ബിഷ്ണോയ് വിഭാഗക്കാർ

മുസ്വദിഖുൽ ഇസ്‌ലാം

0
228

വടക്കേ ഇന്ത്യയിലെ ഒരു ഹിന്ദു വിഭാഗക്കാരാണ് ബിഷ്ണോയ്. ഗുരു ജംബേശ്വർ രൂപപ്പെടുത്തിയ ഇരുപത്തി ഒൻപത് തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് ഇവർ ജീവിക്കുന്നത്. ബീസ് (20) നൗ(19) എന്നീ വാക്കുകൾ ചേർന്നാണ് ബിഷ്ണോയ് എന്ന വാക്ക് ഉണ്ടായത്. 29 തത്വങ്ങളിലെ പതിനെട്ടാമത്തെയും പത്തൊമ്പതാമത്തെയും തത്വങ്ങൾ പ്രകൃതിയുമായി ബന്ധപെട്ടതാണ്. എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണം, മരങ്ങൾ മുറിക്കരുത് പരിസ്ഥിതിയെ സംരക്ഷിക്കണം എന്നിവയാണ് അവ. അതിനാൽ പ്രകൃതിസംരക്ഷണത്തിലും സസ്യജന്തുക്കളോടുള്ള സ്നേഹത്തിലും ബിഷ്ണോയികൾ പ്രസിദ്ധരാണ്.
1730-ൽ ജോധ്പൂർ രാജാവ് അഭയ് സിംഗിന്റെ പടയാളികൾ രാജകല്പനപ്രകാരം മരം മുറിക്കാൻ വേണ്ടി ബിഷ്ണോയി ഗ്രാമമായ വെജാരിയിൽ എത്തി. വിവരമറിഞ്ഞതോടെ ഗ്രാമത്തിലെ ഒരു വൃദ്ധയായ അമൃത ദേവിയുടെ നേതൃത്വത്തിൽ സ്ത്രീകളുൾപടെ നാട്ടുക്കാരെല്ലാം മരത്തെ കെട്ടിപിടിച്ച് പടയാളികളോട് മരങ്ങൾ മുറിക്കരുതെന്ന് അപേക്ഷിച്ചു. എന്നാൽ പടയാളികൾ മരങ്ങളോടൊപ്പം ഗ്രാമവാസികളെയും വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ രാജാവ് പടയാളികളെ തിരിച്ച് വിളിച്ചു. 1730 സെപ്തംബർ 9-ന് 363 ബിഷ്ണോയികൾ വൃക്ഷങ്ങൾക്ക് വേണ്ടി ജീവൻ ബലി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here