ബീവി ഹഫ്സ (റ)

മുബാരിശ് ചെറുവാടി

0
1929

തിരുനബിയുടെ നാലാം ഭാര്യയാണ് ഖുറൈശി ഗോത്രക്കാരിയായ ഹഫ്സ (റ). രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ മകളാണ് ബീവി ഹഫ്സ (റ).സൈനബ ബിൻത് മള്ഊൻ ആണ് മഹതിയുടെ മാതാവ്. തിരുനബിയുടെ പ്രവാചകത്വ ലബ്ധിയുടെ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഖുറൈശികൾ കഅബയുടെ പുനർനിർമ്മാണം നടത്തുന്ന സമയത്താണ് മഹതി ജനിച്ചത്. പ്രവാചകർക്ക് മുൻപ് ഖുനൈസുബ്നു ഖുദാഫതുസഹ്‌മി (റ) വായിരുന്നു മഹതിയുടെ ഭർത്താവ്. ബദർ യുദ്ധത്തിൽ നിന്നേറ്റ മുറിവ് കാരണമായി അദ്ദേഹം വഫാതായി.

ഖുനൈസുബ്നു ഹുദാഫതുസഹ് മിയുടെ വിയോഗാനന്തരം ഉമറുബ്നുൽ ഖത്വാബ് (റ) മകൾക്ക് വേണ്ടി സ്വഹാബികളിൽ പ്രമുഖനായ ഉസ്മാനുബ്നു അഫാൻ (റ) നോട് വിവിഹാന്വേഷണം നടത്തി. എന്നാൽ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചില്ല. അബൂബക്കർ സിദ്ദീഖ് (റ) നോട് അന്വേഷിച്ചു.  അദ്ദേഹവും വിസമ്മതിച്ചു. അലി (റ) നോട് ആവശ്യപ്പെട്ടു. അവിടെയും വിസമ്മതമായിരുന്നു ഫലം. ഇതോടെ ഉമർ (റ) നിരാശനായി. ഇത് പ്രവാചകർ (സ) അറിയുകയും ഹഫ്സ ബീവിയെ വിവാഹമന്വേഷിക്കുകയും ചെയ്തു. ഇതുപ്രകാരം ഹിജ്റ മൂന്ന് ശഅബാൻ മാസം തിരുനബിയും ഹഫ്സ (റ)യും തമ്മിലുള്ള വിവാഹം നടന്നു. 400 ദിർഹമാണ് പ്രവാചകർ മഹറായി നൽകിയത്.

പ്രവാചകർ ഹഫ്സ (റ) യെ വിവാഹം ചെയ്ത അതേ സമയം തന്റെ മകളായ ഉമ്മു കുൽസൂം (റ)യെ ഉസ്മാനുബ്നു അഫാൻ (റ)ന് വിവാഹം ചെയ്ത് കൊടുത്തു. ശേഷം പ്രവാചകർ ഉമർ (റ) നോട് പറഞ്ഞു: “തീർച്ചയായും അല്ലാഹു ഉസ്മാനിന് നിങ്ങളുടെ മകളേക്കാൾ സ്രേഷ്ടതയുള്ളവളെ ഇണയാക്കിക്കൊടുത്തു. അങ്ങയുടെ മകൾക്ക് ഉസ്മാനിനേക്കാൾ നല്ലവരെയും ” .

തിരു റസൂൽ ഒരിക്കൽ ഹഫ്സ (റ) യെ വിവാഹ മോചനം നടത്തിയിരുന്നു. പിന്നീട് ജിബ്രിൽ വന്ന് : “ബീവിയെ തിരിച്ചെടുക്കാൻ സ്രഷ്ടാവിന്റെ കല്പനയുണ്ട്. അവർ ധാരാളമായി വ്രതമനുഷ്ഠിക്കുന്നവരും നിസ്കരിക്കുയും ചെയ്യുന്നവരാണ് ” എന്ന് അറിയിച്ചപ്പോൾ പ്രവാചകർ അവരെ മടക്കിയെടുത്തു.
മദീനയിലേക്ക് പലായനം ചെയ്തവരുടെ കൂട്ടത്തിൽപ്പെട്ട മഹതി ഹിജ്റ 4 ശഅബാൻ മാസത്തിൽ മദീനയിൽ വെച്ചാണ് വഫാതായത്. 63 വയസായിരുന്നു മഹതിയുടെ പ്രായം.
മദീനയുടെ അമീറായിരുന്ന മർവാൻ ഇബ്നുൽ ഹകം ആണ് മഹതിയുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വ നൽകിയത്.
നബി (സ) യിൽ നിന്ന് ഇവർ 60 ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here