ഫുട്‌ബോള്‍ താരത്തിന്റെ മക്കാ സന്ദര്‍ശനം; ആരോപണവുമായി ജര്‍മന്‍ പാര്‍ട്ടി

0
2191
മെസുത കഅ്ബക്ക് മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോ

മക്കയില്‍ തീര്‍ഥാടനം നടത്തിയ ആഴ്‌സെനല്‍ ടീമിലെ ജര്‍മന്‍ സ്‌ട്രൈക്കര്‍ക്ക് നേരെ വിമര്‍ശവുമായി ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി എ എഫ് ഡി രംഗത്തെത്തി. മെസുത് ഓസില്‍ എന്ന സ്‌ട്രൈക്കര്‍ മക്ക സന്ദര്‍ശിച്ച നടപടിയും ദേശീയ ഗാനം ചെല്ലുന്ന സമയത്ത് മൗനം പാലിച്ചതും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിമര്‍ശമുന്നയിക്കുന്നത്. രാജ്യസ്‌നേഹിയല്ലാത്തത് കൊണ്ടാണ് മക്ക സന്ദര്‍ശനമെന്നും പാര്‍ട്ടി ആരോപിക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ ജര്‍മനിയുടെ ഒഴിച്ചുകൂടാനാകാത്ത താരമാണ് മെസുത്.
ഫേസ്ബുക്കില്‍ മക്കയിലെ കഅ്ബക്ക് മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് തീര്‍ഥാടനത്തിനായി അദ്ദേഹം മക്കയിലെത്തിയിരുന്നത്. മെസുതിന്റെ മക്ക സന്ദര്‍ശനം അദ്ദേഹം രാജ്യസ്‌നേഹിയല്ലെന്ന സന്ദേശമാണ് നല്‍കുന്നത് എ എഫ് ഡി പാര്‍ട്ടി നേതാവ് ആന്‍ഡ്രിയ ആരോപിക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഭാഗമാണ് ഇത്തരം വിമര്‍ശങ്ങളെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യഥാര്‍ഥ ഇസ്ലാമിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യൂറോപ്യര്‍ ഇത്തരം വിമര്‍ശനങ്ങളെയും അന്ധമായ കുറ്റപ്പെടുത്തലുകളെയും അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here