പ്രണയത്തിന് പക്ഷേ, ചിലതുണ്ട്‌

0
2429

അമ്മയോടും ചേച്ചിമാരോടുമൊപ്പം മരണത്തിലേക്ക് നടടുക്കുമ്പോള്‍ എട്ടു വയസ്സുകാരി വിസ്മയയുടെ കാലില്‍ ഉണ്ടായിരുന്നത് പിഞ്ഞിക്കീറിയ ഒരു ഹവായി ചെരുപ്പ്. അതു തന്നെ പൊളിഞ്ഞിടത്ത് ആണിയടിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. മമ്പുറം വി കെ പടിയില്‍ ഒരു ഇടുങ്ങിയ ക്വോര്‍ട്ടേഴ്‌സില്‍ താമസമാക്കിയിരുന്ന ഭാവന (38)യും മക്കളായ ഐശ്വര്യയും നന്ദിനിയും വിസ്മയയും അനുഭവിച്ചിരുന്ന കൊടിയ ദാരിദ്രത്തിലേക്കാണ് മുകളിലെ ചിത്രം വിരല്‍ ചൂണ്ടുന്നത് .

റജീന എ ഭാവനയും തന്റെ മൂന്ന് മക്കളും തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടായിരിക്കും ? .അതറിയാന്‍ ചരിത്ര പുസ്തകത്തിലെ പതിനാല് വര്‍ഷം മുമ്പത്തെ ചില ഏടുകള്‍ നാം നിര്‍ബന്ധമായും മറിക്കേണ്ടി വരും. തിരുവനന്തപുരത്ത് നിന്ന് ആശാരിപ്പണി തേടി വയനാട്ടിലെ ഉള്‍നാടന്‍ പ്രദേശമായ പടിഞ്ഞാറ തറയിലേക്ക് രാജേഷ് എന്ന ചെറുപ്പക്കാരന്‍ വരുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ആറ് മാസത്തിന് ശേഷം മുസ്ലിമായ രാജേഷ് ഒന്നര വര്‍ഷം കൂടി അലമ്പൊന്നുമില്ലാതെ ജീവിച്ചു. പിന്നീടാണ് ഉപ്പയില്ലാത്ത റജീനയെന്ന ഇരുപത്തിനാലുകാരി രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മഹല്ല് അധികാരികളുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തിന് 15 പവന്‍ സ്വര്‍ണവും 50000 രൂപയും അതിന് പുറമെ റജീനയുടെ ഉമ്മയുടെ പേരില്‍ 8 സെന്റ് സ്ഥലവും ഇവര്‍ക്കു വേണ്ടി സംഘടിപ്പിച്ചു കൊടുത്തു. റജിനയുടെ സൗന്ദര്യവും സമ്പത്തും ആവോളം ആസ്വദിച്ച രാജേഷ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ തനി സ്വരൂപം പുറത്ത് കാണിക്കാന്‍ തുടങ്ങി. മദ്യവും മറ്റു ദുര്‍നടപ്പുകളും അയാളുടെ ജീവിതത്തിന്റെ ഭാഗമായി. ജോലിക്ക് പോകാനോ കുടുംബം പോറ്റാനോ താല്‍പര്യമില്ലാതെ ഉളളതു മുടിച്ച് അയാള്‍ കഴിച്ച്കൂട്ടി. സ്വര്‍ണവും പണവും ധൂര്‍ത്തടിച്ച് തീര്‍ത്ത രാജേഷ് റജീനയുടെ ഉമ്മയുടെ പേരിലുളള ഭൂമി തങ്ങള്‍ക്ക് നല്‍കണെന്ന് ദുര്‍വാശി പിടിക്കുകയും അത് നടക്കാതായതോടെ വീട് വിട്ടിറങ്ങുകയും ചെയ്തു. മൂന്നാമത്തെ കുട്ടി വയറ്റിലുളളപ്പോഴാണ് ഭര്‍ത്താവിനൊപ്പം ഗത്യന്തരമില്ലാതെ റജീനയിറങ്ങുത് .ഭാര്യയേയും മക്കളേയും കൊണ്ട് ചുരമിറങ്ങിയ രാജേഷ് മറ്റു പ്രകോപനങ്ങളൊുമില്ലാതിരുിട്ടും വിശുദ്ധമതത്തോട് രാജി പറയുകയായിരുന്നു. മമ്പുറത്തിനടുത്തെ വി കെ പടിയില്‍ ഇവരെത്തുന്നത് റജീന ഭാവനയും മക്കള്‍ ഐശ്വര്യയും നന്ദിനിയും വിസ്മയയുമായാണ്. തടിയനങ്ങാതെ ജീവിച്ച് ശീലിച്ച രാജേഷ് ഹനുമാന്‍ സേനയുടെ സജീവ പ്രവര്‍ത്തകനായതോടെ ജീവിതം കരുപിടിപ്പിക്കാനുളള പുതിയ സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു. ക്ഷേത്രഭൂമികള്‍ പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു രാജേഷിന്റെ നേതൃത്വത്തില്‍ ഹനുമാന്‍ സേന രംഗത്തെത്തിയത് . ഇങ്ങനെ ഭൂമി പതിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളില്‍ നിന്ന് 150 രൂപ ഫീസ് വാങ്ങിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഹനുമാന്‍ സേനക്ക് ഫീസ് നല്‍കിയെന്നല്ലാതെ ഒരാള്‍ക്ക് പോലും ഒരു തുണ്ട് ഭൂമി പോലും ഇത് വരെ ലഭിച്ചില്ല. സംഗതി പ്രശ്‌നമാകാന്‍ തുടങ്ങിയതോടെ രാജേഷ് വിദഗ്ദമായി തടിയൂരി രക്ഷപ്പെട്ടു .

രാജേഷിനൊപ്പം വീടുവിട്ടിറങ്ങിയ ഭാവനയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. പൊളിഞ്ഞ് വീഴാറായ ഒരു വാടക ക്വോര്‍ട്ടേഴ്‌സില്‍ തന്റെ മൂന്ന് പെണ്മക്കളോടൊപ്പം ജീവിതം തളളിനീക്കുകയായിരുന്നു ഭാവന . സ്വന്തം ഭര്‍ത്താവിനെ വിശ്വസിച്ച് വീട് വിട്ടിറങ്ങുകയും മതം മാറുകയും ചെയ്തത് കൊണ്ട് സ്വന്തം വീട്ടിലേക്കോ നാട്ടിലേക്കോ തിരിച്ച് ചെല്ലാനുളള വാതിലുകളും ഇവര്‍ക്ക് മുമ്പിലടഞ്ഞു . ക്വോര്‍ട്ടേഴ്‌സില്‍ ഒരു ചുമരിനപ്പുറത്തുളള കുടുംബത്തോട് പോലും അടുപ്പമോ അയല്‍പക്ക സഹകരങ്ങളോ ഇല്ലാതെ തങ്ങളിലേക്ക് ഒതുങ്ങിയ ജീവിതം നയിച്ച ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ധവും മനോവേദനയും സഹിച്ച് കഴിയുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് നിറപുഞ്ചിരിയും ലാളനയും പ്രതീക്ഷിച്ച ഇവര്‍ക്ക് അന്തിമയങ്ങും വരെ നീളുന്ന കടുത്ത പീഠനങ്ങളായിരുന്നു ലഭിച്ചത്. ഫാത്വിഹ അടക്കം ചെറിയ സൂറത്തുകള്‍ മനഃപാഠമാക്കിയിരുന്ന ആയിശയെ ഐശ്വര്യയും സഹോദരിമാരായ നന്ദനയും വിസ്മയയും അച്ചടക്കമുളള വിദ്യാര്‍ത്ഥിനികളായിരുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. പാഠ്യ പാഠ്യേതര രംഗത്ത് ഇവര്‍ കാണിച്ച മികവ് കാരണം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമിടയില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവത്രെ. പക്ഷേ, കുഞ്ഞുനാളിലേ ഈ മിടുക്കികള്‍ മരണക്കയത്തിലേക്ക് എടുത്ത് ചാടുമെന്ന് അവരാരും സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല.

ഭൗതിക സുഖാസ്വാദനങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമുളള ഉപാധിയായി മതങ്ങളെ ഉപയോഗിക്കുവരുടെ എണ്ണം ഇന്ന്് വര്‍ധിച്ചുവരികയാണ്. ഒരാള്‍ വിശുദ്ധമതത്തിലേക്ക് കടുന്നു വരുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. നന്മയിലേക്കും അതുവഴി സ്വര്‍ഗത്തിലേക്കും തന്റെ സുഹൃത്തിനെക്കൂടി കൊണ്ടുപോകാനായല്ലോ എന്ന ആത്മനിര്‍വൃതിയാവണം നമ്മുടെ സന്തോഷത്തിന്റെ നിദാനം . ഇത്തരം ആളുകള്‍ക്കാവശ്യമായ പിന്തുണ കൊടുക്കേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ് . പക്ഷേ, കണ്ണുമടച്ച് അവരെ വിശ്വസിക്കാനും സഹായഹസ്തങ്ങള്‍ അവര്‍ക്ക് നീട്ടുതിനും മുമ്പ് അല്‍പം ചിന്തിക്കുക. പുതു മുസ്ലിമായി രംഗത്ത് വന്നയാളുടെ പശ്ചാത്തലം പഠിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ഇസ്ലാമിനെയും മുസ്ലികളെയും കുറിച്ച് പഠിക്കുകയും വിശുദ്ധമതത്തിന്റെ സൗന്ദര്യം ഉള്‍ക്കൊളളുകയും ചെയ്തതിന് ശേഷമാണോ ഇസ്ലാം സ്വീകരിച്ചത് എന്നും അതല്ല, പെണ്ണും സമ്പത്തും മോഹിച്ചാണോ വരുന്നത് എും നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു . കാര്യത്തിന്റെ ഗതി രണ്ടാമത് പറഞ്ഞ വഴിയിലൂടെയാണെങ്കില്‍ അല്‍പം ഗൗരവത്തോടെയായിരിക്കണം നമ്മുടെ സമീപനം. ഇല്ലെങ്കില്‍ ഈ സമുദായത്തിന് നഷ്ടപ്പെടുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. ചോരത്തിളപ്പ് ആവോളം ആസ്വദിച്ചതിന് ശേഷം ജീവഛവമാക്കി ഉപേക്ഷിക്കപ്പെടു മുസ്ലിം പെകുട്ടികളും ആര്‍ക്കും വേണ്ടാത്ത കുറേ ബാല്യങ്ങളും ഇവിടെ അവശേഷിക്കും. ഓര്‍ക്കുക, അപകടങ്ങള്‍ നടതിന് ശേഷം വിലപിക്കു നേക്കാള്‍ നല്ലത് അപകട സാധ്യതയുളള വാതിലുകള്‍ പതുക്കെയടക്കുന്നതാണ് .

വി പി എം സ്വാദിഖ്‌

 

`

LEAVE A REPLY

Please enter your comment!
Please enter your name here