ബീവി ജുവൈരിയ്യ(റ)

മുബാരിശ് ചെറുവാടി

0
1505

തിരുനബിയുടെ എട്ടാമത്തെ ഭാര്യയാണ് ജുവൈരിയ(റ). ജുവൈരിയ ബിൻത് അൽ ഹാരിസ് അൽ ഖുസാഇയ്യ അൽ മുസ്ത്വലിയ്യ(റ) എന്നാണ് പൂർണ നാമം. ഹിജ്റയുടെ പതിനാറ് വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. മുസ്‌ലിമാകുന്നതിന് മുൻപ് മുസ്ത്വലഖി വംശജനായ മുസാഫിഉബ്നു സ്വഫ്വാൻ ആയിരുന്നു മഹതിയുടെ ഭർത്താവ്. ഹിജ്റ അഞ്ചിൽ നടന്ന ബനുൽ മുസ്ത്വല് യുദ്ധത്തിൽ ഇദ്ദേഹം മരണപ്പെടുകയും ജുവൈരിയ (റ) മുസ്ലിം പക്ഷത്ത് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധമുതൽ വിഹിതം വെച്ചപ്പോൾ സാബിതുബ്നു ഖൈസ്(റ)വിന്റെ വിഹിതത്തിൽ ആണ് മഹതി ഉൾപ്പെട്ടത്.

പിന്നീട് 360 ദിർഹമിന് സാബിത്ത് (റ) ജുവൈരിയ (റ)യെ മോചന പത്രം എഴുതി.
പക്ഷേ സാബിത്ത് (റ) നിശ്ചയിച്ച തുക അടക്കാൻ കഴിയാതെ സഹായവുമായി അവർ പ്രവാചക സന്നിതിയിലെത്തി.
അപ്പോൾ തിരുനബി പ്രതിവചിച്ചു: “നിങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനേക്കാൾ ഉത്തമമായത് പറയെട്ടയോ: ബാധ്യത ഞാൻ ഏറ്റെടുത്ത് നിന്നെ ഞാൻ വിവാഹം ചെയ്യാം. മഹതി അത് സമ്മതിച്ചു.
തുടർന്ന് തിരുനബി സാബിത്ത് (റ) നിശ്ചയിച്ച തുക നൽകി അവരെ മോചിപ്പിക്കുകയും അവരെ വിവാഹം ചെയ്യുകയും ചെയ്തു. ഇസ്‌ലാമാശ്ലേഷനത്തിന് മുമ്പേ കുലീനയായ തറവാട്ടിൽ ജനിച്ച് വളർന്ന ജുവൈരിയ (റ)ക്ക് പ്രസ്തുത കുലീനത കാത്തു സൂക്ഷിക്കാൻ പ്രവാചകരുമായുള്ള വിവാഹത്തിലൂടെ സാധിച്ചു.
തിരുനബി ജുവൈരിയ (റ)യെ മോചിപ്പിച്ചത് കണ്ട് മുഴുവൻ സ്വാഹാബികളും അവർക്ക് ഓഹരിയായി കിട്ടിയ ബനുൽ മുസ്ത്വലഖ് തടവുകാരെ മോചിപ്പിച്ചു. സ്വാഭാവികമായും തിരുനബിയുടെ വിവാഹത്തോടെ ബനുൽ മുസ്ത്വലഖിലെ മുഴുവൻ ആളുകളും കെട്ടു ബന്ധം മുഖേന പ്രവാചകരുടെ ബന്ധുക്കളായി മാറി. ഇത് പ്രസ്തുത ഗോത്രത്തിലെ ധാരാളമാളുകളുടെ ഇസ്ലാമാശ്ലേഷത്തിന് കാരണമായി.
ജുവൈരിയ (റ)യെ പ്രശംസിച്ച് മഹതിയായ ആഇശ (റ) പറയുന്നത് കാണാം : ജുവൈരിയ (റ)യേക്കാൾ തന്റെ സമുദായത്തിന് വലിയ ഐശ്വര്യമായിട്ട് ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല.

ഹിജ്റ അഞ്ചിലാണ് മഹതിയുമായുള്ള തിരുനബിയുടെ വിവാഹം നടന്നത്. അപ്പോൾ മഹതിയുടെ പ്രായം ഇരുപത് ആയിരുന്നു.
ബർറ എന്നായിരുന്നു മഹതിയുടെ പേര്.
ജുവൈരിയ എന്നത് തിരുനബി നാമകരണം ചെയ്തതാണ്. ഹിജ്റ അൻപതിൽ തന്റെ അറുപത്തി അഞ്ചാം വയസ്സിൽ മഹതി ലോകത്തോട് വിട പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here