ബീവി ഉമ്മുസലമ(റ)

മുബാരിശ് ചെറുവാടി

0
1325

ഖുറൈശി ഗോത്രത്തിലെ മഖ്‌സൂമീ വംശജയായ ഉമ്മുസലമ (റ) സൈഫുള്ള എന്ന പേരിൽ പ്രശസ്തനായ ഖാലിദ് ഇബ്നു വലീദ് (റ) ന്റെയും അബൂജഹലിന്‍റെയും പിതൃ സഹോദര പുത്രിയാണ്. അബൂ ഉമയ്യയാണ് മഹതിയുടെ പിതാവ്.

മാതാവ് ആത്തിഖ ബിൻത് ആമിറുബ്നു റബീഅ (റ) യും.
ഹിജ്റയുടെ 30 വർഷം മുമ്പ് മക്കയിലാണ് മഹതി ജനിച്ചത്.

പ്രവാചകർ (സ്വ) മഹതിയെ വിവാഹം ചെയ്യുന്നതിന് മുൻപ് അബൂ സലമ (റ) വായിരുന്നു മഹതിയുടെ ഭർത്താവ്.
ഇരുവരും രണ്ട് ഹിജ്റകളിലും പങ്കെടുത്തവരാണ്.
ആദ്യമായി ഹബ്‌ഷയിലേക്ക് (എത്യോപ്യ) ഹിജ്റ പോയതും ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയതും അബൂസലമ- ഉമ്മുസലമ ദമ്പതികളാണ്.
അബൂസലമയിൽ ഉമ്മുസലമക്ക്‌ 4 മക്കളുണ്ട്.
1) സലമ
2) അംറ്
3) ദറത്
4)സൈനബ്
സലമ എന്ന കുട്ടിയിലേക്ക്‌ ചേർത്തിയാണ് ഉമ്മുസലമ (സലമയുടെ ഉമ്മ എന്ന് വിളിക്കുന്നത്.)
മഹതിയുടെ യഥാർത്ഥ നാമം ഹിന്ദ് എന്നാണ്.

മദീനയിലേക്കുള്ള പലായനത്തിൽ അബൂസലമ (റ)വും ഉമ്മുസലമ (റ)യും മകൻ സലമയും ഉണ്ടായിരുന്നു. യാത്രക്കിടെ വഴി തെറ്റുകയും മൂന്ന് പേരും മൂന്നായി വേർപിരിയുകയും ചെയ്തു. അങ്ങനെ ഉമ്മുസലമ (റ)യെ ബനൂ മുഗീറ ഗോത്രക്കാരും മകൻ സലമയെ ബനൂ അബ്ദിൽ അസദ് ഗോത്രക്കാരും തടഞ്ഞുവെച്ചു. അവർക്ക് മദീനയിൽ പോകാൻ കഴിഞ്ഞില്ല. അബൂസലമക്ക് തനിച്ച് മദീനയിലേക്ക് പോകേണ്ടി വന്നു.
ഒരു വർഷക്കാലം ഇരു ഗോത്രക്കാരും ഉമ്മുസലമ (റ)യെയും മകനെയും തടഞ്ഞുവെച്ചു. പിന്നീട് മഹതിയുടെ പിതൃ സഹോദരിയുടെ പുത്രന്മാരിലൊരാൾ ശുപാർശ ചെയ്തത് പ്രകാരം മഹതിയെയും മകനെയും വിട്ടയച്ചു.
ഇരുവരും മദീനയിലേക്ക് യാത്ര തിരിച്ചു. കൈയിലൊന്നുമില്ലാത്ത നിലയിലായിരുന്നു യാത്ര. തൻഈമിലെത്തിയപ്പോൾ ഉസ്മാനുബ്നു ത്വൽഹ(റ) ഇവരെ കാണുകയും ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച് മദീനയിലെത്തിക്കുകയും ചെയ്തു. ഉസ്മാനുബ്നു ത്വൽഹ (റ) വിന്റെ ഈ സത്കർമത്തെ പിൽക്കാലത്ത് മഹതി നന്ദിയോടെ സ്മരിക്കാറുണ്ടായിരുന്നു. ഉമ്മുസലമ (റ) പറയുന്നതായി കാണാം: “അബൂ സലമയുടെ കുടുംബത്തെക്കാൾ ഇസ്ലാമായതിന് പീഢനമനുഭവിച്ച ഒരു കുടുംബത്തെയും എനിക്കറിയില്ല.
ഉസ്മാനുബ്നു ത്വൽഹയേക്കാൾ മാന്യനായ ഒരു വ്യക്തിയെയും എനിക്കറിയില്ല.”

അബൂസലമ (റ) ബദ്റ് യുദ്ധത്തിലും ഉഹ്ദ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.
ഉഹ്ദ് യുദ്ധത്തിലേറ്റ പരിക്ക് കാരണമായി ഹിജ്റ 4 ജമാദുൽ അവ്വൽ മാസത്തിൽ മഹാനവർകൾ വഫാതായി.

അബൂസലമ (റ) വിൻെറ വഫാത്തിന് ശേഷം ഹിജ്റ 4 നാണ് തിരുനബിയും ഉമ്മു സലമ (റ) യും തമ്മിലുള്ള വിവാഹം നടന്നത്.
പ്രവാചകരുടെ ആറാം ഭാര്യയാണ് മഹതി .
അബൂ സലമ (റ) തന്റെ ജീവിത കാലത്ത് “അല്ലാഹുവേ എനിക്ക് ശേഷം എന്നെക്കാൾ ശ്രേഷ്ഠനായ ഒരാളെ ഉമ്മു സലമക്ക്‌ നൽകേണമേ” എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. പ്രവാചകർ ഉമ്മു സലമ (റ) യെ വിവാഹം കഴിച്ചതിലൂടെ ആ പ്രാർത്ഥന സഫലീകരിക്കപ്പെട്ടു.
എന്നാൽ വിവാഹത്തിന് ശേഷം മാത്രമാണ് തിരുനബി (സ്വ) അബൂ സലമ (റ) വിൻറെ പ്രാർത്ഥനയെ കുറിച്ച് അറിഞ്ഞത്.
അബൂബകർ സിദ്ദീഖ് (റ)വും ഉമർ (റ)വും ഉമ്മു സലമ (റ)യെ വിവാഹാന്വേഷണം നടത്തിയിരിന്നെങ്കിലും മഹതി വിസമ്മതം രേഖപ്പെടുത്തുകയായിരുന്നു.

ഹിജ്റ 61 ൽ തന്റെ 84-ാം വയസിൽ ഉമ്മു സലമ (റ) വഫാതായി. ജന്നത്തുൽ
ബഖീഇലാണ് മഹതി അന്ത്യവിശ്രമം കൊള്ളുന്നത്.
തിരുനബിയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം ഇഹലോകം വെടിഞ്ഞത് ഉമ്മു സലമ (റ) യാണ്.

LEAVE A REPLY

Please enter your comment!
Please enter your name here