക്കുകയായിരുന്നു.
ആധുനികകാല ശാസ്ത്ര നിര്‍വചനമനുസരിച്ച് അനന്തമായ അറിവന്വേഷണമാണ് ശാസ്ത്രം. അതിനെ ബാഹ്യലോകത്തിന്റെ വിസ്മയങ്ങളില്‍ തളച്ചിടുന്നു. ഇതിലൂടെ അറിവിന്റെ വികാസത്തിന് പരിധി നിര്‍ണയിക്കുകയാണ് യുക്തിവാദവും നാസ്തിക ചിന്തയും. അപ്പോള്‍ മരവിപ്പിക്കുന്നത് മതമല്ല. നിരീശ്വര യുക്തിവാദികളും ഡിങ്കോയിസ്റ്റുകളുമാണ്.
പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന അടിസ്ഥാനസിദ്ധാന്തം ബിഗ്ബാംഗ് തിയറിയാണ്. 1924 ആണ് ഹെഡ്ദ്ധിന്‍ ബി ഹബ്ബള്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത്. നാം ഇന്ന് കാണുന്ന പ്രപഞ്ചം അല്ല നാളെ. കുറച്ചു വലുതാവുന്നു. ഇന്നുള്ളതല്ല ഇന്നലെയുള്ളത.് കുറച്ചുകൂടെ ചെറുതാണ്. ഇങ്ങനെ മില്ല്യണ്‍ കോടി വര്‍ഷങ്ങള്‍ പിറകോട്ട് ചിന്തിച്ചാല്‍ പ്രപഞ്ചം ചുരുങ്ങി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കും. ഈ ഏകതയില്‍ അനര്‍ഘമായ ഊര്‍ജ്ജപ്രവാഹം സംഭവിച്ച് പൊട്ടിത്തെറിയിലൂടെ ഇന്നത്തെ രൂപത്തില്‍ പ്രപഞ്ചം രൂപപ്പെട്ടു. എങ്കില്‍ ബിഗ്ബാങ് സിംഗുലാരിറ്റിക്ക് മുമ്പുണ്ടായിരുന്ന പ്രപഞ്ചത്തിന്റെ അവസ്ഥയെന്താണ്? കാലവും സ്ഥലവും ആ പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നത്. അതിനാല്‍ മുമ്പ് എന്ത് എന്ന ചോദ്യം അപ്രസക്തമാണെന്ന് സ്റ്റീഫന്‍ ഹോക്കിങ് മറുപടി പറയുന്നുവെങ്കില്‍ സ്ഥലകാല സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറമുള്ള ഏകദൈവത്തിന് മുമ്പ് എന്ത് എന്ന് ചോദിക്കലും അപ്രസക്തമല്ലോ?
ഭൗതികശാസ്ത്രത്തിലെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു പൊതു ആദിമ പദാര്‍ത്ഥത്തില്‍ നിന്ന് പരിണമിച്ചതാണ്. എങ്കില്‍ ആ ആദിമ പദാര്‍ത്ഥം എന്തില്‍ നിന്ന് പരിണമിച്ചു? ഈ ചോദ്യം അപ്രസക്തമാണെന്നു ഭൗതിക ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എങ്കില്‍ എല്ലാം ഉണ്‍മയാക്കിയ ദൈവം എന്തില്‍ നിന്ന് പരിണമിച്ചു എന്ന് ചോദിക്കലും വിഡ്ഢിത്തമല്ലേ? അതുകൊണ്ട് ദൈവത്തിന് ആണോ പദാര്‍ത്ഥത്തിന് ആണോ അനാദി. ശാസ്ത്രത്തെ മാനദണ്ഡമാക്കി ദൈവാസ്തിക്യത്തെ സ്ഥാപിക്കാന്‍ സാധ്യമാവില്ല.
ഡോക്കിന്‍സ് ഉന്നയിക്കുന്ന രണ്ടാമത്തെ ചോദ്യം, എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്? ദൈവം സ്വയം ഉള്ളതാണെങ്കില്‍ പദാര്‍ഥങ്ങളും സ്വയമുള്ളതാവാന്‍ സാധ്യതയില്ലേ? യുക്തിചിന്ത, സൂക്ഷ്മ ജന്തുശാസ്ത്രം ഭൗതികശാസ്ത്രം, ഭൗമശാസ്ത്രം എന്നിവയിലെ അടിസ്ഥാന നിഗമനങ്ങള്‍ ഉപയോഗിച്ച് മറുപടി പറയാവുന്നതാണ്.
ഇമാം അബൂഹനീഫ(റ)ന്റെ അടുക്കല്‍ ഒരു യുക്തിവാദി വന്നിട്ട് ചോദിച്ചു. ദൈവത്തിന്റെ മുമ്പ് ആരായിരുന്നുവെന്ന്. മഹാനവര്‍കള്‍ തിരിച്ചുചോദിച്ചു. എണ്ണല്‍ സംഖ്യ പ്രകാരം ഒന്നിന്റെ മുമ്പ് എന്താണ്, ഒന്നുമില്ലെന്ന് വ്യക്തി മറുപടി പറഞ്ഞപ്പോള്‍ മഹാന്‍ തിരിച്ചു പറഞ്ഞു. പ്രപഞ്ചനിയമങ്ങള്‍ അതാണെങ്കില്‍ പരമാര്‍ഥിക തലത്തില്‍ ഉള്ള ഏകത്വം അതിനുമുമ്പ് എന്ത് എന്ന് ചോദിക്കല്‍ വിഡ്ഢിത്തമല്ലേ? യുക്തിചിന്തയിലൂടെഈ രൂപത്തില്‍ ആലോചിക്കാവുന്നതാണ്.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് പ്രകൃതിയിലെ എല്ലാ വസ്തുക്കളും ഒരു പൊതുപൂര്‍വികനില്‍ നിന്നാണ്. ഒരു സന്ധയില്‍ ഇവയെല്ലാം ഒന്നായി ചേരുന്നു. എങ്കിലും ആദ്യത്തെ ജീവി എന്തില്‍നിന്ന് പരിണമിക്കും – താത്വികമായി ഈ ചോദ്യത്തിന് ഡാര്‍വിന് മറുപടി പറയാന്‍ സാധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here