ബലിപെരുന്നാള്‍; ഓര്‍കളുടെ മുറ്റത്ത് ഹൃദയത്തിന്റെ വിരുന്ന്‌

0
2811

സ്മര്യ പുരുഷനായ ഇബ്‌റാഹീം നബിയുടെ ദര്‍ശനങ്ങളെ അടുത്തറിയാനും അനുവര്‍ത്തിക്കാനുമുള്ള സമയമാണ് ഹജ്ജ് പെരുന്നാള്‍ കാലം. ഇബ്‌റാഹീം നബിയെ വിശ്വാസികള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കണമെന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. എല്ലാ നിസ്‌കാരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജുമുഅയിലും വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ ഉരുവിടുതും ഓര്‍മകള്‍ അയവിറക്കുതും അത് കൊണ്ടാണ്.

ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ് ഈദുല്‍അള്ഹ ആഹ്വാനം ചെയ്യുത്. സ്രഷ്ടാവിന്റെ പൊരുത്തത്തിനു വിലങ്ങ് തീര്‍ക്കു വികല വിചാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും ജീവിതത്തില്‍ നിന്ന്് പിഴുതെറിയേണ്ടതുണ്ട് എന്നതുതന്നെയാണ് ഈദുല്‍ അള്ഹയുടെ ആഹ്വാനം.

അരുതായ്മകളോട് കലഹിച്ചും അനീതിക്കെതിരെ രൂക്ഷമായി പ്രതികരിച്ചും പോരാട്ട വഴിയില്‍ സ്ഥൈര്യത്തോടെ നിലകൊണ്ടപ്പോള്‍ ധിക്കാരിയെന്ന് മുദ്രകുത്തപ്പെട്ടു ഇബ്‌റാഹീം(അ). ദേഹോപദ്രവം ഏറ്റുവാങ്ങി. അഗ്നിയില്‍ വരെ എറിയപ്പെട്ടു. ഭരണകൂട ഭീഷണിക്ക് മുന്നില്‍ തലകുനിക്കാതെ നിലപാടുമായി മുന്നോട്ട് പോകാന്‍ ഇബ്‌റാഹീം നബിക്ക് സാധിച്ചു. വൈകാരികമായ എടുത്തുച്ചാട്ടങ്ങള്‍ കൊണ്ടല്ല, ഹൃദയത്തിലുറച്ച വിശ്വാസ ബലത്താലാണ് പ്രവാചകന്‍ എല്ലാം നേരിട്ടത്.

സ്രഷ്ടാവിന്റെ നിര്‍ദേശങ്ങളോട് സൃഷ്ടികളെങ്ങനെ വിധേയപ്പെടണമെതിന്റെ കൃത്യമായ ചിത്രം ഇസ്മാഈല്‍ നബിയുടെയും ഹാജറ ബീവിയുടെയും ജീവിതത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. ബലി നല്‍കാനാണ് പിതാവ് കൊണ്ടു പോകുതെ് അറിഞ്ഞിട്ടും, പ്രകോപനങ്ങള്‍ക്ക് പിശാച് പരമാവധി ശ്രമിച്ചിട്ടും യാതൊരു ചാഞ്ചല്യവും മകന്‍ ഇസ്മാഈലിനുണ്ടായിരുില്ല. അല്ലാഹുവിന്റെ നിര്‍ദേശം അനുസരിക്കാനുള്ള മനോദാര്‍ഢ്യതയായിരുു അത്. ഇലാഹീ കല്പന നടപ്പാക്കുിടത്ത് താേടുള്ള വാത്സല്യം പോലും പിതാവിന്റെ വഴിയില്‍ തടസ്സമാകരുതെ് കൂടി ആ പുത്രന് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടാണ് കമിഴ്ത്തി കിടത്തണമെന്ന് പിതാവിനോട് നിര്‍ദേശിച്ചത്.

മരുഭൂമിയില്‍ ആരാരും കൂട്ടിനില്ലാത്ത നിസഹായാവസ്ഥയുടെ പാരമ്യതയില്‍ തന്നെയും പിഞ്ചുപൈതലിനെയും വിട്ടേച്ച് ഭര്‍ത്താവ് നടകലുമ്പോള്‍ ഹാജറയുടെ ഉള്ള് പിടയാതിരുിന്നില്ല. പരിഭ്രാന്തിയുടെ മൂര്‍ധന്യ ദശയിലെത്തിയ മഹതി പലവുരു ഭര്‍ത്താവിനെ നീട്ടി വിളിക്കുുണ്ട്. റബ്ബിന്റെ നിര്‍ദേശ പ്രകാരമാണിതെ ഉത്തരം കിട്ടിയപ്പോള്‍ അവരുടെ ഹൃദയത്തിലെ സകല ഭീതിയും പടിയിറങ്ങിപോയി.

ഓര്‍മകളെ തല്ലിക്കെടുത്തുകയും സ്മരണകളെ ഭയപ്പെടുകയും ചെയ്യു സുന്ന്യേതരര്‍ക്ക് ഹജ്ജ് കര്‍മങ്ങളില്‍ എങ്ങനെയാണ് പങ്കുകൊള്ളാനാവുക? നൂറ്റാണ്ടുകള്‍ക്കപ്പുറം തന്റെ കുഞ്ഞിന് ദാഹജലം തേടി ഓടിത്തളര്‍ ബീവി ഹാജറയെ അനുസ്മരിച്ച് സ്വഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ ഇപ്പോഴും ഓടുതിനെ യുക്തിയുടെ ഏത് മാനദണ്ഡം വെച്ചാണവര്‍ അളക്കുക. കേവല യുക്തിയുടെ മൂശയിലിട്ട് ഇസ്‌ലാമിക കര്‍മവിചാരങ്ങളെ പാകപ്പെടുത്താന്‍ ശ്രമിക്കുവര്‍ക്ക് ഹജ്ജ് ഒരു വെല്ലുവിളി തന്നെയാണ്.

ആഘോഷ സമയങ്ങളില്‍ എല്ലാവരുടെയും സുഭിക്ഷതയാണ് ഇസ്‌ലാമിന് താത്പര്യം. ചെറിയപെരുാളിലെ ഫിത്വര്‍ സകാത്ത് വിതരണവും ബലിപെരുാളിനോടനുബന്ധിച്ചുള്ള ഉളുഹിയ്യത്ത് മാംസം നല്‍കലും ഇതിന്റെ ഭാഗമാണ്. ആഘോഷ സമയങ്ങള്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കൂടിയുള്ളതാണെന്നാണ് ഇസ്‌ലാമിക ഭാഷ്യം.

മൃഗബലി എങ്ങനെ ആരാധനയാവും എന്നത് സാംഗത്യമുള്ള ഒരാശങ്കയല്ല. ഭൂമിയില്‍ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ടല്ലോ. ഓരോ ജീവിയും മറ്റൊിന് ഭക്ഷണമാകുകയെത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കാനുള്ള ഏറ്റവും നല്ല സംവിധാനമാണ്.

ബലിയല്ല അറുക്കാതിരിക്കുന്നതാണ് മൃഗങ്ങളോട് ചെയ്യു ക്രൂരത. ഒരു പ്രത്യേക കാലപരിധിവരെ മൃഗങ്ങളില്‍ നിന്ന് ലഭിക്കു നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അവയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും. അതിനുശേഷം അതിനെ അറുത്ത് മനുഷ്യന് ഉപകാരപ്രദമാക്കുകയാണ് അറവിലൂടെ നടക്കുന്നത്. മറിച്ച് അവയെ തെരുവില്‍ വഴിയാധാരമാക്കുന്ന അവസ്ഥ വന്നാല്‍ മൃഗങ്ങള്‍ അനുഭവിക്കേണ്ടി വരുത് നരകയാതന തന്നെയാണ്. ബലിയിലൂടെ ഒരു മൃഗത്തിനും വംശനാശം വരുന്നില്ലെത് പരിസ്ഥിതി ശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചതുമാണ്.

അറവ് വേളയില്‍ പാലിച്ചിരിക്കേണ്ട കാര്യങ്ങള്‍ വളരെ കണിശമായി ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. ബലിമൃഗത്തിന് വേണ്ടത്ര ആശ്വാസം നല്‍കാനും കത്തിമൂര്‍ച്ചയുള്ളതാകാനും കല്പനയുണ്ട്. അറവിന് ശേഷവും സ്വാതന്ത്ര്യം നല്‍കാന്‍ വേണ്ടിയാണ് കാലുകള്‍ ബന്ധിക്കരുതെ് ഇസ്‌ലാം പറയുന്നത്. ഒരു മൃഗത്തെ അറുക്കുന്നത് മറ്റു മൃഗങ്ങള്‍ കാണരുതെന്നും കത്തിമൂര്‍ച്ച വരുത്തുത് പോലും മൃഗങ്ങളുടെ ദൃഷ്ടിയില്‍ പെടരുതെന്നും വരെ എത്തിനില്‍ക്കുന്നു ഇസ്‌ലാമിന്റെ ബലിമര്യാദകള്‍. ആട്, മാട്, ഒട്ടകം എന്നീ ജീവികളില്‍ നിന്നാണ് ബലി മൃഗത്തെ പരിഗണിക്കേണ്ടത്.

അറഫയാണ് ഹജ്ജിന്റെ കാമ്പും കാതലും. ഹജ്ജ് അറഫയാണെന്ന പ്രവാചകാധ്യാപനത്തിന്റെ പൊരുളതാണ്. അല്ലാഹു തന്റെ സൃഷ്ടികളെ കുറിച്ച് മലക്കുകളോട് അഭിമാനം പറയുകയും ദോഷങ്ങള്‍ അനവധി പൊറുത്ത് കൊടുക്കുകയും ചെയ്യു സന്ദര്‍ഭമാണ് അറഫ സംഗമത്തിന്റേത്. മനുഷ്യര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ പിശാച് ഏറ്റവും കൂടുതല്‍ അസ്വസ്ഥനാകുന്ന സമയം കൂടിയാണിത്. ചരിത്ര പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്നതോടൊപ്പം മഹ്ശറാ സംഗമത്തിന്റെ വിചാരത്തെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട് അറഫാ സംഗമം. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിെന്നത്തുന്ന മുപ്പത് ലക്ഷത്തില്‍ പരം മനുഷ്യര്‍ ദേശാ ഭാഷാതിരുകള്‍ മറന്ന് ഇഴുകിച്ചേരലിന് അവസരമൊരുക്കു സമത്വത്തിന്റെ മഹാഭൂമികയാണിത്.

പെരുാള്‍ ദിനത്തില്‍ വിശ്വാസികളുടെ അധരങ്ങള്‍ സജീവമാകേണ്ടത് തക്ബീര്‍ ധ്വനികളെ കൊണ്ടാണ്. ഐഹിക ലോകത്തുള്ളതെല്ലാം നിസാരമാണ്, അജയ്യനും ഉന്നതനുമായി അല്ലാഹു മാത്രമേയുള്ളൂ എന്നാണ് തക്ബീര്‍ അര്‍ത്ഥമാക്കുത്. ഇബ്‌നു ഉമര്‍(റ), അബൂ ഹുറൈറ(റ) തുടങ്ങിയ സ്വഹാബികള്‍ അങ്ങാടികളിലൂടെ തക്ബീര്‍ വിളിച്ചു നടന്നുവെന്നും പള്ളികള്‍ തക്ബീര്‍ കൊണ്ട് സജീവമാക്കിയെും ചരിത്രത്തില്‍ കാണാം. എല്ലാറ്റിനും കഴിവുള്ളവനാണെന്ന സ്വയം അഹംഭാവത്തെ പിഴുതെറിയും വിധത്തില്‍ നമ്മുടെ തക്ബീര്‍ ധ്വനികളുയരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here